Image

നാണക്കേട് (ഹാസ്യകവിത: ഡോ. ജോർജ്ജ് മരങ്ങോലി)

Published on 17 March, 2026
നാണക്കേട് (ഹാസ്യകവിത: ഡോ. ജോർജ്ജ് മരങ്ങോലി)

നാളേറെയായിപ്പോൾ നാട്ടിൽ നടക്കുന്നു,
നാണക്കേടുടുണ്ടാക്കും വാർത്ത മാത്രം! 
നേതാക്കൾ  മാത്രമോ, എംഎൽഎ, മന്ത്രിയും,
നേരായ  മാർഗ്ഗത്തിലല്ല  പോക്ക്!  

നാലാളറിഞ്ഞാലും ചമ്മലില്ലൊട്ടുമേ,
നാടകം  തോൽക്കുന്ന   നാട്യമാണ്! 
നാട്ടിൽ  മുഴുവനും  പാട്ടായാൽ പുല്ലാണ്,\
നാട്ടാരെപ്പറ്റിക്കാൻ എന്തെളുപ്പം? 

നാറിയ  ചേഷ്ട്ടകൾ  കാണുമ്പോൾ, ആസനെ,
നല്ലൊരു  പേരാൽ  കിളിർത്ത പോലെ! 
നാട്ടിലെ  നികുതികൊണ്ടഷ്ടി കഴിക്കുന്ന,
നായകൻമാരാണെന്നോർത്തു കൊൾക!  

നാടിൻറെ ഭരണം ചുമലിൽ വഹിക്കുന്ന,  
നേതാക്കളല്ലേ, ജനം ക്ഷമിക്ക!
നാണമില്ലാത്തോർക്ക് നാണക്കേടില്ലൊട്ടും,
നാരായണ,  ഹര, നാരായണ! 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക