Image

ഇര (മിനിക്കഥ: രാജീവൻ കാഞ്ഞങ്ങാട്)

Published on 03 February, 2026
ഇര  (മിനിക്കഥ: രാജീവൻ കാഞ്ഞങ്ങാട്)

പുഴയോരത്ത്  അയാൾ വല വിരിച്ച് കാത്തിരുന്നു . ഒപ്പം  കൈയിൽ "ഇരയെ " കോർത്ത ചൂണ്ടയും .    ഇന്നേക്കുള്ള വക ഒപ്പിക്കണം. മക്കളുടെ "വിശപ്പ് "മാറ്റാൻ മഴക്കാലത്ത്   ഇതേ മാർഗ്ഗം ഉള്ളു  .

ചൂണ്ട വെള്ളത്തിലേക്ക് ഇട്ടു .  ഇരയെ കണ്ട മീൻ ഓടി അടുത്തു "വിശപ്പ്"  ഇരയെ കൊത്തി വിഴുങ്ങാൻ തുടങ്ങുമ്പോൾ   ഒന്ന് പിടഞ്ഞു . ജീവനു വേണ്ടിയുള്ള പിടച്ചിലിനൊപ്പം  മനസ്സിൽ ഓർത്തു അതിൽ എനിക്കുള്ള അവസാന അന്നമാണെന്ന് അറിഞ്ഞിരുന്നില്ല.  ഉള്ളം ഒന്ന് പിടഞ്ഞു എല്ലാം നിമിഷങ്ങൾക്കകം കഴിഞ്ഞു.......
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക