Image

പ്രവേശനോത്സവ ഗാനം (ദീപ ബിബീഷ് നായർ)

Published on 01 June, 2026
പ്രവേശനോത്സവ ഗാനം (ദീപ ബിബീഷ് നായർ)

പുലരിയിലെ പൊൻ പൂവുകളായ്

പുതുമണമേകും പൂങ്കാറ്റായ്

പറന്നു വന്നവർ പൈതങ്ങൾ

പ്രതീക്ഷയേകും പതംഗമായ്


കരുത്തരായി ഹൃദിസ്ഥമാക്കാൻ

നന്മകളേകും പാഠങ്ങൾ

പൊരുത്തമോടെ  കോർത്തൊരു കൈയാൽ

നല്ലൊരു നാളയെ വരവേൽക്കാൻ


അടുത്തു കാണാൻ വർണ്ണം നിറയും

പ്രപഞ്ചമെന്തെന്നീ നാളിൽ

പകുത്തു നൽകാനന്നവുമമൃതായ്

പഠിച്ചു തന്നെ മുന്നേറാൻ


പുലരിയിലെ പൊൻ പൂവുകളായ്

പുതുമണമേകും പൂങ്കാറ്റായ്

പറന്നു വന്നവർ പൈതങ്ങൾ

പ്രതീക്ഷയേകും പതംഗമായ്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക