
നൊമ്പരങ്ങളുടെ അമ്പരങ്ങൾ താണ്ടി വീടിൻറെ സുരക്ഷിത ചുമരുകളിൽ നിന്നും വിദ്യാലയത്തിന്റെ അച്ചടക്കവഴിയിലേക്ക് കാലെടുത്തുവെക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരായിരം അക്ഷരാഭ്യാസ ആശംസകൾ....
സ്വതന്ത്രമായ ലോകത്ത് നിന്നും ചിറക് തുന്നിയ പുസ്തകലോകത്തേക്ക് കാലെടുത്തുവെക്കുന്ന കുഞ്ഞിളം പൈതങ്ങൾ നാളെയുടെ സുന്ദരമായ ഒരു ഭാവിയിലേക്ക് കൗതുകത്തോടെ ആശങ്കയോടെ ആത്മസംതൃപ്തിയോടെ ആനന്ദാതിരേകത്തോടെ വെച്ചടി വെച്ചു കയറുന്നത് കാലത്തിന് യോജിച്ചതായ യൂണിഫോമുകൾ തുടരെത്തുടരെ മാറിമാറി അണിയുന്നതിന് വേണ്ടിയുള്ള അങ്കത്തിലേക്ക് ചുവടുവെക്കാനുള്ള ആദ്യ തിരുമുറ്റത്താണ് നിങ്ങളെ എത്തിയിരിക്കുന്നത് ചുറ്റും അപരിചിതരാണ് എല്ലാം പരിചിതമാകുമ്പോൾ ഒരിക്കലും ഇവിടം വിട്ടു പോകാൻ ആഗ്രഹിക്കാത്ത തരത്തിൽ ഗൃഹാതുരത നിറയുന്ന ഒരു കാലഘട്ടത്തിലേക്കാണ് കാലെടുത്തുവെക്കുന്നത് എന്ന് ഇപ്പോൾ നിങ്ങൾ അറിയില്ല
കാലമേറെ ചെല്ലുമ്പോൾ വിദ്യകൾ അനവധി അഭ്യസിക്കുമ്പോൾ നിങ്ങൾ ഒരു യഥാർത്ഥ യോദ്ധാവ് ആകും അയോധനകലകളുടെ മൂർച്ചകളെക്കാൾ കൂടുതൽ അടിപതറാത്ത ചുവടുവെപ്പുകൾക്ക് നിങ്ങളുടെ അകക്കണ്ണുകൾക്ക് ബലവും ഉറപ്പും നൽകുന്ന വിദ്യാഭ്യാസത്തിൻറെ നെല്ലിക്കച്ചവർപ്പിലേക്കാണ് നിങ്ങളുടെ പ്രയാണം എന്നറിയുമ്പോൾ ഒരു വേള ആ മധുരം നുണയാൻ ആ മധുരമായ കാലത്തെ ഓർക്കുന്ന ജലപാനം ലഭിക്കാൻ നിങ്ങൾ ഒരുപാട് ആഗ്രഹിക്കും അതുകൊണ്ട് മടിച്ചു നിൽക്കേണ്ടതില്ല വിജ്ഞാന ലോകത്തേക്ക് ചിറകുകൾ ഉയർത്തി നിങ്ങൾക്ക് പറക്കാൻ സർവ്വശക്തൻ എല്ലാ സഹായവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിക്കുമ്പോൾ അതിന് കഴിയാതെ പോയവരെ അതിന് നിങ്ങളെ പ്രാപ്തരാക്കിയവരെ മറക്കാതിരിക്കുക....