
കേരളം പലതും കണ്ടു നാണിച്ച് തലതാഴ്ത്തിയ തിൽ സ്വർണ വേട്ടയായിരു ന്നല്ലോ പ്രധാനം .എന്നാൽ 5 വർഷം ഒരു സ്ത്രീയുടെ വയറ്റിൽ കത്രിക തള്ളിക്കേറ്റി വെച്ചിട്ട് ഈ കപ്പൽ മുങ്ങുകയില്ല സാർ പൊങ്ങുകയാണെ ന്നു പൊങ്ങച്ചം പറഞ്ഞു നടക്കുന്ന മന്ത്രിക്ക് ഇപ്പോൾ പിടലി വെട്ടിയെ ന്നാണ് പറയുന്നത് .35 പോലീസ് ഉദ്യോഗസ്ഥരും 9 ടി .വി ചാനലുകളും ..അവരുടെ മദ്ധ്യത്തിൽ നിൽക്കുന്ന മന്ത്രിയെ നാല് KSU ക്കാർ പിടലിക്കു പിടിച്ച് ഉളുക്കിയെന്നു പറയുമ്പോൾ അതിശയം തോന്നുന്നു . ഒരു CCTV യും മന്ത്രിയെ ആക്രമിച്ചതായി തെളിവ് നൽകുന്നില്ല .അവർ കരിങ്കൊടി കാട്ടിയത് സത്യമാണ് അത് നാട്ടു നടപ്പു പ്രതിഷേധ മാണെന്നു സ്പീക്കർ ഷംസീർ തന്നെ സമ്മതിക്കുന്നുണ്ട്.പണ്ട് ഉമ്മൻ ചാണ്ടിയുടെ നെഞ്ചിനു നേരേ കല്ലെറിഞ്ഞു ചോര തെറിപ്പിച്ച സംഭവവും ,കെ സുധാരകൻ്റെ നേരേ കണ്ണൂരിൽ വെച്ച് പണ്ട് പല പ്രാവശ്യം നടന്ന ബോംബ് ആക്രമണങ്ങളും , മുൻമന്ത്രി യായിരുന്ന കെ.വി തോമസിൻ്റെ മുഖത്ത് കരി ഓയിൽ ഒഴിച്ചതും , ടി.പി ശ്രീനിവാസൻ്റെ കരണത്ത് അടിച്ച് അദ്ദേഹത്തെ തള്ളിയിട്ടതും , ടി . പി ചന്ദ്രശേഖരനെ 51 വെട്ടി തുണ്ടം തുണ്ടമാക്കിയതും ഷംസീർ മറക്കരുത്. അതൊക്കെ പഴയ കഥ. അതൊക്കെ തൽക്കാലം മറക്കാം.
പക്ഷെ പുതിയ കഥ നടക്കുന്നത് CPMൻ്റെ കോട്ടയായ കണ്ണൂർ റെയിൽ വേ സ്‌റ്റേഷനിൽ അവിടെ മുപ്പത്തഞ്ചോളം ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ മാർ മന്ത്രി വീണക്കു ചുറ്റും സുരക്ഷയായി സകല വിധ സന്നാഹങ്ങ ളുമായി നിൽക്കുന്നു പിന്നെ CCTV , ഒൻപതു ടി. വി ചാനൽ കാർ . അവിടേക്ക് കരിങ്കൊടിയു മായി എത്തിച്ചേർന്ന നാലു KSU ക്കാർ പ്രതിഷേധ മുദ്രാവാക്യം വിളിക്കുമ്പോൾ അവരുടെ നേരേ മന്ത്രി വീണ ആക്രോശി ച്ചെത്തുക യാണ് .അത് തടയുന്ന 35 ൽ പരം പോലീസുകാരുടെ തിക്കും തിരക്കിനു മിടയിൽ വീണയുടെ പിടലിക്കു പോലീസുകാരുടെ കൈ അബദ്ധത്തിൽ പറ്റി യതാണ് സംഭവം . അല്ലാതെ KSU ക്കാരൻ്റെ കറുത്ത കൊടി കണ്ടപ്പോൾ വിരണ്ട് പിടലി എങ്ങനെ കേടായി . മാത്രവുമല്ല കയ്യിൽ പരിക്കുമുണ്ടെന്ന് മന്ത്രി പറയുമ്പോൾ അതു കളവാളെന്നും മറ്റൊരു യോഗത്തിൽ വെച്ച് എനിക്ക് കൈക്ക് പരുക്കുണ്ടെന്നും വേദനയു ണ്ടെന്നു KSU പ്രസിഡണ്ട് അലോഷ്യസ് സേവ്യറിനോട് പറയുന്ന തായി റിപ്പോർട്ടുമുണ്ട്. ഇത്രയും കള്ളം പറയുന്ന ഒരു മന്ത്രി ,നല്ല ഒരു ആരോഗ്യ ന്ത്രി അല്ലെങ്കിലും നല്ലതു പോലെ അഭിനയി ക്കാൻ കഴി്വുണ്ടെന്നും സുധാകരൻ പറയുമ്പോൾ കേരളജനത ചരിച്ച് മണ്ണു കപ്പും . എന്തോ വൈരാഗ്യ മുള്ള പോലീസുകാർ താങ്ങിയെ ന്നാണ് CCTV ദൃശ്യം കണ്ടപ്പോൾ എനിക്കു മനസ്സി ലായത് .
ഇതൊക്കെ എന്തു പരുക്കാണ് ബഹുമാന പ്പെട്ട മന്ത്രി . ഒരു കത്രിക അഞ്ചു വർഷം ഒരു സ്ത്രീയുടെ വയറ്റിൽ ഇരുന്ന് വേദനിച്ച സംഭവം നിങ്ങൾ ഓർക്കു ന്നുണ്ടോ? മെഡിക്കൽ കോളേജുകളുടെ നാറുന്ന ശോചനീയാ വസ്ഥ നിങ്ങൾ കാണു ന്നുണ്ടോ? ശീതീകരിച്ച മുറിയിലിരുന്ന് സുഖിച്ചതിനു ശേഷം അനേകം പോലീസ് ഉദ്ദോഗസ്ഥരുടെ സുരക്ഷയോടെ വെളിയിലിറ ങ്ങി KSU വിൻ്റെ ചുണക്കുട്ടൻ മാരുടെ നേരേയും പോലീസിൻ്റെ നേരേയും ആക്രോശി ക്കുന്ന തല്ല ഭരണതന്ത്രം .ശൈലജടീച്ചർ ഇരുന്ന കസേര യുടെ വില നിങ്ങൾ കളഞ്ഞു കുളിച്ചില്ലേ?
ക്യാമറ കണ്ണിൽ പെടാതിരുന്ന അക്രമി ആരാണ് ? ഞാനേ കണ്ടുള്ളു വേറെ ആർക്കും കാണുവാൻ കഴിയാത്ത മാജിക്ക് ആരുടേതാണ്. കപ്പിത്താൻ്റെ മൂന്നാംമൂഴ മുറപ്പി ക്കുവാൻ കപ്പലിലെ കിളി ഇറക്കിയ ഒരു കളിയാണിതെ ന്ന് കേരളത്തിലെ പ്രബുദ്ധ ജനത മനസ്സി ലാക്കി കഴിഞ്ഞു . മോഹൻ ലാലിനെ ആദരിക്കുന്നു അയ്യപ്പ സേവാസംഘം നടത്തുന്നു ആൾ ദൈവങ്ങളെ കെട്ടിപ്പിടിക്കുന്നു എന്നു വേണ്ട പല തന്ത്രങ്ങളും കപ്പി ത്താനും കിളിയും കൂടി നടത്തുന്നു. എന്തായാലും കഴിഞ്ഞ ദിവസങ്ങളിൽ കത്തിനിന്ന കത്രിക സംഭവം വിസ്മൃതിയാ ലാക്കുവാൻ സംഭവം കൊഴുപ്പിക്കു കയാണെന്ന് ചില മന്ത്രിമാരുടെ വായ തുറക്കുമ്പോൾ നമുക്ക് മനസ്സിലാക്കു വാൻ സാധിക്കും .മന്ത്രി ശിവൻ കുട്ടി പറയുന്നു "നിങ്ങൾ ഇങ്ങനെ കരിങ്കൊടി കാണിച്ചാൽ ഞങ്ങളും ഇനി പലതും കാണിക്കു മെന്ന് വിരിട്ടിയിട്ടുണ്ട് . അല്ല സഖാവേ പണ്ട് നിയമസഭയിൽ നിങ്ങൾ കാണിച്ചത് കണ്ട് സ്ത്രീകളടക്കം മുഖം പൊത്തിയതല്ലേ? എന്തായാലും സർക്കാർ ആശുപത്രിയിൽ മന്ത്രി വീണയെ ICU വിൽ ആണ് കയറ്റി ഇരിക്കുന്നത് . സൂക്ഷിക്കണം കത്രിക അവിടെ ധാരാളമുണ്ട് . പണ്ട് ഒരു കുട്ടിയുടെ കൈമുറിച്ച് മാറ്റി കളഞ്ഞ വരാണ് വൈരാഗ്യം തീർക്കാൻ അവിടേയും ആളുകൾ കാണും. പിന്നെയും പാവം KSU ക്കാർക്ക് പണികിട്ടും .എന്തായാലും കുറേ നാളത്തേക്ക് മുഖം പുറത്തു കാണിക്കാതെ വീണക്ക് രക്ഷ പെടുവാനുള്ള ഒരു തന്ത്രം നല്ല ബുദ്ധി യാണ്. എന്തായാലും മന്ത്രിമാർക്കു നേരേയുള്ള കയ്യേറ്റ ശ്രമം അപലപനീയം തന്നെ . പക്ഷെ ഇതിൻ്റെ സത്യം പുറത്തു വരട്ടെ . വേഗം റിക്കവറി ആകട്ടെ കപ്പൽ മുക്കരുരുത് .അത് മുങ്ങാതെ കാത്തു സുക്ഷിക്കുന്ന ആൾക്ക് പരുക്ക് പറ്റുന്നതിൽ സങ്കടമുണ്ട് .
എന്തായാലും പ്രതിഷേധ സമരവും കരിങ്കൊടിയുമൊക്കെ ആവശ്യ മാണ് . പക്ഷെ അത് കയ്യേറ്റശ്രമത്തിലേക്ക് ഇടവരുത്തരുത് . നന്ദി വീണ്ടും വരാം