
രാരീരം രാരീരം രാരീരാരോ....
രാരീരം രാരീരം രാരീരാരോ ....
കൊട്ടിയുറക്കാമെൻ ഓമനയെ ഞാൻ
ആട്ടിയുറക്കാ മെൻ കൺമണിയെ .....
പൊന്നല്ലെ പൊന്നല്ലെ പൊന്മണിയെ നീ
പൂവല്ലേ... പൊന്നിൻ കുടമല്ലേ കുഞ്ഞേ
രാരീരം രാരീരം രാരീരാരോ....
രാരീരം രാരീരം രാരീരാരോ ....
കണ്ണല്ലേ കണ്ണല്ലേ കൺമണിയെ നീയെൻ
കരളല്ലേ കണ്ണിൻ കുളിർമ്മയല്ലേ .....
കുഞ്ഞേ പാടുക നീയുമീ താളത്തിൽ
ഗ്രാൻപപ്പാ തൻ ഹൃത്തിലാനന്ദമേകട്ടെ...
രാരീരം രാരീരം രാരീരാരോ....
രാരീരം രാരീരം രാരീരാരോ ....
വളരണം നീയൊരു അനുഗ്രഹമായെന്നും
വരക്കേണം മായാത്ത വരികളീയുലകിൽ
പാടണം നീ ആടണം നീ കഴുവുകളൊക്കെ
പാഴാക്കാതെ ശോഭിക്കേണം ഈ പാരിൽ
രാരീരം രാരീരം രാരീരാരോ....
രാരീരം രാരീരം രാരീരാരോ ....
നന്ദി ചൊല്ലി ചൊല്ലി സൃഷ്ടാവാം ദൈവത്തെ
നേരങ്ങൾ കളയാതെ പ്രാത്ഥിക്കേണമെപ്പൊഴും
കരയരുത് ജീവിത പരുക്കൻ പാറയിൽ നീ
കയറി നിന്നാലും പതറല്ലേ പൊരുതണം ധീരമായ്
രാരീരം രാരീരം രാരീരാരോ....
രാരീരം രാരീരം രാരീരാരോ ....
കടന്നു പോയാലുമീമുത്തച്ഛൻ പാടിയതൊന്നും
കാലം ഏറെ കഴിഞ്ഞാലും മറക്കരുത് കുഞ്ഞേ
മെല്ലെ മെല്ലെ മെത്തയിൽ നിന്നെ ഉണർത്താതെ
മുത്തങ്ങൾ തന്നു ഞാനുമുറങ്ങട്ടെ നിന്റെയൊപ്പം
രാരീരം രാരീരം രാരീരാരോ....
രാരീരം രാരീരം രാരീരാരോ ....