
''താന്തോന്നി'' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ ജോര്‍ജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന '' I C U '' (ഐ സി യു) എന്ന ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ്, തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു.
മിനി സ്റ്റുഡിയോയുടെ ബാനറില്‍ ജെയിന്‍ പോള്‍ നിര്‍മ്മിക്കുന്ന ഈ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ തമിഴില്‍ സൂര്യ നിര്‍മ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
ഫെബ്രുവരി 27-ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ മുരളി ഗോപി,ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സന്തോഷ് കുമാര്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ലോകനാഥന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സംഗീതം-ജോസ് ഫ്രാങ്ക്ളിന്‍,
എഡിറ്റിംഗ്-ലിജോ പോള്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു ജി സുശീലന്‍,
കലാസംവിധാനം- ബാവ,
കോസ്റ്റ്യൂം ഡിസൈനര്‍-സ്റ്റെഫി സേവ്യര്‍,മേക്കപ്പ്-റോണക്‌സ് സേവ്യര്‍,
സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജി സുകുമാര്‍,
പ്രൊജക്ട് ഡിസൈന്‍-രമേശ് തെക്കേപ്പാട്ട്,
ഫിനാന്‍സ് കണ്‍ട്രോളര്‍-എം എസ് അരുണ്‍,വിഎഫ്എക്‌സ്-നിതിന്‍ നന്ദകുമാര്‍,
ശബ്ദമിശ്രണം-എം ആര്‍ രാജാകൃഷ്ണന്‍,
സ്റ്റില്‍സ്-നൗഷാദ്, ഡിസൈന്‍-ടെന്‍ പോയിന്റ്,
മാര്‍ക്കറ്റിംഗ്- ബ്രിംഗ്‌ഫോര്‍ത്ത്, പി ആര്‍ ഒ-എ എസ് ദിനേശ്.