Image

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും ലോക പരിസ്‌ഥിതി ദിനാചരണവും ജൂൺ 6 ശനിയാഴ്ച്ച കേരള ഹൗസിൽ

ജിൻസ് മാത്യു റിവർസ്റ്റോൺ Published on 03 June, 2026
മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും ലോക പരിസ്‌ഥിതി ദിനാചരണവും ജൂൺ 6 ശനിയാഴ്ച്ച കേരള ഹൗസിൽ

ഹൂസ്റ്റൺ: മലയാളക്കരയിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയ തലമുറയുടെ ഇളം തലമുറയെ മാതൃഭാഷയിൽ അവബോധം നൽകുന്നതിനായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റ്ർ ഹ്യൂസ്റ്റൺ [മാഗ്] സൗജന്യമായുള്ള മലയാളം ക്ലാസ് കേരള സർക്കാറിന്റെ മലയാളം മിഷൻ പദ്ധതിയുമായി അഫിലെറ്റ് ചെയ്ത് കൊണ്ട് ഹൂസ്റ്റണിൽ പ്രതിവാരം രണ്ട് ദിനം വീതം ഉള്ള വർഷം നീണ്ട് നിൽക്കുന്ന ക്ലാസ്കൂൾ മെയ് മാസം മുതൽ ആരംഭിച്ചിരിക്കുന്നു.

നൂറിനോടടുത്ത് വിദ്യാർത്ഥികളും ടെക്നിക്കൽ സപ്പോർട്ടേഴ്സ‌്,രക്ഷകർത്താ പ്രതിനിധി എന്നിവരടങ്ങുന്ന പത്തോളം അധ്യാപക സംഘം സൗജന്യമായി ഇതിനായി തയ്യാറായി കഴിഞ്ഞിരിക്കുന്നു.
മലയാളം പഠന വിദ്യാർത്ഥികളുടെ പ്രവേശനോൽസവം ഈ ശനിയാഴിച്ച രാവിലെ പത്ത് മണി മുതൽ രണ്ട് മണി വരെ മാഗിൻ്റെ ആസ്ഥാനമായ കേരള ഹൗസിൽ നടക്കും.

ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷതൈകൾ നട്ടും പ്രകൃതിയെ സംരക്ഷിക്കുവാനുള്ള അവബോധ ക്ലാസ് നടത്തിയും ചിത്രരചനാ മൽസരത്തിൽ കുട്ടികളിലും മുതിർന്നവരിലും പ്രകൃതി സംരക്ഷണ സന്ദേശം നൽകും.

മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ അധ്യക്ഷതയിൽചേരുന്ന സമ്മേളനത്തിൽ കേരളാ മലയാളം മിഷ്യൻ ഡയറക്ട‌ർ മുരുകൻനൽകും.

പ്രൊഫ ഡോ. ഡോണാൾഡ് ഡേവിസ്,ഡോ.ദർശനാ മാനായത്ത് ശശി എന്നിവർ ആശംസകൾ നേരും . ഹൂസ്റ്റണിലെ ജന പ്രതിനിധികൾ ഭാഷാ സാംസ്‌കാരിക വ്യക്തിത്വങ്ങൾ, മാഗ് നിലവിലുള്ളതും മുൻകാല ഭാരവാഹികളും യോഗത്തിൽ സംബന്ധിക്കുന്നതാണ്.

മലയാളത്തെയും മാഗിനെയും സ്നേഹിക്കുന്ന ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാണെമെന്ന് മാഗ് ഭാരവാഹികൾ, മലയാളം മിഷൻ ഹൂസ്റ്റൺ കോ ഓർഡിനേറ്റേഴ്‌സ് അജി കോട്ടയിൽ,ഏബ്രഹാം ഈപ്പൻ,അധാപക പ്രതിനിധി ഷീബാ റോയി എന്നിവർ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക