Image

കേരളത്തിന്റെ ഉന്നത വിദ്യാഭ്യസ രംഗം വളർച്ചയുടെ പാതയിൽ (ജോസ് കാടാപുറം)

Published on 13 March, 2026
കേരളത്തിന്റെ ഉന്നത വിദ്യാഭ്യസ രംഗം വളർച്ചയുടെ പാതയിൽ (ജോസ് കാടാപുറം)

കഴിഞ്ഞ അഞ്ചു വർഷകാലം കൊണ്ട് കേരളത്തിന്റെ സർവ്വകലാശാലകൾ അന്തരാഷ്ട്ര നിലവാരത്തിൽ എത്തി ..വിദേശ വിദ്യർത്ഥികൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിക്കാൻ എത്തി അത് തുടരുന്നു ..കേരളത്തിൽ ബിരുദ പഠനം 4 വര്ഷം ആക്കിയതോടെ വിദേശ രാജ്യങ്ങൾ അമേരിക്ക ഉൾപ്പെടെ കേരളത്തിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞു എത്തുന്ന വർക്ക്‌ ഇവിടുത്തെ ബാച്‌ലർ ഡിഗ്രിക്കു സമാനമായി ക്രെഡിറ്റ് ലഭിക്കും അത് ഉന്നത പഠനം എളുപ്പമാക്കും കൂടെ ഇന്റേൺ ഷിപ് സൗകര്യം ഒരുക്കിയത് കൊണ്ട് തൊഴിൽ തേടാനും ജോലിചെയ്തു പഠനം തുടരാനും സൗകര്യം ഒരുക്കി ..കൂടെ ഉന്നത വിദ്യാഭ്യാസം ഒരു കുടകീഴൽ ആക്കുകയാണ് എല്ലാ സർവകലാശാലകളും കോളേജുകളും ഒരു കുട കിഴിൽ പ്രവേശനം മുതൽ പരീക്ഷകളും, ഫലങ്ങളും സുതാര്യവും വേഗമേറിയതും ആകുന്നതിന് കെ -റീപ് നടപ്പിൽ വരുത്തി.. പോളിടെക്നീക്കുകൾ പൂർണമായും ഇന്റേൺ ഷിപ് നിർബന്ധമാക്കി അതുകൊണ്ടു പഠനം തീരുന്നതോടെ ജോലി തേടാൻ കഴിയുന്നു 

.സർക്കാരിന്റെ പ്രയോറിറ്റി മേഖല ആയിരുന്നു ഉന്നത വിദ്യാഭ്യാസം .മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം -വരുമാനം കുറവുള്ള ഉയർന്ന മാർക്കോടെ ബിരുദം നേടിയ കുട്ടികൾക്കാണ് 2000 വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം നൽകിയത് ഇന്ത്യയിൽ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കിയത് കേരളത്തിലെ ഉന്നത വിദ്യഭ്യാസ വകുപ്പാണ് . എഞ്ചിനീയറിംഗ് പ്രവേശനം 55%നിന്ന് 5വര്ഷം കൊണ്ട് 72% വർധിച്ചു..4വർഷ ബിരുദ പഠനത്തിനു ഒന്നരലക്ഷം കുട്ടികൾ പുതിയതായി പ്രവേശനം നേടി ..കഴിഞ്ഞ 5 വര്ഷത്തിനടയിൽ 837 പുതിയ പ്രോഗ്രാമുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു..അറിവ് ,നിപുണത ,അഭിരുചി എന്നിവ ഉറപ്പു വരുത്തിയാണ് 4 വർഷ പഠനം കേന്ദ്രികരിച്ചിരിക്കുന്നതു ..കൂടെ ഷോർട് term ഓൺലൈൻ കോഴ്‌സുകൾ ആരംഭിച്ചു ..ബിരുദ പഠനം എല്ലാവര്ക്കും കേരളത്തിൽ സൗജന്യമാക്കി ..ഈ വര്‍ഷം പ്രസിദ്ധീകരിച്ച 2024ലെ ഇന്ത്യാ ടുഡേ റാങ്കിങ്ങിൽ രാജ്യത്ത് ഏഴാം സ്ഥാനവും, എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ പട്ടികയില്‍ മുപ്പത്തിനാലാം സ്ഥാനവും, ടൈംസ് ഹയർ എജ്യുക്കേഷൻ ഇൻ്റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗിൽ ഇന്ത്യയിൽ ഇരുപത്തേഴാം സ്ഥാനവും കുസാറ്റ് നേടിയിരുന്നു.കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിംവർക് റാങ്ക് നേടിയ മികച്ച യൂണിവേഴ്സിറ്റികളിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ,എംജി യൂണിവേഴ്സിറ്റി കോട്ടയം ,കാലിക്കറ്റ് യൂണിവേഴ്സിറ്റികൾ നേടി ...

കേരളത്തിൻ്റെ യശസ്സുയർത്തുന്ന നേട്ടങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കേരളീയ സർവ്വകലാശാലകളിൽനിന്നും ഉണ്ടാകുന്നതിൽ ഏവർക്കുമൊപ്പം ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദുവിനെയും അഭിനന്ദിക്കുന്നു ..ഒരു പക്ഷെ കേന്ദ്ര ഭരണകൂടത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിച്ചു ഉന്നത വിദ്യാഭാസ രംഗം ഇന്ത്യയിലെ മികച്ചതാക്കാൻ കഴിഞ്ഞത് അധ്യാപികകൂടിയായ ആയ ബിന്ദു ടീച്ചറുടെ അധ്വാനം കൂടി കാരണമായിട്ടുണ്ട് .. കേട്ടിരിക്കേണ്ട ഒരു ഡിസ്കഷൻ നിങ്ങൾക്കു സമർപ്പിക്കുന്നു പ്രശസ്ത മാധ്യമപ്രവർത്തകനും കേരളത്തിൽ പക്വതയോടെ(വലിയ കഥാപ്രാസംഗം നടത്താതെ കാര്യാ മാത്ര പ്രസക്തമായ ഇടപെടൽ നടത്തുന്ന ) ചാനൽ ഡിസ്‌കഷൻ നടത്തുന്ന കൈരളിയുടെ ന്യൂസ് ഹെഡ് ശരത് ചന്ദ്രൻ നയിക്കുന്ന "പബ്ലിക് ഓഡിറ്റിംഗ് "എന്ന പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ പ്രൊഫ. എം എസ് രാജശ്രീ (കേരള സാങ്കേതിക സർവ്വകലാശാല മുൻ വി സി, സി . ചന്ദ്രബാബുമുൻ എക്സിക്യൂട്ടീവ് ഡയറക്ടർ(നിപ്മർ)എ ജി ഒലീന സാക്ഷരത മിഷൻ ഡയറക്ടർ എന്നിവർ നയിക്കുന്ന ഡിസ്‌ക്ഷൻ സമർപ്പിക്കുന്നു…


https://www.facebook.com/share/v/17CsRkHtpj/?mibextid=wwXIfr

 

Join WhatsApp News
എന്തൊരു തള്ള്! 2026-03-13 01:44:57
എന്തൊരു തള്ളാണ് ഈശ്വരാ! തന്റെ വീട് തലയിൽ കൊണ്ട് നടക്കുന്ന മന്ത്രിയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഊഹിക്കാൻ ആർക്കും പറ്റും.
ഇതിയാൻ 2026-03-13 12:43:40
ഇതിയാന്റെ വിചാരം അമേരിക്കയിലെ വായനക്കാർ ഇവന്റെ കൂട്ട് മരമണ്ടൻ ആണെന്നാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക