Image

നീറ്റ് പരീക്ഷ നീറ്റ് ആക്കാൻ ശ്രദ്ധിക്കണം (സുമ ശ്രീകുമാര്‍ ഒറ്റപ്പാലം)

Published on 13 May, 2026
നീറ്റ് പരീക്ഷ നീറ്റ് ആക്കാൻ ശ്രദ്ധിക്കണം (സുമ ശ്രീകുമാര്‍ ഒറ്റപ്പാലം)

നീറ്റ് പരീക്ഷ റദ്ദാക്കി.
പുന പരീക്ഷാ തിയ്യതി ഉടൻ പ്രഖ്യാപിക്കും. പറയാൻ എന്തെളുപ്പം!

ഒരാഴ്ച മുൻപു പ്രചരിച്ച 410 ചോദ്യങ്ങളടങ്ങിയ ഗസ് പേപ്പറിലെ 120 ചോദ്യങ്ങൾ കെമിസ്ട്രിയിൽ അതു പോലെ വന്നു എന്നു പറയുമ്പോൾ ഇത് എത്രമാത്രം ഗുരുതരമാണെന്ന് മനസ്സിലാവും .
ചോദ്യപ്പേപ്പർ ചോർച്ച ആദ്യ സംഭവമല്ല.

ഇത്തവണ വ്യാപകമായി സംഭവിച്ചെങ്കിൽ കഴിഞ്ഞ പ്രാവശ്യവും ഇത് നേരിയ തോതിൽ സംഭവിച്ചിട്ടുണ്ട്.

ഇതിന് മുൻപ് 2018 ൽ CBSE one exam one question paper നിലവിൽ വന്നപ്പോൾ പത്താം ക്ലാസിലെ മാത്‌സ് 12 ലെ എക്ണോമിക് സ് , അക്കൗണ്ടൻസി തുടങ്ങിയ പല പേപ്പറുകളും വ്യാപകമായി ചോർന്നു.

ഇത് ആവർത്തിക്കുമ്പോഴും എന്ത് കൊണ്ട് കൃത്യമായ നടപടികൾ വരുന്നില്ല.
നിസ്സാര കാര്യമല്ല ,  വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാൻ ഉൾപ്പെടെയുള്ളവർ ഉത്തരം പറയണം. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണം. എന്നാൽ മാത്രമേ ഈ ആവർത്തനം തടയാൻ സാധിക്കൂ.
പല കാര്യങ്ങളിലും അത്യന്തം കാര്യക്ഷമമായി പ്രവർത്തിക്കുന്ന കേന്ദ്ര ക്യാബിനറ്റ് എന്തുകൊണ്ട് ഇതിൽ വേണ്ടത്ര
 ശ്രദ്ധ നൽകുന്നില്ല എന്നത് ചിന്തനീയം തന്നെയാണ്.

ഇനി ഒരിക്കൽ കൂടി ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ട ശ്രദ്ധ കുട്ടികളെ ഏറെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രധാന മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

സ്മൃതി ഇറാനി  നയിച്ചിരുന്ന സമയത്ത് വിദ്യാഭ്യാസ വകുപ്പ് വളരെ ഭംഗിയായി പ്രവർത്തിച്ചിരുന്നു.
അതിന് ശേഷം തുടർച്ചയായ അപാകതകൾ ഉണ്ടാവുന്നു എന്ന് പറയാതിരിക്കാൻ പറ്റില്ല.

 ഇരുപത്തി മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികളെ സാധിക്കുന്നു എന്നത് അതീവ സങ്കടകരമാണ്.വർഷങ്ങൾ പാഴാക്കി ഊണും ഉറക്കവും ഉപേക്ഷിച്ച് ഗൗരവമായി പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളെ മാനസികമായി തളർത്തുന്ന വീഴ്ച ഇനിയൊരിക്കൽ കൂടി സംഭവിക്കാതിരിക്കട്ടെ...
അനുപമമായ കഴിവും , സാങ്കേതിക വിദ്യയും ഉള്ള കേന്ദ്ര സർക്കാരിൽ നിന്ന് ഇത്തരം വീഴ്ച വരുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.

Read More: https://www.emalayalee.com/writer/311

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക