Image

'ഇനിയും ' ഫെബ്രുവരി 27-ന്.

Published on 18 February, 2026
'ഇനിയും ' ഫെബ്രുവരി 27-ന്.

യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി.ബി നിര്‍മ്മിച്ച് ജീവ സംവിധാനം ചെയ്യുന്ന  ''ഇനിയും' ഫെബ്രുവരി ഇരുപത്തിയേഴിന് പ്രദര്‍ശനത്തിനെത്തുന്നു.


സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപ് കൃഷ്ണന്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഷ്‌കര്‍ സൗദാന്‍,  രാഹുല്‍ മാധവ്, റിയാസ്ഖാന്‍, കൈലാഷ്, ദേവന്‍, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി,ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, കോട്ടയം രമേശ്, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്റഫ് ഗുരുക്കള്‍, ലിഷോയ്,ദീപക് ധര്‍മ്മടം, ബൈജുകുട്ടന്‍, അജിത്ത് കൂത്താട്ടുകുളം, ഭദ്ര,  അംബികാ മോഹന്‍, മോളി കണ്ണമാലി, രമാദേവി,മഞ്ജു സതീഷ്, ആശ വാസുദേവന്‍, ആശ എസ് നായര്‍, ചാര്‍മിള, പാര്‍വ്വണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.


ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രത്തിന്റെ  കഥ, തിരക്കഥ,സംഭാഷണം നിര്‍മ്മാതാവ് സുധീര്‍ സി ബി എഴുതുന്നു.
കനകരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍ തെക്കേപാട്ട്, ഗോകുല്‍ പണിക്കര്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര, സജീവ് കണ്ടര്, പി.ഡി തോമസ് എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.


എഡിറ്റിംഗ്-രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫു കരുപ്പടന്ന, ആര്‍ട്ട്- ഷിബു അടിമാലി, മേക്കപ്പ്-ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂര്‍,ബി ജി എം-മോഹന്‍ സിത്താര,സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയരാജ് ഹരി, കൊറിയോഗ്രാഫി- ജിതിന്‍ വെളിമണ്ണ, സൗണ്ട് ഡിസൈനര്‍- രാജേഷ് പി.എം, ഫിനാന്‍സ് കണ്‍ട്രോളര്‍-ബാബു ശ്രീധര്‍ & രമേഷ്, ഓഡിയോഗ്രഫി- ജിജുമോന്‍ ടി ബ്രൂസ്, കളറിസ്റ്റ്-അഖില്‍ പ്രസാദ്, സ്റ്റുഡിയോ- ചലച്ചിത്രം സ്റ്റുഡിയോ, മാര്‍ക്കറ്റിംഗ്- ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ്, സ്റ്റില്‍സ്- അജേഷ് ആവണി, ഡിസൈന്‍സ്- അര്‍ജുന്‍@ ഹൈ സ്റ്റുഡിയോസ്, പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക