Image

രമാ പിഷാരടിയുടെ 'ലാപാജെരിയ' എന്ന കഥാ സമാഹരത്തിന്റെ അവലോകനം മെയ് 31, 2026 ന്

Published on 31 May, 2026
രമാ പിഷാരടിയുടെ   'ലാപാജെരിയ' എന്ന കഥാ സമാഹരത്തിന്റെ അവലോകനം മെയ് 31, 2026 ന്

സഹിതം കൂട്ടായ്മയുംയും, ലോക് ഡൗൺ ആർട്ട് വർക്സും, ബാംഗ്ളൂർ കവിക്കൂട്ടവും സംയുക്തമായി നടത്തുന്ന ‘കഥായാനം’ പരിപാടി മെയ് 31, 2026 ന്  10.00  മുതൽ 2 മണിവരെ ഇന്ദിരാനഗർ റോട്ടറിൽ വച്ച് നടക്കും.

കഥായാനം പരിപാടിയിൽ ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പ്രസന്ന പിഷാരടിയുടെ ' ലാപാജെരിയ' എന്ന കഥാസമാഹാരത്തിൻ്റെ  അവതരണവും, പുസ്തകചർച്ചയും അതോടൊപ്പം, ഓഎൻവി സ്മൃതിസമർപ്പണമായി കവിയരങ്ങും ഉണ്ടായിരിക്കും.

മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൻ്റെ പ്രസിഡൻ്റ് ശ്രീ കെ കെ ദാമോദരനും, കെ ടി നന്ദകുമാറും, ശ്രീദേവി ഗോപാലും അവതരണഗാനം ആലപിക്കും.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവും, പ്രശസ്ത സാഹിത്യകാരനുമായ ശ്രീ സുധാകരൻ രാമന്തളി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിക്കും, മുൻ സാഹിത്യ അക്കാദമി അംഗവും, പ്രശസ്ത പുസ്തകനിരൂപകയുമായ ഡോ. മിനി പ്രസാദ് (റിട്ടയേർഡ്പ്രൊഫസർ)  മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

'ലാപാജെരിയ' എന്ന കഥാസമാഹാരത്തിലെ നാല് കഥകൾ കോർത്തിണക്കി ശ്രീ അനിൽ തിരുമംഗലം സംവിധാനം ചെയ്ത് ലോക് ഡൗൺ ആർട്ട് വർക്സ്  അവതരിപ്പിക്കുന്ന  ‘കോപ്പിഹ്യൂ’  എന്ന നാടകത്തിൽ ബിഷ്ണു, കല്യാണി മേനോൻ, റെജി മംഗലത്ത്, റിത്വിക് സുജയൻ, രേതദ്വയ  ശശികുമാർ,  എന്നിവർ പങ്കെടുക്കും.  ശ്രീ മനോജ് പിഷാരടി ആശംസകളേകും.

കഥായാനം പരിപാടിക്ക്  ബാംഗ്ളൂർ റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശ്രീ ശാന്തകുമാർ സ്വാഗതമേകും,  ശ്രീ അനീസ്  അതിഥിപരിചയം നിർവ്വഹിക്കും. ബാംഗ്ളൂരിലെ മുതിർന്ന എഴുത്തുകാരായ ശ്രീമതി കെ കവിതയെയും, ശ്രീ വി ആർ ഹർഷനെയും ചടങ്ങിൽ ആദരിക്കും.. Dr. MNR നായർ ആശംസകളേകും

ബാംഗ്ളൂരിലെ സാംസ്കാരിക പ്രവർത്തകനും, എഴുത്തുകാരനുമായ ശ്രീ കെ ആർ കിഷോർ പുസ്തകചർച്ച ഉത്ഘാടനം ചെയ്യും

ബാംഗ്ളൂരിലെ എഴുത്തുകാരായ ശ്രീമതി കെ ടി ബ്രിജി, നവീൻ എസ് ഡോ. പ്രേംരാജ് കെ കെ, വല്ലപ്പുഴ ചന്ദ്രശേഖരൻ, എന്നിവർ കഥാസ്വാദനത്തിൽ പങ്കെടുക്കും.

സാംസ്കാരിക/സാഹിത്യരംഗത്ത് സ്ഥിരസാന്നിദ്ധ്യമായ  ശ്രീമതി കെ എൻ ലത, എസ് കെ നായർ, ലാലി രംഗനാഥൻ, ശ്രീലതാ മധു പയ്യന്നൂർ, മുഹമ്മദ് കുനിങ്ങാട്, ജെസ്സി ജോൺ എന്നിവർ ആശംസകളേകും

മലയാളം മിഷൻ കോർഡിനേറായ മീര നാരായണൻ രചയിതാവുമായുള്ള മറുമൊഴിയ്ക്ക് നേതൃത്വം നൽകും.

കവിയരങ്ങിൽ ബാംഗ്ളൂരിലെ പ്രശസ്ത കവികളായ ഡോ ടി പി വിനോദ്, ശ്രീമതി ഇന്ദിരാബാലൻ, ഡോ കെ കെ സുധ, സിന കെ എസ്, ബിന്ദു പി മേനോൻ, വിന്നി ഗംഗാധരൻ, നീതു കുറ്റിമാക്കൽ  എന്നിവർ പങ്കെടുക്കും

കവിയരങ്ങിൽ ശ്രീ അനിൽ മിത്രാനന്ദപുരം സ്വാഗതവും, രമാപിഷാരടി നന്ദിപ്രകാശനവും നിർവ്വഹിക്കും.

ബാംഗ്ളൂർ സാഹിത്യ, സാംസ്കാരിക രംഗത്തെ സഹൃദയസമൂഹം പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

എല്ലാവർക്കും പരിപാടിയിലേക്ക് സ്വാഗതം..


Ph:9663985928/9071360206/9611101411

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക