
മാനവകുലത്തിന് രക്ഷയേകുവാൻ പുൽക്കൂട്ടിൽ ഭൂജാതനായ ക്രിസ്‌തു എന്ന രക്ഷകനെ മുൾക്കിരീടം ചാർത്തി കാൽവറി മലയിലേക്ക് കൊണ്ടു പോയി മൂന്നാണികളാൽ ക്രൂശിച്ചു കൊല്ലുന്നു .സഹനത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും ദുഃഖ വെള്ളിയിൽ നിന്നും പ്രത്യാശയുടെ കരങ്ങളിലേക്ക് ക്രിസ്‌തു ഉത്ഥാനം ചെയ്തുവെങ്കിൽ നമുക്കും നമ്മുടെ ദുരിത പൂർണ്ണമായ സങ്കടക്കടലിൽ നിന്നും നീന്തിക്കയറുവാൻ സാധിക്കും എന്നാണ് അവിടുന്ന് തെളിയിക്കുന്നത്. ഏതു വേദനകളിൽ നിന്നും നമുക്ക് ഒരു ഉയിർപ്പ് ഉണ്ട് എന്നു നാം മനസ്സിലാക്കണം . നിരന്തരമായ പ്രാർത്ഥന ,ഉപവാസം, കൂദാശകൾ ഇവ വഴി നമുക്ക് ആശ്വാസം ലഭിക്കുമെന്ന് അവിടുന്ന് ഉദാഹരണ സഹിതം കാണിച്ചു തന്നിട്ടുണ്ട്.
ഞാനാകുന്നു പുനരുത്ഥാനവും ജീവനും എന്നിൽ ജീവിക്കുന്നവൻ മരിച്ചാലും ജീവിക്കും(യോഹന്നാൻ 11. 25) . തിൻമയുടെ മേൽ നൻമ വിജയിക്കുകയും തിൻമ എന്നന്നേക്കു മായി ഉൻമൂലനം ചെയ്യപ്പെടുകയും എന്നാണ് യേശുവിൻ്റെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നത് .
പക്ഷി മൃഗാദികളുടെ മരണം പോലെയല്ല മനുഷ്യരുടെ മരണം മനുഷ്യൻ്റെ മരണശേഷം ആത്മാവ് നിലനിൽക്കു ന്നതായി തെളിവുണ്ട് . ലോകത്തിലെ സകലചരാചരങ്ങ ളേയും ദൈവം മനുഷ്യനു വേണ്ടി സൃക്ഷ്ടിച്ചുണ്ടാക്കി യതാണ് . പക്ഷെ നാം സുഖലോലുപത യിൽ ജീവിച്ച് അഹങ്കരിക്കു മ്പോൾ മറ്റുള്ള വരോട് ഒന്ന് സംഘർഷ മുണ്ടാക്കി യാലോ എന്നു തോന്നാറില്ലേ . ഇന്ന് മതം മതത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്ത് ലോക സമാധാനം നഷ്ടപ്പെടു ത്തിയിരിക്ക യാണ് . ഒരു മനുഷ്യൻ സകല സമ്പത്തും എല്ലാ സ്ഥാനമാന പദവികളും നേടിയാലും നിൻ്റെ ആത്മാവ് നഷ്ടപ്പെടുത്തി യാൽ അവന് എന്തു പ്രയോജനം എന്ന് ക്രിസ്തു പറയുന്നുണ്ട് . മരണത്തിന് ശേഷം വീണ്ടും ഒരു ജീവിത മുണ്ടെന്നാണ് ക്രിസ്തുവിൻ്റെ ഉയിർപ്പ് നമ്മെ സൂചിപ്പിക്കു ന്നത് . അതിനായി പ്രത്യാശ ഉള്ളവരായി ജീവിക്കു വീൻ എന്നു പറയുമ്പോൾ മറ്റൊരു ലോകം ഉണ്ടെന്നു പൂർണമായും നമുക്ക് വിശ്വസിക്കാം . ഈ സമയത്ത് യേശുവിൻ്റെ ഇരുവശത്തും തൂങ്ങി നിൽക്കുന്ന കള്ളൻ മാരെ നമുക്ക് ഒന്നു ശ്രവിക്കാം. ഇടതു ഭാഗത്ത് കിടന്ന കള്ളൻ യേശു വിനോട് പറയുന്നു" നീ ദൈവ പുത്രനാകുന്നു വെങ്കിൽ ക്രൂശിൽ നിന്ന് നീ സ്വയം രക്ഷിച്ച് ഞങ്ങളേയും രക്ഷപെടുത്തുക . കാരണം അവന് എങ്ങനെ യെങ്കിലും രക്ഷപെടണം അതാണ് ആഭൂലോക കള്ളൻ്റെ തന്ത്രം . എന്നാൽ വലതു ഭാഗത്ത് കിടന്ന കള്ളൻ്റെ യുള്ളിൽ പല നല്ല ചിന്തകളാണ് വന്നത് . യേശു നിരപരാധി യാണെന്ന് അവൻ മനസ്സിലാക്കു കയും ഇത്രയും പങ്കപ്പാടുകൾ യേശുവിന് നേരേ അവർ ചെയ്തിട്ടും അവരോട് ക്ഷമിക്കണമേ യെന്ന് യേശു പറയുന്നത് അവനെ കൂടുതൽ ചിന്തിപ്പിച്ചു . എങ്കിൽ മറ്റൊരു രാജ്യ മുണ്ടെന്നും നീ എഴുന്നെള്ളി വരുമ്പോൾ എന്നേയും ഓർക്കേണമേ യെന്ന് വലുത് ഭാഗത്ത് കിടന്ന കള്ളൻ പറയുമ്പോൾ അവന് ക്രിസ്തു പറുദീസ നൽകുക യാണ് ഉണ്ടായത് . വെറും ഒരുവാക്കിൽ കിട്ടിയതല്ല അവന് സ്വർഗ്ഗരാജ്യം . താൻ വലിയ അക്രമിയും തീവ്രവാദിയും ദുഷ്ടനും കള്ളനും ആയിരുന്ന് വെന്നും ഞാൻ അതിൽ പശ്ചാത്തപി ക്കുവെന്നും അവൻ പറഞ്ഞിട്ടുണ്ട് . ആ പശ്ചാത്താപ ത്തിനു ശേഷം പിന്നീട് അവന് പാപം ചെയ്യുവാൻ അവസരം കിട്ടുന്നതിന് മുൻപ് കർത്താവിൽ നിദ്ര പ്രാപിച്ചു വെന്നു പറയാം . പലപ്പോഴും നാം നോമ്പു കാലത്ത് കുമ്പസാരിക്കയും പശ്ചാത്തപിക്ക യും ഒക്കെ ചെയ്യുമെങ്കിലും പിന്നീടുള്ള ജീവിതത്തിൽ അറിഞ്ഞു കൊണ്ടും അറിയാതെ യും പാപം ചെയ്തു പോകുന്നു . മനുഷ്യർ ബലഹീനരാണ് എങ്കിലും നമ്മുടെ നോമ്പും പ്രാർത്ഥനയും കൈക്കൊണ്ട് ദൈവം നമ്മെ രക്ഷിക്കും എന്ന പ്രത്യാശയാണ് ക്രിസ്‌തീയ ജീവിതം . ഈ കാലയള വിൽ നമുക്ക് പ്രാർത്ഥിക്കാം യുദ്ധം അവസാനിക്കുവാനും സമാധാനം നൽകുന്ന ഒരു ജീവിതം ലോക ജനതയ്ക്ക് ഉണ്ടാകട്ടെ യെന്നും . ജാതിമത ചിന്തകൾ വെടിഞ്ഞ് ഈസ്‌റ്റർ ദിനത്തിൽ പുതിയ ഒരു പുലരി വിടരട്ടെ യെന്ന് ആശംസിക്കുന്നു .
എല്ലാവർക്കും എൻ്റെ ഈസ്റ്റർ ആശംസകൾ