Image

നീ വിളിച്ചാൽ മാത്രം (കവിത : പി.സീമ)

Published on 27 March, 2026
നീ വിളിച്ചാൽ മാത്രം   (കവിത :  പി.സീമ)

നീ എനിക്കാരാണ്?
നീ വിളിച്ചാൽ മാത്രം 
എന്റെ മൗനം 
ആയിരം 
വർണ്ണങ്ങളുള്ള 
ശലഭങ്ങളായി 
മാനത്തെ 
മഴവില്ലഴകിലേക്ക് 
പറക്കുന്നു

ആകാശം 
തുളച്ചൊരു 
പ്രണയത്തിന്റെ 
മിന്നൽപ്പിണർ 
ഭൂമിയെ 
ഗാഢമായി 
ചുംബിക്കുന്നു.

കാതടപ്പിക്കുന്ന 
ഇടിമുഴക്കങ്ങൾ പോലും 
ഹൃദയം തൊടുന്ന 
സംഗീതമാകുന്നു.
ദിഗന്തങ്ങൾ 
എന്നിലേക്ക്‌ 
ചുരുങ്ങുന്നു.
നിന്റെ ഹൃദയത്തിൽ മാത്രം 
ഞാൻ മരണമില്ലാത്ത  ചിരഞ്ജീവിയാകുന്നു.
നീ ഒന്ന് തൊട്ടാൽ 
അലിയുന്ന തടശിലയായി 
എന്റെ ജന്മം ഉരുകിത്തീരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക