Image

തമിഴ് റൊമാന്റിക് കോമഡി ചിത്രം 'തൊലൈവില്‍ ഒരു കാതല്‍' വാച്ചോ ഒടിടിയില്‍ റീലീസ് ചെയ്തു

Published on 01 June, 2026
തമിഴ് റൊമാന്റിക് കോമഡി ചിത്രം 'തൊലൈവില്‍ ഒരു കാതല്‍' വാച്ചോ ഒടിടിയില്‍ റീലീസ് ചെയ്തു

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ തൊലൈവില്‍ ഒരു കാതല്‍ ഇപ്പോള്‍ വാച്ചോ ഒടിടിയില്‍ റിലീസ് ചെയ്തു. പ്രണയത്തിനും നര്‍മ്മത്തിനും തുല്യ പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയാനന്ദ് കന്ദസ്വാമിയാണ്.

അഴഗുരാജ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ യോഗേഷ് രാജേന്ദ്രന്‍, വസുദ കൃഷ്ണമൂര്‍ത്തി, യോഗ വിഗ്‌നേഷ് സുരത്തി, വൈഷ്ണവി ഭാസ്‌കരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ തമിഴ് സംരംഭകര്‍ നടത്തുന്ന ഒരു ടെക് കമ്പനിയുടെ പശ്ചാത്തലത്തില്‍ പ്രണയവും നര്‍മ്മവും ഇടകലര്‍ത്തി അവതരിപ്പിച്ച ചിത്രത്തിന് നിലവില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിനിമയുടെ ഡിജിറ്റല്‍ വിതരണ ചുമതല നിര്‍വഹിക്കുന്നത് നിര്‍മല്‍ ബേബി വര്‍ഗീസിന്റെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ്. വരും ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുമെന്നും കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അറിയിച്ചു.

Movie Link:  https://www.watcho.com/movie/tholaivil-oru-kaathal

Movie Trailer: https://youtu.be/dRCFSlaz1ik
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക