Image

സംക്രമക്കാലം (കവിത: ജയൻ വര്‍ഗീസ്‌)

Published on 29 April, 2026
സംക്രമക്കാലം (കവിത: ജയൻ വര്‍ഗീസ്‌)

ഒരു മഹാ യുദ്ധത്തി ലീടനെഞ്ചു പിടയുമീ

ഗതി കെട്ട മണ്ണിന്റെ കാലം !

മനുഷ്യന്റെ യാഭിലാഷ നിനവുകൾ തകരുന്ന -

തറിയാത്ത പകയുടെ കാലം !

മത നീതികൾ തീർത്ത മതിലുകൾ മനുഷ്യനെ

പൊതു ശത്രുവാക്കുന്ന കാലം !

അവനാണ് കാഫർ ആ തലകൊയ്താൽ സ്വർഗ്ഗത്തിൽ

ഉലയാത്ത പെരുമുല ക്കാലം !

മതമുണ്ടു മനുഷ്യന്റെ തല കൊയ്തു തള്ളുന്ന

കലിയുഗ കലികാല കാലം !

മനുഷ്യ മോഹങ്ങളിൽ മതവെറി മുറിവിന്റ

ചുടുനിണ മൊഴുകുന്ന കാലം !

അരുത് കാട്ടാളരേ യരുത് കൂരമ്പുകൾ ഉറകളിൽ തിരുകേണ്ട കാലം. ! വരികയായ്, വരികയായ് മനുഷ്യനുംമനുഷ്യനു

മൊരുമിച്ച പുതുയുഗ ക്കാലം ! -

വരികയായ് അതിരിന്റെ മതിലുകൾ തകരുന്ന

യൊരു പുലർ സംക്രമക്കാലം !! 

Join WhatsApp News
Sudhir Panikkaveeti 2026-04-29 22:54:49
ഇതൊരു നല്ല കവിത. എന്തൊരു കാലമെന്നു ആശങ്കപ്പെടുന്ന കവി. എങ്കിലും പ്രത്യാശ വയ്ക്കുന്നു. എല്ലാവരും ഒരുമിക്കുന്ന ഒരു പുതുയുഗകാലത്തിനായുള്ള സുപ്രതീക്ഷ. ചുറ്റും യുദ്ധവും, ഇന്ദ്രിയസുഖത്തിനായുള്ള കൊലയും അതിലൂടെ ഉണ്ടാകുന്ന " "പെരു " മുല കാലവും കവി ശുദ്ധ പരിഹാസത്തിലൂടെ ഇല്ലാത്ത ഒന്നിന്റെ പുറകിൽ ആകൃഷ്ടരാകുന്ന മനുഷ്യരുടെ കാലമെന്നു അതിശയിക്കുന്ന. അനുമോദനങ്ങൾ പ്രിയ കവി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക