Image

ആനി പോളിന്റെ കവിത (സാഹിത്യ നിരീക്ഷണം(7)- ദേവൻ തറപ്പിൽ)

Published on 24 March, 2026
ആനി പോളിന്റെ കവിത (സാഹിത്യ നിരീക്ഷണം(7)- ദേവൻ തറപ്പിൽ)

കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയുടെ
കണ്ണുകളിലെ വിഷാദം നിങ്ങൾ
കണ്ടിട്ടുണ്ടോ?

അതിന്റെ കണ്ണുകളിൽ താൻ
പറന്നു നടന്ന വിശാലതകളുടെ
വിമോഹന സ്വപ്നങ്ങൾ
ബാക്കിയുണ്ട്.

പോക്കുവെയിലേറ്റു തിളങ്ങുന്ന
താഴ്വരകളുടെ നനുത്ത
ഓർമ്മകൾ
ഇപ്പോഴും ബാക്കിയുണ്ട്.

മഞ്ഞുമൂടിയ മലഞ്ചെരിവുകളുടെ
വസന്ത ചാരുതകൾ അതിന്റെ
ഹൃദയതാളത്തിൽ
കലർന്നിട്ടുണ്ടാവാം.

പാടാൻ മറന്ന ചുണ്ടുകളിൽ
ചുംബനങ്ങളുടെ മധുരം
കിനിഞ്ഞു
തീർന്നിട്ടില്ലായിരിക്കാം.

ഓരോ ഹൃദയവും എത്ര എത്ര
കിനാവുകളായിരിക്കാം ഉള്ളിൽ
ഒളിപ്പിച്ചിട്ടുണ്ടാവുക!

ഓരോ കിനാവിലും എത്ര
വർണ്ണങ്ങൾ
ചാലിച്ചു ചേർത്തിരിക്കാം.....

ഞാനിപ്പോഴറിയുന്നു
ജീവിത യാത്രയിൽ കേട്ടതൊന്നും
കാതിൽ വീണലിഞ്ഞതൊന്നും
സംഗീതമായിരുന്നില്ല.

അവ അർത്ഥമില്ലാത്ത ആരവം
മാത്രമായിരുന്നു!!

ശ്രുതിഭംഗം വന്ന ഒരു രാഗം
പോലെ
കാതുകളിൽ പോറലുകളായി.......​

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക