
തമസ്സു നീക്കി വെളിച്ചമേകിട്ടു -
ർന്നു വന്നു സ്നേഹസ്വരൂപൻ,
കല്ലറ വാതിൽ തകർത്തെറിഞ്ഞീ-
ടുയർച്ചതൻ ഗാഥ പാടിടുന്നു.
മനസ്സിലുണരും നന്മതൻ തേൻകണം
മണ്ണിൽ സ്നേഹപ്പൂമഴയായ് ,
പകയും വിദ്വേഷം ചൊരിയാതിരുളിൽ
പരസ്പര്യത്തിൻ നിലാവായ് വാഴാം.
ത്യാഗത്തിൻ പാതയിൽ പൂവിട്ട ശാന്തി
ലോകത്തിൻ കാന്തിയായ് മാറിടട്ടെ,
വിശ്വാസദീപം തെളിഞ്ഞു നിൽക്കെ
വിജയത്തിൻ വാനിൽ ഉയർന്നിടാം .
ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ!
Read MNore: https://www.emalayalee.com/writer/317