
സ്വപ്നങ്ങളോടെ തുടങ്ങുന്ന പല ദാമ്പത്യങ്ങളും സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം, വൈകാരിക ചൂഷണം തുടങ്ങിയവയിലൂടെ പേടിസ്വപ്നങ്ങളായി മാറുമ്പോള്‍ നിരാശയില്‍ മുങ്ങുന്ന പല സ്ത്രീകളും ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. മലയാളം ദൂരദര്‍ശനില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് സംപ്രേഷണം തുടരുന്ന 'ധീര' എന്ന പരമ്പരയുടെ പ്രസക്തി ഇവിടെ ആരംഭിക്കുന്നു. നിയമത്തിന്റെ വഴിയില്‍ കൈ പിടിച്ച് കോടതി മുറികളില്‍ നീതി ലഭിക്കുന്നതിനും അതിലൂടെ ഓരോ സ്ത്രീക്കും പ്രതീക്ഷയുടെ വെളിച്ചം പകരുന്നതിനും നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും നിങ്ങളുടെ ശബ്ദം ഉയര്‍ത്താനും തിരിച്ചു പോരാടാനും വീണ്ടും എഴുന്നേറ്റ് നിവര്‍ന്ന് നില്ക്കാനും തക്ക വിധത്തില്‍ സ്ത്രീകളെ ശാക്തീകരിക്കുന്ന സന്ദേശവുമായാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 മണിക്ക് ധീര എത്തുന്നത്.

ദിനേശ് പണിക്കര്‍,
കെ കെ മേനോന്‍,
പയ്യന്നൂര്‍ മുരളി,
സന്തോഷ് ശശിധരന്‍, അഭിജിത്, മിഥുന്‍,
ബ്രഷ്‌നേവ്, സാജു ആറ്റിങ്ങല്‍,
വിനായക്, നിഹാസ്,
അര്‍ച്ചന മേനോന്‍,
ശ്രീകല ശശിധരന്‍,
രക്ഷാരാജ്,
ഐശ്വര്യ സുരേഷ്,
ലക്ഷ്മി, ബാലഗോപാല്‍,
ദിവ്യ ശ്രീധര്‍,
സിന്ധു ശിവസൂര്യ,
മഞ്ജു സുഭാഷ്,
മനീഷ ,
ശിവാനി ,
വിജയകുമാരി,
ബീന സുനില്‍,
ആശ നായര്‍,
മല്ലിക റാണി,
വൈഗ വിജയ്,
ശ്രീലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു.
അജയ് തുണ്ടത്തിലാണ് പി ആര്‍ ഓ ..........