Image

ജനറൽ കമ്പാർട്ട്മെന്റ് -സജി തൈപ്പറമ്പ് ((ബുക്ക് റിവ്യൂ: രേഷ്മ ലെച്ചൂസ്)

Published on 24 May, 2026
ജനറൽ കമ്പാർട്ട്മെന്റ്  -സജി തൈപ്പറമ്പ് ((ബുക്ക് റിവ്യൂ: രേഷ്മ ലെച്ചൂസ്)

Pravda bookz
പേജ് 67
വില 150

1. അടിയാളൻ

മാറ് മറക്കൽ സമരം നടത്തി അവരുടെ അവകാശം വാങ്ങി എടുത്ത ആ നാളുകളെ കുറിച് ചരിത്രം പറയുന്നുണ്ട്. താഴ്ന്ന ജാതി യെ കണ്ടാൽ അയിത്തവും ആശുദ്ധി യാണ്.. എന്നല്ലോ രാത്രി യുടെ യാമത്തിൽ ഒരു അവരുടെ കുടലിൽ കയറി ഇറങ്ങുമ്പോൾ ഒരു അയിത്തം ഇല്ല. അതൊക്കെ പകൽ മാത്രം.. ഇന്ന് കാലം മാറി... കോലവും മാറി..

2.അമ്മയ്ക്കായി

അമ്മ ഉള്ള കാലമാണ് ഏറ്റവും മനോഹരമായ കാലം. ആ കാലം കഴിഞ്ഞാൽ ആർക്കും വേണ്ടാത്ത അനാഥരെ പോലെ ജീവിക്കേണ്ടി വരും. അമ്മയുടെ മണം, സ്നേഹം തലോടൽ എല്ലാം ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് കുഞ്ഞു നിമിഷം കിട്ടിയാൽ പോലും അവിടം സ്വാർഗമാണ്..

3. കോലം കെട്ടോരച്ഛൻ

അച്ഛൻ നഷ്ടമായവർ ക്ക് അറിയാം അച്ഛന്റെ വില. ഈ കഥ വായിച്ചപ്പോ സ്കൂളിൽ പഠിക്കുന്ന സമയം എക്സാം ടൈം ആണെന്ന് ആണ് ഓർമ്മ. ഞങ്ങൾ അഞ്ചോ ആറോ പേർ ഉണ്ട്. ആ കൂട്ടത്തിൽ ഒരാൾ മിട്ടായി വാങ്ങിച്ചു. പങ്ക് വച്ചു വന്നപ്പോ എനിക്ക് ഇല്ല. നിന്റെ കൈയിൽ പൈസ ഉണ്ടെങ്കിൽ വാങ്ങിച്ചോ എന്റെ കൈയിൽ വേറെ പൈസ ഇല്ല ടി. എനിക്ക് വേണ്ട ടി. അത് കുഴപ്പമില്ല എന്ന് പറഞ്ഞു. ആ കടയിൽ നിന്ന് ഇറങ്ങാൻ നിന്നപ്പോ ആ രംഗം അച്ഛൻ കണ്ടിരുന്നു. പെട്ടെന്നു അച്ഛന്റെ പോക്കറ്റിൽ നിന്ന് പൈസ തന്നു മിട്ടായി വാങ്ങിച്ചു തന്നു. അത് കണ്ട ഒരു ചേട്ടൻ പറഞ്ഞു മക്കളെ വീതിച്ചു കൊടുക്കുമ്പോൾ പകുതി മിട്ടായി എങ്കിലും കൊടുക്കാമായിരുന്നു എന്ന്.. ആരും മിണ്ടാതെ അവിടുന്നു പോന്നു. ഈ കഥ വായിച്ചപ്പോ ആ ഓർമ്മയാണ് ഓടി വന്നേ. അച്ഛൻ ഉള്ളപ്പോ അതിന്റെ വില അറിയില്ല. ഇല്ലാതെ വരുമ്പോൾ അറിയാം ആ വേദന..

4.വിഭാര്യന്റെ ജീവിതം

ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമ്മുക്ക് ഒകെ കൂട്ട് ഭർത്താവോ ഭാര്യയോ പരസ്പരം തണൽ ആയിരിക്കും. മക്കളുടെ ഇഷ്‌ടത്തിനു പ്രാധാന്യം കൊടുത്തു പഠിപ്പിച്ചു ജോലി വാങ്ങി അവർക്ക് ഒരു ജീവിതം ആക്കി കൊടുക്കുമ്പോൾ അവരുടെ ജീവിതത്തിലേക്ക് പോകുമ്പോൾ മനഃപൂർവം അല്ലെങ്കിലും നമ്മളെ വിട്ട് പോകും.. ഒറ്റയ്ക്ക് ആകുമ്പോൾ മാത്രം ഉള്ള ഓർമ്മകൾ വല്ലാതെ വേദനിക്കും..

5.അമ്മയുടെ ഡയറി കുറിപ്പുകൾ

അമ്മ ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ സ്വന്തം ആഗ്രഹങ്ങൾ മാറ്റി വച്ചു ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്ന അമ്മ. അമ്മയുടെ ആഗ്രഹങ്ങൾ എന്തൊക്കെ ആണ് എന്ന് ചോദിച്ചാൽ പോലും മക്കൾക്കു അറിയില്ല ഇഷ്ടങ്ങളും കല്യാണം കഴിഞ്ഞു മക്കൾ ആയി കഴിഞ്ഞാൽ എല്ലാ അമ്മന്മാർക്കും ഭർത്താവിന്റെയും മക്കളുടെയും ഇഷ്‌ടങ്ങൾ ആയിരിക്കും അവരുടെയും ഇഷ്ടം.

6.തെരുവ് ജീവിതങ്ങൾ

ഓരോ തെരുവ് ജീവിതത്തിലും ഹൃദയം നോവുന്ന കഥകൾ ഉണ്ടാകും. ആ കഥകൾ കേൾക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദന ഒന്നും അല്ലെന്ന് തോന്നുന്ന നിമിഷം. ആ ജീവിതം ജീവിക്കുന്നവർക്ക് നല്ലൊരു അന്തി ഉറക്കാൻ ഒരു വീട് എങ്കിലും ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കാറുണ്ട്.....

7.അടയ്ക്കാത്ത വാതിൽ

മകളെ സംരക്ഷണം നൽകി പൊന്നു പോലെ നോക്കിയ അച്ഛന് കൊടുത്ത സമ്മാനം മരണം. ഓർമ്മയില്ലാതെ പോയത് ആവില്ല. അച്ഛന്റെ കരുതലിനു മകൾ കൊടുത്ത സമ്മാനം സ്നേഹത്തോടെ സ്വീകരിച്ചത് ആണ്. 
പ്രിയപ്പെട്ട മകൾക്ക് 
മോള് അറിഞ്ഞു തന്ന സമ്മാനം ഇഷ്ടമായി..
ഒത്തിരി സ്നേഹത്തോടെ അച്ഛൻ.

8.കൂടപ്പിറപ്പ്

കുടപ്പിറപ്പ് സ്നേഹത്തിനു പ്രത്യേക ഭംഗിയാണ്. മനസ്സ് അറിഞ്ഞു ചെയ്തു തരുന്ന ഓരോ കാര്യവും എത്രയ്‌ധികം സന്തോഷം ആണെന്ന് അറിയുമോ..

9.ചിരഞ്ജീവി

ജീവിതത്തിൽ തോറ്റു പോകുന്ന നിമിഷങ്ങൾ ഉണ്ട്. കൂടെ ഇല്ലെന്ന് അറിഞ്ഞിട്ടും അവർക്ക് വേണ്ടി ജീവിച്ചു തീർക്കുന്ന നിമിഷം. കൂടെ ഉണ്ടല്ലോ അത് മതി. ഓരോ ഇടങ്ങളും കൂടെ ഉണ്ടല്ലോ. അല്ലെ..

10. കുടുംബ സമേതം

ഇമ്പം ഉള്ളതാണ് കുടുംബം. നമ്മളെ കെട്ടിരിക്കാൻ ഒരാൾ ഉണ്ടാകുക എന്നത് എത്ര സന്തോഷം ഉള്ള കാര്യമാണ്. ജീവിതമാകുന്ന സമസ്യ യിൽ കേട്ടിരിക്കാൻ, വിഷമ ങ്ങൾ ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടാകുന്നത് അത് ഭാഗ്യമാണ്.

11.ഓട്ടീസം

ദൈവത്തിന്റെ മാലാഖ ന്മാർ അവരാണ്.. എന്താ പറയൂകാ എന്ന് അറിയില്ല.. കുഞ്ഞു കഥ മനോഹരം..

12.മരണാന്തരം

ഭാര്യ ഇല്ലാതെ ഭർത്താവിന് പറ്റില്ല. ഭാര്യക്ക് ഭർത്താവ് ഇല്ലാതെയും ജീവിക്കാൻ പറ്റും.....ഈ കഥ ചിന്തിപ്പിക്കുന്ന കഥയാണ്..

13.ദേവകിയുടെ കള്ളക്കണ്ണൻ

കള്ളാ കണ്ണനെ പോലെ പതുങ്ങി വന്ന കള്ളന് അമ്മയുടെ സ്നേഹവും ലാളനയും കിട്ടി. ആധുനില്ലാത്തവർക്ക് ദൈവം തുണ..

ജീവിതം ജനറൽ കമ്പാർട്ട്മെന്റ പോലെയാണ്. പച്ചയായ മനുഷ്യരുടെ വിധിയുടെ പാളമുള്ള ട്രെയിൻ. ഈ തീവണ്ടി പറയുന്നത് നാം കണ്ടിട്ടില്ലാത്ത കേട്ടില്ലാത്ത മനുഷ്യരുടെ കഥയാണ്...
 

Join WhatsApp News
ചെല്ലപ്പനാശാരി 2026-05-24 11:55:56
മലയാളം ബുക്ക് റിവ്യൂ നിലവാരം ഇപ്പോൾ ഈ നിലവാരത്തിലെത്തിയോ ? ചെല്ലപ്പനാശാരി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക