Image

തെറ്റും ശരിയും! (സുമ ശ്രീകുമാർ, ഒറ്റപ്പാലം)

Published on 29 April, 2026
തെറ്റും ശരിയും! (സുമ ശ്രീകുമാർ, ഒറ്റപ്പാലം)

(സുമ ശ്രീകുമാർ  എഴുതുന്ന  തുടർപംക്തി "തെറ്റും ശരിയും"  ഇ മലയാളിയിൽ ആരംഭിക്കുന്നു.വായിക്കുക അഭിപ്രായങ്ങൾ എഴുതുക)

കുറച്ചു കാലമായി ചുറ്റുപാടും നിരീക്ഷിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
പശ്ചിമേഷ്യയിലെ ജനങ്ങൾ യുദ്ധത്തിൻ്റെ അനന്തരഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. വിദൂര ഫലങ്ങൾ നമ്മളും സഹിക്കേണ്ടി വരും...അതിനിടയിൽ നമ്മുടെ നാട്ടിലെ ചില വിവാദങ്ങൾ കാണുമ്പോൾ കഷ്ടം തോന്നുന്നു.

എല്ലാവർക്കും പരസ്പരം പേടിയാണ്. ആർക്കും ആരേയും വിശ്വാസമില്ല. ഒരു മനുഷ്യായുസ്സിൽ ഒരോരുത്തരും മറ്റുള്ളവരെ ദ്രോഹിക്കാതെ സ്വന്തം ജീവിതം ഭംഗിയായി ജീവിച്ചു പോയാൽ ഈ ലോകം സുന്ദരം.

അതിനു പകരം ഇത് നമ്മുടെ വിശ്വാസമല്ല , എന്നാൽ അതെന്തായാലും മോശമാവും.
നമ്മുടെ രാഷ്ട്രീയമല്ല , അതുകൊണ്ട് മുഖം നോക്കാതെ ട്രോൾ , തെറി ...
ഇതു വല്ലാത്ത കഷ്ടം തന്നെയാണ്.

അഭിപ്രായം പറയാൻ പേടിയാണ്. എന്തെങ്കിലും ചെയ്യാൻ ഭയമാണ്.  ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് പത്തു പ്രാവശ്യം ആലോചിക്കണം.
ആരെങ്കിലും വിരിച്ച വലകളിൽ പോയി കുടുങ്ങുമോ എന്നു സംശയിക്കണം..

ദ്രോഹവും അന്യായവും കാണുമ്പോൾ മുഖം നോക്കാതെ പ്രതികരിക്കണം. 
അതിനെ തകർത്തു തരിപ്പണമാക്കണം. കാര്യങ്ങൾ വ്യക്തമായി പറയണം. തീവ്രവാദം , ഗുണ്ടായിസം ,അന്ധവിശ്വാസം , തട്ടിപ്പ് , കൈക്കൂലി ,സ്ത്രീ വിരുദ്ധത, സ്വജന പക്ഷപാതം തുടങ്ങിയ കാര്യങ്ങൾ പക്ഷം നോക്കാതെ എതിർക്കേണ്ടതാണ്.


പക്ഷേ , ശത്രുതാപരമായ മാനസികാവസ്ഥ ഉണ്ടാക്കിയെടുത്താൽ അപകടമാണ്. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവും.ഭാഷയെ വികൃതമാക്കുന്ന കമൻ്റുകൾ കാണുമ്പോൾ വല്ലാത്ത കഷ്ടം തോന്നുന്നു..കാര്യം പറയാൻ ഭാഷ മോശമാവണം എന്നു വല്ല നിയമവും ഉണ്ടോ ?

മീഡിയക്കും രാഷ്ട്രീയത്തിനും ഇതിനെ നിയന്ത്രിക്കാൻ സാധിക്കും. പക്ഷേ , അവിടെയും പലപ്പോഴും സ്വന്തം താല്പര്യങ്ങൾ മാത്രമാണ് കാണുന്നത്..

ശരിതെറ്റുകൾ പക്ഷം പിടിക്കാതെ , ആളെ  നോക്കാതെ ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള  ആർജ്ജവം ഉണ്ടാവണം..തെറ്റിനെ ഒത്തൊരുമിച്ച് എതിർക്കാം . ശരികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാം.സ്വസ്ഥതയും സമാധാനവും തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കാം..

(തുടരും)

 

Join WhatsApp News
M.Mathai 2026-04-29 10:24:02
അമ്മയെ തല്ലിയാലും രണ്ടു പക്ഷം , അതാണ് ഇപ്പോഷത്തെ സ്ഥിതി . കാര്യം പറയാൻ ഭാഷ മോശമായാൽ എന്താ കുഴപ്പം ? പ്രത്യേകിച്ച് ബലഹീനൻ ബലവാനോടു ഏറ്റു മുട്ടുമ്പോൾ ?മാധ്യമങ്ങളിലും ദൈനംദിന സംഭാഷണങ്ങളിലും അസഭ്യം പറയുന്നത് കൂടുതൽ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. നിരാശ, ആവേശം തുടങ്ങിയ ശക്തമായ വികാരങ്ങൾ പ്രകടിപ്പിക്കാൻ ആളുകൾ അസഭ്യം (അമേരിക്കയിൽ) ഉപയോഗിക്കുന്നു.ഈ ""തെറ്റും ശരിയും"" തന്നെ ഒരു മിഥ്യ അല്ലേ ? ധാർമ്മിക ആപേക്ഷികത സൂചിപ്പിക്കുന്നത് ശരിയും തെറ്റും സംസ്കാരങ്ങളിലും സമൂഹങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ്.
Murali Thiruvazhi 2026-04-30 16:54:50
സ്വസ്ഥതയും സമാധാനവും തിരിച്ചു വരട്ടെ...🥰
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക