
കദളി പഴങ്ങളും
കണിക്കൊന്ന പൂക്കളും
കണിയായൊരുക്കി
കിണ്ണത്തിലിന്നു ഞാൻ ,
കണ്ണും തുറന്ന് നീ
കാണണേ കണ്ണാ
കാരുണ്യ രൂപനാം
കാർമുകിൽ വർണ്ണാ..!!
കരളിൻ വ്യഥകളും
കണ്ണീർ കണങ്ങളും
കനിവിനായി നേദിച്ചു
കിണ്ണത്തിലിന്നു ഞാൻ
കരം നീട്ടി ചേർത്ത് നീ
കരുതലായി കാക്കണേ
കണ്മഷമൊക്കെയും
കഴുകികളയേണേ..!!
കണ്ണുകൾ പൊത്തി
കാരുണ്യം തേടി ഞാൻ
കുമ്പിട്ടു നിൽക്കുന്നു
കൈകാൽ തളരുന്നു
കദനം നീ മാറ്റണേ
കരം താങ്ങി നിർത്തണേ
കുളിർമഴയായെന്റെ
കരളിൽ നിറയേണേ..!!