
മതപരിവര്‍ത്തനമൊരു തെറ്റല്ലത് സത്യത്തെ പിന്തുടരുന്നു!
മാപ്പ്കൊടുക്കുന്ന ഒരേയൊരു ശക്തി, കരുണയല്ല, സ്നേഹമാണ്.
ശാസ്ത്രസംസ്കാരമോ, ഭാവിലോകത്തേക്കൊഴുകുന്നു.
മാതാധിഷ്ടിത സംസ്കാരം വിശ്വാസത്തില്‍ കെട്ടിനില്‍ക്കുന്നു.
അനുരാഗച്ഛവി നിറയും നാരീനേത്രമെത്ര മനോഹരം,
ആലിംഗനലഹരി സ്ത്രീകള്‍ക്കമൃദം!
അപൂര്‍ണ്ണജ്ഞാനവും അഹന്തയുടെ നിച്ഛയവും ആപത്ത്.
ആത്മസന്തോഷത്തിന്‍റെ ആന്ദോളനം ദു:ഖത്തിന്‍റെ മറുവില.
ആധുനിക സാഹിത്യ ലോകത്ത് ദൃശ്യമാകുന്നത്;
ഹാസ്യത്തിന്‍റെ ആവരണമണിഞ്ഞ അഹങ്കാരവും,
വികാരത്തിന്‍റെ പേരിലുള്ള ന്യായീകരണവുമാണ്.
കുടുംബ സന്തുഷ്ടിക്കാവശ്യം പൊരുത്തമല്ല, ഒന്നിച്ചുനില്‍ക്കയാണ്.
കുറ്റബോധമൊരു തരിനോവല്ല, മനസ്സിലെരിയും നെരിപ്പോട്.
തളിരിലകള്‍ക്കും കരിയിലകള്‍ക്കുമിടയിലുണ്ടൊരു മനുഷ്യ ജിവിത ചരിത്രം,
കരളലിയിക്കും കദനപൂരിത ചിത്രം!
പുരുഷരൂപം മനസ്സിലുറച്ചാല്‍ ആ രഹസ്യം,
സ്ത്രീകള്‍ ചിരിക്കുപിന്നില്‍ മറച്ചുവയ്ക്കും!
മറക്കാന്‍ ശ്രമിച്ചാലും അത് മറയാതെ നില്‍ക്കുന്നു,
മരണമെത്തുന്ന നേരം വരെ!
നിരീശ്വരത്വം സംശയത്തിലുദിച്ച് അജ്ഞതയില്‍ അസ്തമിക്കുന്നു.
നിര്‍മ്മിതബുദ്ധിയതു തിന്മയല്ല, പുതുക്കും ജ്ഞാനവഴിയാണ്.
പ്രണയഭാവങ്ങള്‍ക്കുള്ളിലുണ്ടൊരു മാദക കാമരഹസ്യം,
അതു പറയാന്‍ മടിക്കുന്നു മനസ്സ്.
പ്രണയവാതില്‍ തുറക്കാനൊരു രതിവിരല്‍ വേണ്ട,
മധുരമാം അധരബന്ധം മതി!
മാരക മത്സരങ്ങളെന്നും അന്ധകാരവും,
അല്ലിരുളും പോല്‍ ദുഷ്കരമത്രേ.
ലോകസമാധാനത്തിലേക്കുള്ള ഏക വഴി,
അറിവും അനുരജ്ഞനവും സഹനവും സ്നേഹവും ചേര്‍ന്ന,
ഉടമ്പടി പാലിക്കപ്പെടുന്നതിലാണ്.
വര്‍ഗ്ഗീയവിദ്വേഷം എന്നുമൊരു തിന്മ,
അതിനുള്ളിലില്ല ഒരു തുള്ളി സഹോദരത്വം!
ശാസത്രപുരോഗതി അതിശയകരമായ മാറ്റങ്ങളിലൂടെ,
പുതിയ മാനവിക ലോകത്തെ സൃഷ്ടിക്കുന്നു,
അത് മനുഷ്യനെ മനുഷ്യനോട് അടുപ്പിക്കുന്നു!
സമാധാനത്തിന്‍റെ ദൗത്യം സഹകരണത്തില്‍ ആരംഭിക്കുന്നു.
സത്യപ്രതിജ്ഞ അര്‍ത്ഥമാക്കുന്നത് സത്യസന്ധതയല്ല,
നീതിപാലിക്കുമെന്നാണ്.
ഒരു രാജ്യത്തിന്‍റെ വികസനം;
വിദ്യാഭ്യാസം, ഗതാഗതം, കൃഷി,
മതസൌഹൃദം എന്നിവയുടെ അടിസ്ഥാനത്തിലാണ്,
അധികാരരാഷ്ട്രീയത്തിലല്ല!
പ്രാര്‍ത്ഥന ആചാരമല്ല, സത്യഹൃദയത്തിലെ ഭക്തിയുടെ അര്‍പ്പണമാണ്.
ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നത്രേ അത്!
______________________________