
അവൾ ഇന്ന് മരിച്ചുപോയിത്രേ,
ആത്മഹത്യയാണെന്നാണ് കേൾക്കുന്നത്.
കാരണം...
അതിലും രസമാണ്!
എന്താണെന്നല്ലേ?
ആ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ അവൾ മാത്രമായിരുന്നു,
അവളെ കേൾക്കാൻ ആരുമില്ലായിരുന്നുത്രേ!
'ആരാണീ അവൾ' എന്നല്ലേ
നിങ്ങൾ അന്വേഷിക്കുന്നത്?
അത്... ഞാൻ തന്നെയാണ്!