
തൂവാനത്തുമ്പികളേ,
തുയിലുണരൂ …,
തുയിലുണരൂ !
വരവായീ…. വരവായീ
വസന്ത നർത്തകികൾ,
വരവായീ ….വരവായീ
സ്വതന്ത്ര ജന ഭരണം !
കേരക്കുട, യോലക്കുട
ചൂടും നാട് - എന്റെ
പേരാറും പെരിയാറും
പാടും നാട് !
വരി നെല്ലിൻ മണി കൊത്തി
കുരുവികളീ ഗഗനത്തിൽ
വരയായി, ത്തിരയായി -
ട്ടൊഴുകും നാട് -
എന്റെ കരളിന്റെ കുളിരായ
തിരു മലയാളം !
അടിമകളായ് കഴുതകളായ്
അവകാശ ക്കനലുകളിൽ
അടിപതറി തലമുറ വീ -
ണടിയും നാട് എന്റെ
ചുടുകണ്ണീ രതിൽ വീണി -
ട്ടേരിയും നാട് !
ഈ മണ്ണിൽ ഈ വിണ്ണിൽ
ഇനിയുണരും പകലുകളിൽ
ഒരു നവയുഗ ഭരണത്തിൻ
കുളിരായ് വായോ എന്റെ
കരളിന്റെ കനവിന്റെ
കതിരായ് വായോ ! (
തൂവാന…)
Read More: https://www.emalayalee.com/writer/127