
പുതുമുഖങ്ങളായ ജോണ്‍ ജോയ്, അനന്യ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെ മകള്‍ അശ്വതി അലക്‌സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗ ആന്റ് യൂ'.

ചിത്രീകരണം പൂര്‍ത്തിയായ ദിവസം എറണാകുളം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പാക്കപ്പ് പാര്‍ട്ടി ചടങ്ങില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ഓഡിയോ ലോഞ്ച് പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു.

അസീസീയ കണ്‍വെന്‍ഷന്‍ സെന്റര്‍ ചെയമാന്‍ പി എന്‍ അബ്ദുള്‍ അസീസ് ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനവും പി ആര്‍ ഒ-എ എസ് ദിനേശ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും നടന്‍ ബാലു വര്‍ഗീസ് ഓഡിയോ ലോഞ്ച് കര്‍മ്മവും നിര്‍വഹിച്ചു.
ആര്‍ച്ച, അയന ആന്റണി, ജിജോ ജോര്‍ജ്ജ്, ശിവാഞ്ജന, സുമേഷ് ഭാസ്‌കര്‍, അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലക്‌സ് പോള്‍ ക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിര്‍വ്വഹിക്കുന്നു.
ഏഴ് മനോഹര ഗാനങ്ങളുള്ള ഈ ചിത്രത്തിലെ സംഗീത സംവിധാനം അലക്‌സ് പോള്‍ നിര്‍വ്വഹിക്കുന്നു.

ഒരു യാത്രയും അതില്‍ ഒപ്പമുള്ളവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഒരു ഫീല്‍ ഗുഡ് മ്യൂസിക്കല്‍ ഫാമിലി ചിത്രമാണ് 'ലൗ ആന്റ് യു '. സംവിധായിക അശ്വതി അലക്‌സ് പറഞ്ഞു.
മേഘാലയ, തഞ്ചാവൂര്‍, തെങ്കാശി, കൊച്ചി, മാള, ഗുഹാട്ടി,ഉടുപ്പി, കോട്ടയം,സുന്ദരപാണ്ഡ്യപുര്യം എന്നിവിടങ്ങളിലായി ' ലൗ ആന്റ് യു' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി.
പി ആര്‍ ഒ-എ എസ് ദിനേശ്, മനു ശിവന്‍