Image

ഒരു പ്രണയഗാനം (ജി. പുത്തൻകുരിശ്)

Published on 13 February, 2026
ഒരു പ്രണയഗാനം (ജി. പുത്തൻകുരിശ്)

ഒരായിരം കവിതയായി നീ ജനിക്കുന്നെൻ
അകതാരിൽ പ്രണയമേ
അകലെയാണെങ്കിലും നീ 
എൻ അരികിലുണ്ട് നിത്യവും.

നിഴൽ പോലെ അകലുന്നതെന്തിന് 
ഞാൻ നിൻ അരികിലെത്തിടുമ്പോൾ
എന്തിനാ സംഭ്രമം മിഴികളിൽ
എന്തിനകലുന്നെന്നിൽ നിന്നു നീ

മോഹമെന്നുള്ളിൽ നിന്നെ പുണരുവാൻ
നിൻ അധരം നുകരാൻ
നിന്നെ പുണർന്ന് നിൻ അധരം നുകർന്ന്
ഈ നിലാവിലിരിക്കണം
നേരം പുലരുവോളം
നേരം പുലരുവോളം

ഒരായിരം കവിതയായി നീ ജനിക്കുന്നെൻ
അകതാരിൽ പ്രണയമേ
അകലെയാണെങ്കിലും നീ 
എൻ അരികിലുണ്ട് നിത്യവും.

(Lyrics, Music (Jazz), and editing: G. Puthenkurish)
Malayalam song with western music .

https://youtu.be/6zNV5M6epGo

Join WhatsApp News
Sudhir Panikkaveetil 2026-02-13 17:27:57
പാടാൻ സുഖമുള്ള ഒരു ഗാനം. പാടുമ്പോൾ അത് പ്രണയകവിതയാകുന്നു. വൃത്താലങ്കാരങ്ങൾ നിറയുന്നു. ഒന്നല്ല ഒരായിരം. പ്രണയം ഒരു അനുഭൂതിയാണ്. കവികൾ അത് അവകാശപെടുത്തുന്നു. സൗമ്യനായ ശ്രീ ജോർജ്ജേ നിങ്ങൾ അതിനർഹനാണ്. പ്രണയാശംസകൾ.
Lost love 2026-02-14 18:40:30
After reading Jayan Varghese’s article on love and listening to Puthenkurish’s song, I felt the ache of love all over again. Whatever Jayan tries to express through his article is beautifully reflected in the song by Puthenkurish. With its Western musical touch—especially the jazz elements—it becomes an unexpectedly romantic piece. It brought back memories of my college days and the beautiful girl I once loved. I dreamed of marrying her, but my lack of courage and the insecurity of not having a job made me lose her. Today, I am married and even have grandchildren, yet the tenderness and pain of that first love still linger somewhere within me. I felt Jayan Varghese’s pain, and I also felt the romantic longing with which Puthenkurish created the song. Kudos to both. Forgive me for not revealing may name.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക