Image

ഞാനും മറ്റൊരാളും പിന്നെ ഒരജ്ഞാതനും (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

Published on 12 March, 2026
ഞാനും മറ്റൊരാളും പിന്നെ ഒരജ്ഞാതനും  (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

ഞാന്‍, മറ്റൊരാള്‍ പിന്നെ ആരോ ഒരാള്‍ ചേര്‍ന്നു 
നാള്‍കളായ് യാത്ര ചെയ്യുന്നുവെന്നാലും 
മൂകമാം എന്‍ ഹൃദയം തുറന്നീടാതെ 
മൂവരെയും ഞാന്‍ തിരിച്ചറിഞ്ഞീല !

മറ്റൊരാളില്ലാതെ ഞാനൊരാളില്ലെന്ന 
സത്യം ഗ്രഹിപ്പാന്‍ കഴിഞ്ഞ നേരം 
എന്നിലെ സൗഹൃദ ബോധം വിടരവെ 
എന്നും അയാള്‍ സഹയാത്രികനായി
എന്നിലെ ഞാന്‍ എന്ന ഭാവം വെടിയവെ 
എന്നില്‍ നിറഞ്ഞു പ്രസന്ന ഭാവം!

അപ്പോഴും അജ്ഞാതനായൊരാ ആളെ ഞാന്‍ 
അറിയാതെ യാത്ര തുടര്‍ന്നെങ്കിലും
എന്നിലെ നന്‍മയിന്‍‍‍ ഭാവം തെളിയവെ 
പെട്ടെന്നയാള്‍ മുന്‍പില്‍‍ പ്രത്യക്ഷനായി 
അപ്പോള്‍ ഞാന്‍ എന്നെയും മറ്റൊരാളെയും 
അജ്ഞാതനെയും തിരിച്ചറിഞ്ഞു !


Read More: https://www.emalayalee.com/writer/132


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക