Image

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി; സംവിധാനം രാജ്‌കുമാർ പെരിയസാമി

Published on 04 February, 2026
ധനുഷ് ചിത്രത്തിൽ മമ്മൂട്ടി; സംവിധാനം രാജ്‌കുമാർ പെരിയസാമി

ധനുഷിനെ  നായകനാക്കി രാജ്‌കുമാർ പെരിയസാമി  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.


2018 ൽ റാം ഒരുക്കിയ 'പേരന്പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക - നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു.


തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെ അദ്ദേഹം വീണ്ടും തമിഴിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം വളരെ വലുതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക