Image

പൂഞ്ഞാർ മണ്ഡലം പിടിക്കുന്നതാര്? (മോൻസി കൊടുമൺ)

Published on 18 April, 2026
പൂഞ്ഞാർ മണ്ഡലം പിടിക്കുന്നതാര്? (മോൻസി കൊടുമൺ)

വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ മങ്ങികഴിഞ്ഞ് വോട്ടും കഴിഞ്ഞു. വിളക്കിൽ എണ്ണയുമൊഴിച്ച് പൂഞ്ഞാറിലെ മൂന്നു സ്ഥാനാർത്ഥികളും കാത്തിരിക്കയാണ് .ആരുടെ വിളക്കാണ് അണയുന്ന തെന്ന് താമസിയാതെ അറിയാം . മൂന്ന് സ്ഥാനാർത്ഥികളും വിജയം നേടുമെന്ന് തട്ടിവിടു ന്നുണ്ടെങ്കിലും ഒരാളെ ഇലക്‌ഷനിൽ ജയിക്കുകയുള്ളു വെന്ന് ജനങ്ങൾക്കറി യാം . ഭരണ വിരുദ്ധ തരംഗം ആഞ്ഞടിക്കു ന്ന വേളയിൽ വിള കൊയ്തെടു ക്കാമെന്നാണ് ബി.ജെ .പിയും കോൺഗ്രസ്സും മനപ്പായസമുണ്ണു ന്നതെങ്കിലും അത്ര നിസ്സാരമല്ല പൂഞ്ഞാർ മണ്ഡലം നേടിയെടുക്കാനെന്നാണ് ജനസംസാരം . എങ്കിലും കഴിഞ്ഞതവണ രണ്ടാമത് നിന്നയാൾ മൂന്നാമതാകു കുവാൻ സ്വയം ബലിയാടായ കാഴ്ച നാം കണ്ടു കഴിഞ്ഞു .

പൂഞ്ഞാറിലെ പഴയസിംഹ മെന്ന പേരിലെ P.C ജോർജ് എഴുതവണ MLA ആയി നിയമസഭ കണ്ട കരുത്തുറ്റ സ്ഥാനാർത്ഥി യായി താമര ചിഹ്നത്തിൽ മത്സരിക്കുന്നതാ ണ് പൂഞ്ഞാർ കേരളം ഉറ്റു നോക്കുന്നത് .
കഴിഞ്ഞ തവണ 16000 വോട്ട് ഭൂരിപക്ഷം നേടി ജയിച്ച LDFൻ്റെ സ്ഥാനാർത്ഥി സബാസ്‌റ്റ്യൻ കുളത്തിങ്കൽ ശക്തനായി നിൽക്കുന്നത് , P.C ജോർജിന് അത്ര ഭീഷണി യില്ലെന്നാണ് BJP പറയുന്നത് .പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് BJP യാണ് ഇപ്പോൾ ഭരിക്കുന്ന തെന്നും ഇത് BJ P ക്കു ഗുണം ചെയ്യുമെന്ന് അവർ പറയുന്നുണ്ടെങ്കിലും കണക്ക് അത്ര ശരിയായി വരുമോയെന്നു കണ്ടറിയാം. 

UDFൻ്റെ  സ്ഥാനാർത്ഥി ഇവിടെ അഡ്വക്കേറ്റ് സബാസ്റ്റ്യൻ  എം. ജെ യാണ് . പുതിയ സ്ഥാനാർത്ഥി ആയതിനാൽ അഴിമതി തുടങ്ങിയിട്ടി ല്ലെന്നത് നല്ലത് തന്നെ . ലോയർ മാത്രമല്ല നല്ല ഒരു കൃഷി ക്കാരനുമാണ് ഇദ്ദേഹം . മലയോര മേഖലയായ ഇവിടുത്തെ പ്രധാന ഉൽപന്നമായ 
റബ്ബറിൻ്റെ തകർച്ചയും വന്യജീവി ആക്രമണ ശല്യവും  പട്ടയ പ്രശ്‌നവും ജനങ്ങളെ ഭീതിയിലാഴ് ത്തുന്നു . P.C ജോർജ് ഇതിനു വേണ്ടി കുറെയേറെ അധര വ്യായാമം നടത്തിയ കാര്യം വിസ്‌മരി ക്കുന്നില്ല . കഴിഞ്ഞ MLA  സബാസ്‌റ്റ്യൻ കുളത്തുങ്കൽ അവിടുത്തെ റോഡ് ശൃംഖലയുടെ നവീകരണം നടത്തി മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ DM, DC നിലവാരത്തി ലെത്തിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയി ട്ടുണ്ട് . ഇവിടുത്തെ സർക്കാർ സ്‌കൂളുകൾ ഇദ്ദേഹം ഫണ്ട് നൽകി ഹൈടെക് ആക്കിയിട്ടുണ്ട് .കൂട്ടിക്കൽ ,പൂഞ്ഞാർ തെക്കേക്കര ഇവിടങ്ങളിൽ  ഉണ്ടായ പ്രളയ പ്രശ്‌നങ്ങൾക്കു  പരിഹാരമായി ധാരാളം വീടു നൽകി സഹായിച്ചു . ഇതൊക്കെ ആയാലും ധാരാളം അഴിമതി പ്രശ്‌നം ഇദ്ദേഹത്തിൻ്റെ പേരിൽ ജനങ്ങൾ മെനെഞ്ഞ് എടുത്ത് കാണിക്കുന്നു മുണ്ട് .  P.C ജോർജും പൂഞ്ഞാറിൽ നല്ല വികസനം കൊണ്ടുവന്ന വ്യക്തി തന്നെ .മൂന്നു സ്ഥാനാർത്ഥികളും നല്ല കരുത്തുറ്റ സ്ഥാനാർത്ഥികൾ തന്നെ . P.C ജോർജ് എന്ന പൂഞ്ഞാർ ആശാൻ 7 പ്രാവശ്യം MLA ആവുകയും 2016 ൽ സ്വതന്ത്രനായി 27000-ൽ പരം ഭൂരിപക്ഷ ത്തിന് ജയിച്ചതുമാണ്. എന്നാൽ കഴിഞ്ഞ തവണ സബാസ്‌റ്റ്യൻ കുളത്തിങ്കൽ LDF സ്ഥാനാർത്ഥി 16000ൽപരം ഭൂരിഷം നേടിയെങ്കിൽ  43000 വോട്ട് PCയുടെ പിടിച്ചെടു ത്തുവെങ്കിൽ ന്യൂനപക്ഷ ഏകീകരണ വും കൂടി വന്നാൽ P.C ജോർജ് മൂന്നാംസ്ഥാന ത്തേക്ക് തള്ള പ്പെടുവാൻ സാദ്ധ്യത കാണുന്നുണ്ട്

ഒൻപത് ഗ്രാമ പഞ്ചായത്തും ഇരാട്ടു പേട്ട നഗരസഭയു മാണ് ഈ മണ്ഡലത്തി ലെങ്കിൽ ഇരാട്ടു പേട്ട നിശ്ചയിക്കും ആരാണ് വിജയി എന്നത് . ഒരിക്കൽ ഈ രാട്ടു പേട്ടക്കാർ പി.സി ജോർജിനെ വാനോളം ഉയർത്തി യതെങ്കിൽ ഇന്നദ്ദേഹം വായിൽ തോന്നുന്നത് കോതക്ക് പാട്ടാക്കി അതിൻ്റെ അപ്പോസ്തലനുമായി  നില മോശമാക്കി . സഭക്ക് എതിരേ നിന്നതും FCRA പ്രശ്‌നവും സ്ഥിരം പാർട്ടി മാറലും ജനങ്ങളുടെ വിശ്വാസം നശിപ്പിച്ചു വെന്നതിൽ തർക്കമില്ല . 

2024-ലെ ലോകസഭാ തിരഞ്ഞെടു പ്പിൽ ആൻ്റോ ആൻ്റെണി പൂഞ്ഞാറിൽ 12000 വോട്ട് ലീഡ് ചെയ്തതും മുസ്ലിം വോട്ടു കളും ക്രിസ്‌ത്യൻ വോട്ടുകളും  നിഷ്പക്ഷരായ ഹിന്ദു വോട്ടുകളും ഭരണ വിരുദ്ധ വികാരവും നേടിയെടു ത്താൽ UDF സ്ഥാനാർത്ഥി സബാസ്‌റ്റ്യൻ എം. ജെ .ഇവിടെ ജയിക്കുമെന്നാണ് അനുമാനം . എന്തായാലും P.C ജോർജ് ജയിക്കുവാൻ സാദ്ധ്യത തീരെയില്ല. BJP സ്ഥാനാർത്ഥി  കേരളത്തിലെ നിയമസഭയിൽ പോയിരുന്നിട്ട് കാര്യമില്ലെന്നും ഭരണം UDF നാണെങ്കിൽ മണ്ഡലത്തിലെ അഭിവൃദ്ധിക്ക് ഒരു ഭരണ MLA എന്ന സ്ഥിതിയിൽ സബാസ്‌റ്റ്യൻ എം. ജെ വരട്ടെയെ ന്നും ജനം തീരുമാനി ക്കുന്നെങ്കിൽ UDFനാണ് വിജയം . ആരു ജയിച്ചാലും നാടിന് നൻമ വരുത്തട്ടെയെന്ന് ആശംസിച്ചുകൊണ്ട് തൽക്കാലം നിർത്തട്ടെ . അടുത്തത് പുതുപ്പള്ളി യിലേക്ക് .   ജയ്‌ഹിന്ദ്
 

Join WhatsApp News
നിരീക്ഷകൻ 2026-04-18 13:34:16
എന്തിനാ സാറേ വേണ്ടാത്ത ഊഹാപോകങ്ങൾ കൊണ്ട് തല പുകക്കുന്നത്. May 4 വരെ കാത്തിരുന്നാൽ വിവരമറിയാമല്ലോ.
Peter Basil 2026-04-20 13:42:48
Very realistic analysis of the current situation in Poonjar!! Great writing, Moncy!! 👍👍👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക