
അവർ തൂമയെഴും അവനിയിൽ
രാസായുധങ്ങളുo മാരകവസ്തുക്കളും
വർഷിച്ച്, വസതികളും ആരാധനാലയങ്ങളും
അക്ഷരാലയങ്ങളും ചുട്ടെരിക്കുന്നു!
ബലഹീനരെ പീഡിപ്പിക്കുന്നു…
ബന്ധങ്ങൾ ശിഥിലമാക്കുന്നു
കുടിലർ സാഹോദര്യത്തിൻ തായ് വേരുകൾക്ക്
ക്ഷതമേൽപിച്ചു, മാനവസ്വാതന്ത്ര്യത്തിനു
തുടലുകൾ പണിതു വാളുകൾ രാകുന്നു...!
കപടർ അവരുടെ മുഖം മിനുക്കാനായി
അപരരുടെ മുഖo വികൃതമാക്കുന്നു !