Image

' വവ്വാല്‍ ' ക്യാരക്ടര്‍ പോസ്റ്റര്‍.

Published on 24 February, 2026
 ' വവ്വാല്‍ ' ക്യാരക്ടര്‍ പോസ്റ്റര്‍.

അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ മികച്ചതാക്കുക  എന്നത്  തികച്ചും ബൃഹത്തായ ചുമതല, സുധി കോപ്പ എന്ന അഭിനേതാവ് അത് കൃത്യമായി എപ്പോഴും ചെയ്യുന്നൂ എന്നത് അദ്ദേഹത്തിന്റെ അര്‍പ്പണബോധം തന്നെയാണ് തെളിവാക്കുന്നത്. വവ്വാല്‍ സിനിമയിലെ രഘു എന്ന ക്യാരക്റ്റര്‍ വളരെ ആഴമുള്ള കഥാപാത്രമാണ്.

സുധിയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയശേഷമാണ് വാസുവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തു വിടുന്നത്. വവ്വാലിന്റെ ഇതുവരെയുള്ള ഓരോ അപ്‌ഡേഷനും പോലെത്തന്നെ വളരെ മികച്ചതാണ്  ഈ ആഴ്ച്ചയിലെ അപ്‌ഡേഷനും. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. 

ഷഹ്‌മോന്‍ ബി പറേലില്‍ കഥയും തിരക്കഥയും നിര്‍വ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍ ചിത്രമാണ് വവ്വാല്‍. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാര്‍, ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവര്‍  ലീഡ് റോള്‍ ചെയ്യുന്നൂ.  ലക്ഷ്മി  ചപോര്‍ക്കര്‍ നായികയാകുന്ന ചിത്രത്തില്‍, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, പ്രവീണ്‍ ടി ജെ, മെറിന്‍ ജോസ്, മന്‍രാജ്, ഗോകുലന്‍, ജോജി കെ ജോണ്‍, ശ്രീജിത്ത് രവി, ജയശങ്കര്‍ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതില്‍ പരം താരങ്ങള്‍ അണിനിരക്കുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍  ബിഗ് ബഡ്ജറ്റ് സിനിമയാണിത്

ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ ഷാമോന്‍ പി ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ സുരീന്ദര്‍ യാദവാണ്. ഛായാ?ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍-ഫാസില്‍ പി ഷഹ്‌മോന്‍, സം?ഗീതം- ജോണ്‍സണ്‍ പീറ്റര്‍, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോര്‍ഡിങ്  മിക്‌സര്‍ - ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ മാത്യു, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍ - ഭക്തന്‍ മങ്ങാട്, ഫയര്‍ ആന്‍ഡ് ഗണ്‍: ഗണ്‍ രാജേന്ദ്രന്‍, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകര്‍,  സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദില്‍ജിത്ത്, പി ആര്‍ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ,  സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍ - കോളിന്‍സ് ലിയോഫില്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക