Image

തിയേറ്ററുകളിൽ തരംഗമായി അർജുൻ സർജ നായകനായ ‘ബ്ലാസ്റ്റ്’ : വാരാന്ത്യ കളക്ഷനിൽ ‘ദൃശ്യം 3’ നെയും പിന്നിലാക്കി കുതിപ്പ്

Published on 02 June, 2026
തിയേറ്ററുകളിൽ തരംഗമായി അർജുൻ സർജ നായകനായ ‘ബ്ലാസ്റ്റ്’ : വാരാന്ത്യ കളക്ഷനിൽ ‘ദൃശ്യം 3’ നെയും പിന്നിലാക്കി കുതിപ്പ്

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ തിയേറ്ററുകളിൽ തരംഗമാകുന്നു. റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. ആക്ഷൻ ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. മെയ് 29 മുതൽ 31 വരെയുള്ള കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായി ‘ബ്ലാസ്റ്റ്’ മാറി.

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ നെപ്പോലും പിന്നിലാക്കിയാണ് ഈ നേട്ടം. വെറൈറ്റി ഇന്ത്യയുടെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള മൂന്ന് ദിവസങ്ങളിൽ നിന്ന് മാത്രം 13.95 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. കേരളത്തിൽ നിന്ന് മാത്രം ‘ബ്ലാസ്റ്റ്’ ഇതുവരെ 2.60 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യദിനം പതിയെയാണ് തുടങ്ങിയതെങ്കിലും മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിവസം മുതൽ കേരളത്തിൽ ചിത്രത്തിന് കൂടുതൽ സ്‌ക്രീനുകൾ അനുവദിച്ചിട്ടുണ്ട്. മുൻപ് കേരളത്തിൽ വലിയ ചലനമുണ്ടാക്കിയ ‘വിത്ത് ലവ്’, ‘ടൂറിസ്റ്റ് ഫാമിലി’ എന്നീ ചിത്രങ്ങൾക്ക് സമാനമായ തരംഗം സൃഷ്ടിക്കാൻ ബ്ലാസ്റ്റിനും സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക