Image

' വവ്വാല്‍ ' ക്യാരക്ടര്‍ പോസ്റ്റര്‍.

Published on 24 March, 2026
' വവ്വാല്‍ ' ക്യാരക്ടര്‍ പോസ്റ്റര്‍.

ബജ്‌റംങ്കി ഇനിമുതല്‍ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരില്‍ ഒരാളായ  അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന സിനിമയാണ് വവ്വാല്‍. അതുകൊണ്ട് തന്നെ അഭിമന്യു സിംഗിന്റെ വേഷപ്പകര്‍ച്ച മലയാള സിനിമയെ ആവേശത്തിലാക്കും എന്ന് വിശ്വസിക്കാം. തീയേറ്റര്‍ ഇളക്കിമറിക്കുവാനുള്ള ഒത്തിരി ഘടകങ്ങള്‍ ഈ സിനിമയിലൂടെ സ്‌ക്രീനില്‍ നിങ്ങള്ക്ക് കാണുവാന്‍ സാധിക്കും എന്ന് കോണ്‍ഫിഡന്റോടെ അണിയറ പ്രവര്‍ത്തകര്‍ പങ്കു വക്കുന്നൂ. ഒരു അപ്‌ഡേഷനും ശ്രദ്ധിക്കുന്നവരുടെ മനസിലും അത് അടിവരയിട്ടുറപ്പിക്കാന്‍ സാധിക്കുന്നൂ എന്നുതന്നെ പറയാം.

മലയാള സിനിമയില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ക്ക് എപ്പോഴും സ്ഥാനമുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സിനിമകളുടെ ചരിത്രം എടുത്തു നോക്കിയാല്‍ അത് നിങ്ങള്ക്ക് മനസ്സിലാകും. പഴഞ്ചന്‍ കഥാതന്തുവോ പ്രമേയമോ ജനം തീയേറ്ററില്‍ സ്വീകരിക്കുന്നില്ല  എക്കോ, കളങ്കാവല്‍, തുടരും, കാന്താര എന്നീ സിനിമകള്‍ വന്‍ വിജയമായതും അതിന്റെ പുതുമയാണ് . വവ്വാലില്‍ നിന്നും ജനം ആഗ്രഹിക്കുന്ന  വ്യത്യസ്തത സ്‌ക്രീനില്‍ പ്രതീക്ഷിക്കാം എന്ന് ഞങ്ങളുടെ  അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നൂ. സംഗീതത്തിനും, ആക്ഷനും, ത്രില്ലറിനും, മുന്‍തൂക്കം കൊടുത്ത് വ്യത്യസ്ത തരത്തില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പ്രേകഷകര്‍ക്കു തീയേറ്ററില്‍ പ്രത്യേക അനുഭൂതി സമ്മാനിക്കും എന്ന് അണിയറക്കാര്‍ ഉറപ്പിച്ചു പറയുന്നൂ.

ചിത്രത്തി ന്റെ പ്രമേയത്തെക്കുറിച്ചു ഊഹാപോഹങ്ങള്‍ പലതുണ്ടെങ്കിലും മലയാളത്തില്‍ നിന്നും ഒരു കാന്താര തന്നെ പ്രതീക്ഷിക്കുന്നൂ. എന്ന് വേണമെങ്കില്‍ പറയാം. ഓണ്‍ലൈന്‍ മീഡിയ പ്രേക്ഷകരുടെ റിയാക്ഷനുകളില്‍ നിന്നും ട്രൈലെര്‍ വരുമ്പോള്‍ അറിയാം  എന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെ ഇനി മുതല്‍ ചിത്രത്തിന്റെ ട്രൈലെര്‍  സംസാരിക്കും. അതുടന്‍ തന്നെ ഉണ്ടാകും എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നൂ വവ്വാല്‍ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ രണ്ടാം ചാപ്റ്ററിനു വേണ്ട കാത്തിരിപ്പ് ഉണ്ടാകും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

ഷഹ്‌മോന്‍ ബി പറേലില്‍ കഥയും തിരക്കഥയും നിര്‍വ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍ ചിത്രമാണ് വവ്വാല്‍. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാര്‍ , ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവര്‍  ലീഡ് റോള്‍ ചെയ്യുന്നൂ.  ലക്ഷ്മി  ചപോര്‍ക്കര്‍ നായികയാകുന്ന ചിത്രത്തില്‍, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, പ്രവീണ്‍ ടി ജെ, മെറിന്‍ ജോസ്, മന്‍രാജ്, ഗോകുലന്‍, ജോജി കെ ജോണ്‍, ശ്രീജിത്ത് രവി, ജയശങ്കര്‍ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതില്‍ പരം താരങ്ങള്‍ അണിനിരക്കുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍  ബിഗ് ബഡ്ജറ്റ് സിനിമയാണിത്

ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ ഷാമോന്‍ പി ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ സുരീന്ദര്‍ യാദവാണ്. ഛായാ?ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍-ഫാസില്‍ പി ഷഹ്‌മോന്‍, സം?ഗീതം- ജോണ്‍സണ്‍ പീറ്റര്‍, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോര്‍ഡിങ്  മിക്‌സര്‍ - ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈനിങ് - വിക്കി ,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ മാത്യു, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍ - ഭക്തന്‍ മങ്ങാട്, ഫയര്‍ ആന്‍ഡ് ഗണ്‍- ഗണ്‍ രാജേന്ദ്രന്‍, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകര്‍,  സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദില്‍ജിത്ത്, പി ആര്‍ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ,  സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, കേരളാ ഫില്‍ ഡിസ്ട്രിബൂഷന്‍- സ്‌നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈന്‍ - കോളിന്‍സ് ലിയോഫില്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക