
ന്യൂ യോർക്ക് : കേരളാ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയതോടെ അന്തരീക്ഷത്തിലെ ചൂടിനൊപ്പം കേരളാ രാഷ്ട്രിയവും ചുടുപിടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്നത്തിനൊപ്പം പക്ഷം പിടിച്ചു കേരളീയരും. പല ഗ്രൂപ്പുകളായി തിരിഞ്ഞു ആവേശകരമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇങ്ങു അമേരിക്കയിൽ പോലും വേദിയാവുകയാണ്. മലയാളികളുടെ രാഷ്ട്രീയ ബോധവും നാടിനോടുള്ള സ്നേഹവുമാണ് ഇപ്പോഴും നാട്ടിലെ രാഷ്ട്രിയത്തിൽ നമ്മുടെ താൽപ്പര്യം. ഈ താൽപര്യത്തെ കണക്കിൽ എടുത്തു വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും നമ്മുടെ മലയാളികളുടെ മനസ്സ് അറിയുവാനും മറ്റുള്ളവർക്ക് മനസ്സ് തുറക്കുവാനും ഉള്ള അവസരം ഒരുക്കുന്നു.
വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ ഒരു ഇലക്ഷൻ ഡിബേറ്റ് 2026 മാർച്ച് 31, ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കറി എൻ ഇന്ത്യൻ റെസ്റ്റോറന്റിൽ (642 B North Ave , New Rochelle. ) വെച്ച് നടത്തുന്നു .
പ്രവാസി ചാനലും, ഈമലയാളീയുമായി കോഡിനേറ്റ് ചെയ്താണ് ഈ ഇലക്ഷൻ സംവാദം നടത്തുന്നത്.
കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലര്‍ത്തുന്ന വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഈ സംവാദ പ്രക്രീയയില്‍ മോഡറേറ്റർ ആയി ജോൺ സി വർഗീസും , കോർഡിനേറ്റേഴ്‌സ് ആയി ജോയി ഇട്ടനും , ജെ മാത്യൂസ്സും പ്രവർത്തിക്കുന്നു.
മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂര്‍വം ക്ഷണിക്കുന്നു. മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും കര്‍ശനമായി പാലിക്കേണ്ടതാണ് എന്ന് ഭാരവാഹികൾ ആയ പ്രസിഡന്റ് : ദേവസി ഇട്ടൂപ്പ് , സെക്രട്ടറി: ടെറൻസൺ തോമസ് ,ട്രഷറര്‍ : ട്രഷറര്‍ എ . വി . വർഗീസ് , വൈസ് പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ ),ജോ. സെക്രട്ടടറി : ജോൺ കെ മാത്യു (ബോബി ) , ജോയിന്റ് ട്രഷർ ചാക്കോ പി ജോർജ് (അനി) ട്രസ്റ്റീ ബോർഡ് ചെയർ : രാജൻ റ്റി ജേക്കബ് എന്നിവർ അറിയിച്ചു.