
ചിക്കാഗോ: ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ നടത്തിയ മറിയമ്മ പിള്ള മെമ്മോറിയല്‍ സൂപ്പര്‍കപ്പ് മത്സരത്തില്‍ റ്റോറന്റോ സ്‌പൈക്കേഴ്‌സ് റ്റീം ജേതാക്കളായി. ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സുമായി ഏറ്റുമുട്ടിയാണ് റ്റോറന്റോ സ്‌പൈക്കേഴ്‌സ് വിജയശ്രീ ലാളിതരായത്.
രാവിലെ 8 മണിക്ക് തന്നെ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നും, ക്യാനഡയില്‍ നിന്നുമുള്ള ചെറുപ്പക്കാരുടെ സോക്കര്‍ ടീമുകള്‍ അണിനിരന്ന് കഴിഞ്ഞിരുന്നു.

ഹൂസ്റ്റണ്‍ യുണൈറ്റഡ്, ചിക്കാഗോ മലയാളി എഥ്.ഡി, വാക്കീഗണ്‍ യെങ്ങ് ബോയിസ്, ഫില്ലി ആര്‍സിണല്‍, മെറിലാഡ് സ്റ്റൈക്കേഴ്‌സ്, ചിക്കാഗോ ചലഞ്ചേഴ്‌സ്, ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ്, റ്റോറണ്ടോ സ്‌പൈക്കേഴ്‌സ് എന്നീ എട്ടു ടീമുകളാണ് മാറ്റുരക്കാന്‍ ചിക്കാഗോയുടെ മണ്ണില്‍ ആഗതരായത്. ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡന്റ് ജോയി ഇഡിക്കുഴി റ്റിയൂര്‍ണമെന്റ് ഉത്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ മുഖ്യസ്‌പോണ്‍സര്‍ ആയ ചന്ദ്രന്‍പിള്ളയും, ഐ.എം.എ.ഭാരവാഹികളായ ജോര്‍ജ് പണിക്കര്‍, അനില്‍പിള്ള, പ്രിജീല്‍ അലക്‌സാണ്ടര്‍, ഷാനീ ഏബ്രഹാം, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ലിന്‍സ് ജോസഫ്, ജോസി കുരിശിങ്കല്‍, ജോര്‍ജ് മാത്യു, സിബു മാത്യു, വര്‍ക്കി ശാമുവേല്‍, പ്രവീണ്‍ തോമസ്, സാം തോമസ്, സാം ജോര്‍ജ്, സാമു തോമസ്, വിനു ജോസഫ് എന്നിവരും മറ്റു സ്‌പോണ്‍സര്‍മാരായ ജേയ്ബു കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, അറ്റോര്‍ണി സ്റ്റീവ് കിഫേയിസ്, ഷിജോ മുല്ലപ്പള്ളി, കൈരളി ഫുഡ്‌സ്, സണ്ണി ഈറോറിക്കല്‍ തുടങ്ങിയ ഒരു വന്‍നിര സ്‌പോണ്‍സര്‍മാരും, ഈ ടൂര്‍ണമെന്റിന് നേതൃത്വമേകാന്‍ സന്നിഹിതരായിരുന്നു.

ചിക്കാഗോയിലെ ഏത് പരിപാടി ആയാലും കാണികളെ ഉദ്യോഗഭരിതരാക്കി മുള്‍മുനയില്‍ നിര്‍ത്തുന്ന സജി പുതൃക്കയില്‍ തന്റെ റണ്ണിംഗ് കമന്ററികള്‍ക്കൊണ്ട് കാണികളെ ആവേശഭരിതരാക്കി.
മെഡിക്കല്‍ ടീമിന് വേണ്ടി ലിബി പീറ്റര്‍ ഇന്‍ഡിക്കുഴിയും, ബഞ്ചമിന്‍ തോമസും സ്തുത്യര്‍ഹമായ സേവനം നല്‍കി.
വൈകുന്നേരം 6 മണിക്ക് നടന്ന സമ്മാനചടങ്ങില്‍ ഒന്നാം സമ്മാനമായ മറിയമ്മപിള്ള മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും 1000 ഡോളര്‍ ക്യാഷ് പ്രൈസും ഐ.എം.എന്‍. മുന്‍ ട്രഷറരാര്‍ ചന്ദ്രന്‍പിള്ള നല്‍കി.

രണ്ടാം സമ്മാനമായ 500 ഡോളര്‍ ക്യാഷ് പ്രൈസും, പീറ്റര്‍ ഇന്‍ഡിക്കുഴി മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും സംഘടന പ്രസിഡന്റ് ജോയി ഇന്‍ഡിക്കുഴി നല്‍കുകയുണ്ടായി.
ചെറുപ്പക്കാര്‍ക്ക് ഏറെ അവസരങ്ങള്‍ ഒരുക്കുന്ന ഐ.എം.എ. കഴിഞ്ഞ 35 വര്‍ഷമായി കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്.

ഐ.എം.എ.യുടെ സോക്കര്‍ ടൂര്‍ണമെന്റിന് പിന്‍തുണയുമായി ചിക്കാഗോയിലെ വിവിധ സംഘടനാ നേതാക്കളായ, ജോസ് മണക്കാട്ട്, പീറ്റര്‍കുളങ്ങര, സിറിയക് പുത്തന്‍പുര, സാബു അച്ചേട്ട്, മനോജ് അച്ചേട്ട്, സൈമണ്‍ ചക്കാലപ്പടവില്‍, ആന്റോ കവലക്കല്‍, ജെയിംസ് പുത്തന്‍പുര, ജിസ്‌മോന്‍, വില്‍സണ്‍ ഊഴത്തില്‍ തുടങ്ങി ഒരു വന്‍നിരയും സന്നിഹിതരായിരുന്നു.