
ചലച്ചിത്ര പണ്ഡിതൻ ആൻഡ്രൂ വില്ലിസ് പറയുന്നത് മുഖവിലയ്ക്ക് എടുക്കാമെങ്കിൽ, ലോകത്തിൽ ഏറ്റവും അറിയപ്പെടുന്നതും സ്വാധീനമുള്ളതുമായ 'സിനിമാറ്റിക്' വ്യക്തിത്വങ്ങളിൽ ഒരാളാണ് ജാക്കി ചാൻ. ('അയലത്തെ അദ്ദേഹ'ത്തിലെ വിഡിയോ ലൈബ്രറി നടത്തിപ്പുകാരനായ ജഗതി കഥാപത്രത്തിൻ്റെ ഭാഷയിൽ ‘ ജാക്കി അച്ചായൻ’)
ഹോളിവുഡ് ആക്ഷൻ കോമഡി ചലച്ചിത്ര അഭിനേതാവു മാത്രമല്ല, ഒരു സിനിമ സംവിധായകനുമാണ് ജാക്കി ചാൻ. 'കുൻഫു' എന്ന അയോധനകല ലോകത്ത് തെളിഞ്ഞുവന്നതിൽ ജാക്കി ചാന്റെ സിനിമകൾക്ക് കാര്യമായ പങ്കുണ്ട്. അക്രോബാറ്റിക് പോരാട്ട ശൈലി, കോമിക്ക് രംഗങ്ങൾ, മെച്ചപ്പെട്ട ആയോധന ഉപകരണങ്ങളുടെ (ആയുധങ്ങളുടെ) ഉപയോഗം, സിനിമാറ്റിക് ലോകത്ത് സ്വയം അവതരിപ്പിക്കുന്ന നൂതന സ്റ്റണ്ടുകൾ എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനാണ്.
മാർഷ്യൽ ആർട്ടിലെ പ്രാഗത്ഭ്യം കൊണ്ട് ചലച്ചിത്രാഭിനയ ലോകത്ത് പ്രസിദ്ധരായവരാണ് ബ്രൂസ് ലീയും ജാക്കി ചാനും.... ലീ ഗൗരവക്കാരനും ശത്രുവിനെ രോഷത്തോടെ തുരത്തുന്നവനും... ജാക്കി 'അച്ചായൻ' ഫലിതക്കാരനും ശത്രുവിനെ പുഷ്പം പോലെ നുള്ളിയെറിയുന്നവനും.... 'ചേംബർ ഓഫ് ഷാവോലിൻ' (1978) എന്ന സിനിമയിൽ ഇടിക്കുകക്കുകയും നടിക്കുകയും ചെയ്ത ഗോർഡൻ ലിയുവും 'ഷാവോലിൻ ടെമ്പിൾ' (1982) അഭിനയിച്ച 'ജെറ്റ് ലീ' തുടങ്ങിയ ഈ ആയോധനകലാ അഭിനേതാക്കളും ഈ പരമ്പരയിൽ വരുന്നവരാണ്....
'ബ്രൂസ് ലീ' ചിത്രങ്ങൾ (വിശേഷിച്ചും 'എന്റർ ദി ഡ്രാഗൺ') എന്റെ ചെറുപ്പകാലത്ത് കേരളത്തിൽ സൂപ്പർ ഹിറ്റായി ഓടിയത് ഓർമ്മയുണ്ട്.... പിൽക്കാലത്ത്, ജാക്കി ചാൻ, ഇതിനെ മറികടക്കുന്ന രീതിയിൽ ലോകമെങ്ങും ഇത്രയധികം ആരാധാകരുണ്ടായി... ജാക്കി ചാൻ കാലത്ത് വീഡിയോ കാസെറ്റുകളും മറ്റുമുണ്ടായിരുന്നതു കൊണ്ട് സിനിമകളുടെ വ്യാപനം അതിവേഗത്തിലായി എന്ന പശ്ചാതല സത്യം കൂടി പരിഗണിക്കണം.
ജാക്കി ചാൻ്റെ കടുത്ത ആരാധകനായ Badhusha Assis എന്ന ഫേസ്ബുക് ഫ്രണ്ടിൻ്റെ ഒരു കുറിപ്പുകൂടി ഞാൻ ഈ പോസ്റ്റിന്റെ അനുബന്ധമായി ചേർക്കുന്നുണ്ട്.
ചൈനീസ് ആഭ്യന്തര യുദ്ധത്തിലെ അഭയാർഥികളായ ചാൾസ് ചാൻ, ലീ-ലീ ചാൻ എന്നിവരുടെ മകനായി 1954 ഏപ്രിൽ 7-ന് ഹോങ്കോങ്ങിൽ ജനിച്ചു. മാതാപിതാക്കൾ അദ്ദേഹത്തിന് 'പായോ-പായോ' ('Pao-pao': 'പീരങ്കിയുണ്ട') എന്ന് വിളിപ്പേരു നൽകി, കാരണം സാദാ ഊർജ്ജസ്വലനായ ആ കുട്ടി എല്ലായ്പ്പോഴും ചിതറിയോടി നടന്നിരുന്നു.
മാതാപിതാക്കൾ ഹോങ്കോങ്ങിലെ ഫ്രഞ്ച് അംബാസഡറിനുവേണ്ടിയുള്ള ചില ജോലി ചെയ്തുവന്നു. വിൻ വിക്ടോറിയ പീക്ക് ജില്ലയിലെ കോൺസലിന്റെ വസതിയുടെ മൈതാനത്താണ് ചാൻ തന്റെ ചെറുപ്പകാലം വർഷങ്ങൾ ചെലവഴിച്ചത്. 1960-ൽ അമേരിക്കൻ എംബസിയിൽ ഹെഡ് പാചകക്കാരനായി ജോലി ചെയ്യുന്നതിനായി പിതാവ് ഓസ്‌ട്രേലിയയിലെ കാൻബെറയിലേക്ക് കുടിയേറി. മാസ്റ്റർ യു ജിം-യുവാൻ നടത്തുന്ന പീക്കിംഗ് ഓപ്പറ സ്‌കൂളായ ചൈന ഡ്രാമ അക്കാദമിയിലേക്ക് ജാക്കി ചാനെ അയച്ചു. ആയോധനകലയിലും അക്രോബാറ്റിക്സിലും മികവ് പുലർത്തിയ ചാൻ അടുത്ത ദശകത്തിൽ കഠിന പരിശീലനം നേടി.
അഞ്ചാം വയസ്സിൽ ബാലതാരമായി ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 'കുങ്‌ഫു'വിൽ പരിശീലനം നേടിയ അദ്ദേഹം, 1960 മുതൽ ചലച്ചിത്രമേഖലയിൽ പ്രവേശിച്ച ശേഷം തന്നെ, ഗ്രാൻഡ് മാസ്റ്റർ ജിൻ പാൽ കിമ്മിന്റെ കീഴിൽ ഹപ്‌കിഡോയിൽ (hapkido) പരിശീലനം നേടാനുള്ള അവസരം ലഭിച്ചു; ഒടുവിൽ ചാൻ, ബ്ലാക്ക് ബെൽറ്റ് നേടി. കരാട്ടെ, ജൂഡോ, തായ്‌ക്വോണ്ടോ, ജീത് കുനെ ഡോ തുടങ്ങിയ ആയോധനകലകളിലും ജാക്കി ചാൻ പരിശീലനം നേടി.
പതിനേഴാം വയസ്സിൽ, ബ്രൂസ് ലീ ചിത്രങ്ങളായ 'ഫിസ്റ്റ് ഓഫ് ഫ്യൂറി', 'എന്റർ ദി ഡ്രാഗൺ' എന്നിവയിൽ സഹ (സ്റ്റണ്ട്) താരമായി അഭിനയിച്ചു. 1973-ൽ ഹോങ്കോങ്ങിൽ 'ലിറ്റിൽ ടൈഗർ ഓഫ് കാന്റൺ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
1978-ൽ വന്ന 'സ്നേക്ക് ഇൻ ദി ഈഗിൾ'സ് ഷാഡോ' ജാക്കി ചാനു വൻ താരപരിവേഷം നേടിക്കൊടുത്തു... പിന്നാലെ വന്ന 'ഡ്രങ്കൻ മാസ്റ്റർ' അതിലേറെ വിജയം. പിന്നീട് ജാക്കി ചാനു തിരിഞ്ഞു നോക്കേണ്ടിവന്നില്ല! കൂടി മേമ്പൊടിചേർത്ത 'സ്റ്റണ്ട് മസാലകൾ' എന്ന പിന്നീട് വൻ പ്രചാരം സിദ്ധിച്ച ചേരുവയൂടെ തുടക്കം കൂടിയാണിത്.
ജാക്കി ചാൻ ഒരു ഒന്നാന്തരം ഗായകൻ കൂടി ആണെന്ന കാര്യം കൂടി പറയട്ടേ; ജാക്കി ചാൻ ഒരു കാന്റണീസ് പോപ് ഗായകൻ കൂടി ആണ്. മിക്ക ചാൻ ചിത്രങ്ങളുടെയും ഒടുവിൽ ക്രെഡിറ്റ്സ് + ബ്ലൂപ്പേർസ് കാണിക്കുമ്പോഴും സിനിമയുടെ ഇടയ്ക്കും വരുന്ന ഗാനങ്ങളൊക്കെ മിക്കതും പാടിയത് ജാക്കി തന്നെ. അവയൊക്കെ ഇന്റിപ്പെന്റന്റ് പാട്ടുകൾ ആയും ലഭിക്കും.
'ദി ഫെയർലെസ്സ് ഹയനാ' (The Fearless Hyena) എന്ന സിനിമയാണ് ജാക്കി ചാൻ്റെ ആദ്യ സിനിമാ സംവിധാന സംരഭം.
ചൈനീസ് ഭാഷകളായ കന്റോണീസ്, മണ്ടറിൻ (Mandarin) ഇംഗ്ലീഷ് എന്നിവ സംസാരിക്കുവാൻ ജാക്കി ചാനു കഴിയുന്നു. കൂടാതെ കുറച്ച് ജർമ്മൻ, കൊറിയൻ, ജാപ്പനീസ്, സ്പാനിഷ്, തായ് എന്നിവയും സംസാരിക്കുന്നു. ഒരു പാട്ടുകാരൻ കൂടിയാണ് ജാക്കി ചാൻ.
@Badhusha Assis
ജീവിതത്തിൽ എനിക്ക് ആദ്യമായി ആരാധന തോന്നിയ നടൻ ജാക്കി ചാൻ! ഒരു നാണം കുണുങ്ങിയായിരുന്ന എന്നെ മാർഷ്യൽ ആർട്സ് കലാകാരനാക്കി മാറ്റിയത് ജാക്കിയുടെ സിനിമകളാണ്.
എന്നു മുതൽ ഇഷ്ടപ്പെട്ടു തുടങ്ങി എന്നറിയില്ല; പക്ഷെ, മരിക്കും വരെയും ജാക്കിയാണ് എന്റെ എപ്പോഴും ഒന്നാമത്തെ താരം....
ഇന്നത്തെ കാലത്തെ ഒരു ഇംഗ്ലീഷ് നടന്റെ പേര് ചോദിച്ചാൽ നമ്മുടെ അച്ഛനമ്മമാർക്ക് അറിയില്ല! എന്നാൽ, 80 വയസ്സുള്ള ആളോട് ചോദിച്ചാലും 'ജാക്കിച്ചാ'ന്റെ പേര് പറയും... വിദേശ സിനിമകൾ അപൂർവമായ കാലത്ത്, 80-കളിൽ, കേരളത്തിലെ ജനങ്ങൾ ജാക്കിച്ചാന്റെ പടങ്ങൾ കാണുമായിരുന്നു... അത്രത്തോളമായിരുന്നു ഈ നടൻ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം!
"ആക്ഷനോടൊപ്പം വേറെ ലെവൽ കോമഡിയും ചേർത്തുള്ള പെർഫോമൻസാണ് കൊണ്ടുവന്നതിനാലാണ് ജാക്കിയെ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കിയത്! "
1961ൽ The Big and little Wong Tin Bar സിനിമയിലൂടെ ബാലതാരമായിരുന്നു അങ്ങേറിയ ജാക്കിയെ ബ്രൂസ് ലീ യുടെ പകരക്കാരനായി 'ലോ വെയ്' (ബ്രൂസ് ലീയെ ലോകത്തിനു മുൻപിൽ പ്രശ്സ്ഥനാക്കി സംവിധായകൻ) New First Of Fury യിലൂടെ അവതരിപ്പിച്ചു.
വളരെ മോശം സംവിധായകനായ ലോ വെയുടെ കൂടെ കരാർ ഒപ്പിട്ടതിനാൽ അഞ്ചോളം തട്ടിക്കൂട്ട് സിനിമകളിൽ ജാക്കിക്ക് നിർബന്ധമായി അഭിനയിക്കേണ്ടതായി വന്നു എല്ലാത്തിലും ബ്രൂസ് ലീയുടെ അനുകരണം മാത്രമായി ഒതുങ്ങി ജാക്കിക്ക് സ്വന്തമായി ഒന്നും ചെയ്യാൻ ഡയറക്ടർ സമ്മതിച്ചിരുന്നില്ല ഒരു താല്പര്യവുമില്ലാതെ ജാക്കി എല്ലാം അഭിനയിച്ചു.
എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടു; തന്റെ സിനിമ സ്വപ്നങ്ങൾ അവസാനിച്ചുവെന്ന് ഉറപ്പിച്ച ജാക്കിയുടെ മുൻപിലേക്ക് ഒരു വെളിച്ചം പോലെ ഹോങ്കോങ്ങിലെ No.1 ഡയറക്ടർ 'യുവാൻ വൂ പിംഗ്' കടന്നുവന്നു അദ്ദേഹം ജാക്കിക്ക് പൂർണ സ്വാതന്ത്ര്യം നൽകി തിരക്കഥയിലും ജാക്കിയുടെ പങ്ക് ഉണ്ടായിരുന്നു; അങ്ങനെ എഴുതിയും നടിച്ചും എല്ലാം ജാക്കിയുടെ ഭാവനാ സൃഷ്ടിയായി സിനിമയിറങ്ങി; അതു ബ്ലോക്കബ്സ്റ്ററായി .
അതുവരെ വെറുതെ ഫൈറ്റ് മാത്രം കണ്ടിരുന്നു പ്രേക്ഷകരുടെ മുൻപിലേക്ക് ജാക്കിയുടെ "കോമഡി+ഫൈറ്റ് " എന്ന പുതിയ രീതി അത്ഭുതങ്ങൾ സൃഷ്ടിച്ചു ...
അവിടം മുതൽ ഇങ്ങോട്ടെല്ലാം ചരിത്രമാണ്:
ഒരു സ്റ്റണ്ട്മാൻ പിന്നീട് സ്റ്റണ്ട്മാസ്റ്ററായി, നടനായി, തിരക്കഥകൃത്തായി, (1978 മുതൽ) ലോകത്തിൽ ഏറ്റവും അധികം ആരാധകരുള്ള നടനുമായി ഇന്നും ആരാധകർ നിലനില്ക്കുന്നു; കൂടി വരികയാണ് .…
ജാക്കിയുടെ ഡിറക്ഷൻ മികവ് എടുത്തു കാണിക്കുന്ന ധാരാളം ചിത്രങ്ങളുണ്ട് Armour of God Series, Project A, Police Story series, Drunken Master2
പക്ഷെ, ഇതിലെല്ലാം ആക്ഷൻസിനാണ് മുൻഗണന എങ്കിൽ, 1989-ൽ ഇറങ്ങിയ Miracles എന്ന ചിത്രമാണ് ജാക്കി ചാൻ സിനിമാ സംവിധാനത്തിൽ ഞെട്ടിച്ച സിനിമ! - നമ്മൾ കണ്ടിട്ടുള്ള പ്രിയദർശന്റെ എന്റർടൈനർ മൂവീസ് പോലൊരു സിനിമ...
Miracles: ഇത് ഫാമിലിക്കും റോമൻസിനും കോമഡിക്കും സോങ്ങും കൃത്യമായി ചേർത്ത പുറത്തിറക്കിയ ചിത്രം; കൂടെ ജാക്കിയുടെ തകർപ്പൻ ആക്ഷൻ സീനും! ഫാമിലി-കോമഡി വിഭാഗത്തിലുള്ള ഈ ചിത്രമാണ് ജാക്കിയുടെ ഏറ്റവും മികച്ച 'Written-Directed' മൂവി എന്ന് ഞാൻ ഉറച്ചു പറയുന്നു!
