Image

മഞ്ചേശ്വരം - കെ സുരേന്ദ്രൻ സുവർണ്ണ അവസരം പാഴാക്കുമോ ? (മോൻസി കൊടുമൺ )

Published on 27 March, 2026
മഞ്ചേശ്വരം  - കെ സുരേന്ദ്രൻ  സുവർണ്ണ അവസരം പാഴാക്കുമോ ? (മോൻസി കൊടുമൺ )

ഭരണ വിരുദ്ധ തിരമാലകൾ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ഇതു മുതലാക്കുവാൻ UDF യും BJPയും ആവനാഴിയിൽ അമ്പുനിറച്ചു കൊണ്ടിരിക്കയാണ് . പത്തുവർഷത്തെ ഇടതിൻ്റെ ഭരണ പരാജയം, തൊഴിൽ മേഖല , ആരോഗ്യ മേഖല എന്നിവ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീഴുക മാത്രമല്ല , അഴിമതി ,തട്ടിപ്പ് സ്വർണക്കടത്ത് എന്നിവ ഇടതിൻ്റെ കോട്ടകൾ തകർത്ത് എറിയുമെന്നാണ് ജനസംസാരം എങ്കലും BJP പിടിക്കുന്ന വോട്ടു കളുടെ നിർണയത്തിൽ തൂക്കു മന്ത്രിഭയിലെ ത്തിക്കുമെന്നും പ്രവചന ങ്ങൾ ഉണ്ട് . പണ്ട് ഇടതു കോട്ടയായിരുന്ന മഞ്ചേശ്വരം 2014- ലെ മോദിപ്രഭാവം മുതൽ BJPക്ക് രണ്ടാം സ്ഥാനം നേടിക്കൊടു ത്തു കൊണ്ടിരിക്കയാണ് .

 രണ്ടു മൂന്നു തവണ വിദ്വേഷ പ്രസംഗക നായ കെ . സുരേന്ദ്രന് കപ്പിനും ചുണ്ടിനു മിടയിലാണ് അവസരം നഷ്ടപ്പെട്ടത് . 2016 ൽ 88വോട്ടിന് പരാജം ഏറ്റുവാങ്ങേണ്ടിവന്ന കെ . സുരേന്ദ്രൻ 2021 ൽ 855 വോട്ടിൻ്റെ കുറവിൽ തോൽവി സമ്മതിക്കുക യാണ് ഉണ്ടായത് .ത്രിശൂരിൽ സുരേഷ് ഗോപി ലോക്‌സഭയിലും നേമത്ത് നിയമസഭയിൽ രാജേട്ടനുംBJP സ്ഥാനാർത്ഥിക ളായി ജയിച്ചിട്ടും സുരേന്ദ്രൻ മാത്രം കഷ്ടിച്ച് തോൽക്കുന്ന രഹസ്യം -തൻ്റെ പാർട്ടിയാൽ തന്നെ തനിക്ക് പാരപണിയുന്ന വർ ഉണ്ടെന്നു മനസ്സിലാക്കി യിട്ടും മറ്റ് പത്തിരുപത് മണ്ഡലം നേമം ഒഴിച്ച് എവിടേയും  മത്സരിക്കാമെന്നു അനുവാദം ഉണ്ടായിരു ന്നിട്ടും  വീണ്ടും മഞ്ചേശ്വത്ത് വന്നത് നേരിയ വത്യാസമാണ് അവിടുത്തെ പരാജയ സംഖ്യ എന്നു കരുതി കൊണ്ടാണ്. 

അവിടെ തൊട്ട എതിരാളി AK അഷറഫ് ആണ് .യാതൊരു വിദ്വേഷ പ്രസംഗങ്ങളും നടത്തി ആരേയും വെറുപ്പിക്കാത്ത UDFലെ സ്ഥാനാർത്ഥി ജനകിയനായത് സുരേന്ദ്രന് ജയം അത്ര ഈസിയല്ല . ഹിന്ദുവോട്ടുകൾ പോലും പിടിച്ചെടുക്കു വാൻ കഴിവുള്ള അഷറഫ് രണ്ടു ടോൾ സമരം നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് . വികസനം മുരടിച്ചുനിൽക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം . നല്ല ആശുപത്രിക ളില്ല ഒരു ഫ്‌ളൈ  ഓവറിൻ്റെ ക്ഷാമം മൂലം ലെവൽ ക്രോസിൽ 20 ഓളം മിനിട്ടുകൾ യാത്രക്കാർ വലയുന്നുണ്ട് .10 വർഷം LDF ഭരിച്ചിട്ടും ഒന്നിനും പരിഹാരമായില്ലെ ങ്കിൽ ഭരണമാറ്റം വന്ന് അഷറഫ് ജയിച്ചാൽ ഇതിന് പരിഹാരം കാണുമെന്ന് ജനം വിശ്വസി ക്കുന്നു .20,000 പുതിയ വോട്ടുകൾ ചേർത്തതിൽ 13000 മുസ്ലിം വോട്ടുകളാണെ ന്നു കരുതുമ്പോൾ അഷറഫ് ജയിക്കുമോ അതല്ലെങ്കിൽ സുരേന്ദ്രൻ ജയിക്കുമോ അതാണ് തർക്കം . ഇടതു മുന്നണി ഇവിടെ മൂന്നാം സ്ഥാനത്താണ് ഇരിപ്പടം കിട്ടിയിരിക്കുന്ന ത് . കന്നടമേഖലയിലെ വോട്ടുകൾ ഇവിടെ പ്രധാന്യം നൽകുന്നു അതിൽ 9000 വോട്ട് ചോർച്ച കണക്കാക്കു ന്നുണ്ട് . സുരേന്ദ്രൻ ജയിക്കു മെന്നു കണ്ടാൽ CPM  മറിച്ചു കുത്തു മെന്നാണ് സംസാരം എന്നാൽ BJP ജയിച്ചാൽ മുഖ്യൻ്റെയും മകളുടേയും കേസുകൾ എഴുതി തള്ളാമെന്ന് മുഖ്യൻ കണക്കു കൂട്ടുമ്പോൾ സുരേന്ദ്രന് ജയ സാദ്ധ്യത കാണുന്നുണ്ട് . CPM  BJP ഡീൽ പല സ്ഥലത്തും കാണുന്നുണ്ട് . 

എങ്കിലും നേതാക്കളായ ജി . സുധാകരൻ , അയിഷ പോറ്റി, ശ്രീമാൻ ശശി, VSൻ്റെ അനുയായി സുരേഷ് മാത്രമല്ല ധാരാളം അണികളും CPMൻ്റെ വോട്ട് ചോർച്ചയിൽ ഉണ്ട് . അതിനാൽ CPM ഇവിടെ മൂന്നാം സ്ഥാനത്ത് തള്ളപ്പെടു മെങ്കിൽ ജയിക്കുന്നത് സുരേന്ദ്രനോ അഷറഫോ ആയിരിക്കും . നേരിയ മുൻതൂക്കം സുരേന്ദ്രന് കാണുന്നുണ്ടെങ്കിലും ഒരു വർഗ്ഗീയ പാർട്ടി കേരളത്തിന് ആപത്ത് വരുമോ എന്ന ആശങ്ക മണിപ്പൂർ സംഭവം നമ്മെ ഓർമ പ്പെടുത്തുന്നുണ്ട് . ഇഷ്ടമുള്ള ഭക്ഷണം കഴിക്കുവാനും ഇഷ്ടമുള്ള വസ്‌ത്രം ധരിക്കുവാനും ഇഷ്ടമുള്ള മതത്തിൽ വിശ്വസി ക്കുവാനും ഇഷ്ടമുള്ള മതത്തിൽ പെട്ടവരെ വിവാഹം കഴിക്കു വാനുമുള്ള സ്വാതന്ത്ര്യം കേരളത്തിൽ ഇപ്പോൾ നിലവിലുണ്ട്. അതായിരുന്ന ല്ലോ കുംഭമേള യിലെ മോണാലിസ വിവാഹ അഭ്യർത്ഥന തേടി കേരളത്തിൽ വന്നതും വിവാഹം കഴിച്ചതും . തിരിച്ച് വടക്കേ ഇന്ത്യയിൽ എത്തിയാൽ അവരുടെ ജീവനു വരെ ഭീഷണിയു ണ്ടെന്നു അവർ തന്നെ സമ്മതി ക്കുമ്പോൾ കേരളം എത്ര സ്വതന്ത്ര സംസ്ഥാനമാണ് . 

അങ്ങനെയുള്ള മതേതര കേരളത്തെ വെറും ചില നേട്ടങ്ങൾ കാട്ടി  എലിയെ പേടിച്ച് ഇല്ലം ചുടുന്ന പ്രവണതക്ക് സാക്ഷര കേരളം കൂട്ടുനിൽ ക്കില്ല . ഇടതും വലതും ഇക്കാര്യത്തിൽ സമാനത പുലർത്തു മ്പോൾ മതം മാത്രം നോക്കി നമ്മുടെ സമ്മതി ദാനാവകാശം രേഖ പ്പെടു ത്തുവാൻ വിദ്യാഭ്യാസവും സംസ്ക്കാരവും സമാധാനം കാംഷിക്കു ന്നവരുമായ സാക്ഷര ജനത കൂട്ടുനിൽക്കില്ല. അതിനാൽ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് വോട്ടു കൾ രേഖപ്പെടു ത്തുക . ഇവിടെ ഏതു മതം ജയിക്കുക എന്നല്ല വിഷയം എല്ലാവർക്കും തുല്യ പങ്കാളിത്ത മുള്ള ഭരണം നിലനിൽക്കണം .അതാണ് കേരള ജനത ആഗ്രഹിക്കു ന്നതും .എന്തായാലും ഭരണ വിരുദ്ധ തരംഗം കേരളമൊന്നാകെ ആഞ്ഞടിക്കുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും പിടിച്ച് കരകയറുവാൻ പറ്റിയ സുവർണ അവസര മാണ് സുരേന്ദ്രന് .അത് നഷ്ടപ്പെടുത്തിയാൽ ഇനിയൊരങ്കത്തിന് ബാല്യ മുണ്ടാകില്ല യെന്നു തന്നെ തോന്നുന്നു . ആരു ജയിച്ചാലും നാടിന് നൻമ വരുത്തട്ടെ . ജയ് ഹിന്ദ്

Join WhatsApp News
A reader 2026-03-27 09:56:46
Do you think the Malayali Americans are concerned about this? They are more concerned about their dinner table issues. Gas price has become unbearable, grocery prices are up. These are over and above the hike imposed by Trump Tariffs. There are soldiers sons of Malayali Americans who are at harm’s way. What significance does this article about an election in some corner of Kerala have among the ordinary American Malayalees’ life? Above all we left that place for good. Fiddling while Rome burns!
Peter Basil 2026-03-27 13:41:48
Moncy, you have reflected well on the current political scenario in Kerala. Let the people of Kerala get a change they have been waiting for.. Well-written, relevant article! Keep up the good work, Moncy!! 👍👍👍
ഒരു വായനക്കാരൻ 2026-03-27 14:21:50
ശരിയാണ്, ഒരു യുദ്ധത്തിന്റെ കെടുതിയിൽ നമ്മൾ ബുദ്ധിമുട്ടുമ്പോൾ അങ്ങു കേരളത്തിലേ തെരഞ്ഞെടുപ്പിനെ പൊക്കിപ്പൊടിക്കാനാണോ തിരക്ക് ? ഈ എഴുത്തുകാരൻ ഈയിടെ എങ്ങാനും അങ്ങുനിന്ന് വന്നതാണോ എങ്കിൽ പുനർ ചിന്തിക്കേണ്ട നേരമായി. താങ്കൾ അമേരിക്കയിൽ ആണെന്ന കാര്യം ഓര്ത്താലും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക