Image

സി.ജെ . റോയി ഇനി ഒരോർമ മാത്രം (മോൻസി കൊടുമൺ)

Published on 02 February, 2026
സി.ജെ . റോയി ഇനി ഒരോർമ  മാത്രം (മോൻസി കൊടുമൺ)

പ്രളയം വന്ന് കേരളത്തിൽ വീടുകളെല്ലാം തകർന്നപ്പോൾ നമുക്ക്  നൂറ്റിയൊന്ന് വീടു നൽകി സഹായിച്ച മനുഷ്യൻ . പാവപ്പെട്ട പഠിക്കാൻ കഴിവില്ലാത്തവർ ക്കു ലഭിക്കുവാൻ ഒരുകോടിയുടെ സ്കോളർ ഷിപ്പ് നൽകികൊണ്ടിരു ന്ന നൻമ മരം .ഒന്നുമില്ലാത്ത വൻ്റെ അക്കൗണ്ടിൽ അൻപത് ലക്ഷമിട്ട മനുഷ്യസ്നേഹി.ഇന്ത്യയിലും ഗർഫ്മേഖലയിലും മണിമന്ദിരങ്ങൾ പണിതുയർത്തി അറിയപ്പെട്ടിരുന്ന റിയൽ എസ്‌റ്റേറ്റ് സംരംഭകൻ . സിനിമാ നിർമ്മിതാവ് , നിരവധി ജനപ്രിയ റിയാലിറ്റി ഷോകൾക്ക് പിന്നിലെ ശക്തി .റീട്ടെയിൽ രംഗത്തും ഹോസ്പിറ്റാലിറ്റി മേഖലയിലും  വിജയമുദ്ര പതിച്ച ബുദ്ധിമാൻ.

കുട്ടികളുടെ വിദ്യാഭ്യാസം ,സ്ത്രീശാക്തീകരണം, ഭിന്ന ശേഷിക്കാരുടെ ക്ഷേമം തുടങ്ങിയവയിലും ശ്രദ്ധയൂന്നിയ ദയാശീലൻ .ബിസിനസ്സിൽ വേറിട്ട പാതയിലൂടെ സഞ്ചരിച്ച് വിജയക്കൊടി പാറിച്ച വ്യക്തി ശ്രീ . സി.ജെ റോയി നമ്മെ ദുഃഖത്തി ലാഴ്‌ത്തി വേർപിരി ഞ്ഞിരിക്കുന്നതിൽ ആദ്യമായിട്ട് അതിയായ ദഃഖം രേഖ പ്പെടുത്തി ക്കൊള്ളട്ടെ. 

ആതുര സേവന രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന റോയി സാറിനെ കേരളം കൺ കുളിർക്കെ കണ്ടിരുന്നു . നൂറിലേറെ ശസ്ത്രക്രിയകൾക്കും കാൻസർ രോഗികൾക്കും പുനർജൻമ മേകിയ റോയിയുടെ പെട്ടെന്നുള്ള മരണം കേരളത്തിലെ ജനങ്ങൾ ക്കു സഹിക്കുവാൻ കഴിയുന്നില്ല .

12 റോൾസ് റോയിസ് കാറും 37ാം വയസ്സിൽ ഒരു കടവുമി ല്ലാതെ സ്വന്തമായി ഒരു പ്ലെയിനും വാങ്ങിയ അദ്ദേഹം എന്തിന് സ്വയം വെടിവെച്ച് മരിച്ചു .?

IT ക്കാർ നൽകിയ സമ്മർദ്ദമാണെ ന്നും മാസങ്ങളായി അദ്ദേഹത്തെ ഇൻകംടാക്സ് ശല്യപ്പെടുത്തി ക്കൊണ്ടിരുന്നു വെന്നും സഹോദരൻ പറയുന്നു . ബിസിനസ്സു കാരാകുമ്പോൾ ഇൻകം ടാക്സ് വരും ചോദ്യങ്ങൾചോദിക്കും  കണക്കിൽ പെടാത്ത പണമുണ്ടെങ്കിൽ ഫൈൻ അടക്കണം കണക്കെല്ലാം ശരിയാക്കണം അത്രയേ യുള്ളു . അതൊക്കെ സ്വാഭാവികം .പിന്നെ അനധികൃത മായ കണക്കിൽ പെടാത്ത സ്വത്ത് ഉണ്ടെങ്കിൽ അവർ Ed ക്ക് റിപ്പോർട്ട് കൊടുക്കും . അതാണോ ഇദ്ദേഹത്തെ ഭയപ്പെടുത്തിയത്? 9000 കോടി പ്രതിശീർഷ വരുമാനമുള്ള റോയിക്ക് അതിൻ്റെ നാലിൽ ഒന്ന് കൊടുത്ത് ഒതുക്കാവുന്ന പ്രശ്‌നമേ യുള്ളായി രുന്നു . പിന്നെ ആരെയാണ് ഇദ്ദേഹം ഭയപ്പെട്ടത് ? ഇരുട്ടിനെ ഭയമായിരുന്ന ഇദ്ദേഹത്തിന് പത്ത് ബോഡി ഗാർഡും കയ്യിൽ പിസ്റ്റളും കരുതി യിരുന്നു വെന്നു ന്യൂസ് പറയുന്നു . ഏതോ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന രഹസ്യ ഫയൽ .ആമുറിയുടെ താക്കോൽ IT ആവശ്യപ്പെട്ടു വെന്നും അതു തുറക്കുവാൻ വിസമ്മതി ച്ചുവെന്നും പറയുന്നു . എന്താണ് ആരഹസ്യ ഫയലിൽ ഉൾകൊള്ളിച്ച പേരുകൾ . അവരാണോ ഇദ്ദേഹത്തെ വധിച്ചതെ ന്നും സംശയമുണ്ട് . കാരണം കുറെനാളായി ഇദ്ദേഹം ദുബായിൽ ആയിരുന്നു . അവിടെ ചില വൻ സ്രാവുക ളുമായി രഹസ്യ മീറ്റിങ്ങ് നടന്നിരുന്നു വെന്നും പറയുന്നു . അവിടെ നിന്നും IT ക്കാർ ബാംഗ്ളൂരി ലേക്ക് അദ്ദേഹത്തെ വിളിപ്പി ക്കയായിരുന്നു . കുറെ ദിവസങ്ങളായി തൻ്റെ ഓഫീസിലെ CCTV  ക്യാമറ നിശ്ചലമാക്കിയ ത് ആർ? അവിടെ വെച്ചാണ് മരണം സംഭവിക്കുന്ന ത് . അദ്ദേഹത്തിൻ്റെ കൈവശമുള്ള തോക്കു കൊണ്ടാണോ മരണപ്പെട്ടത് ? ആതോക്കിന് സൈലൻസർ ഘടിപ്പിച്ചിരു ന്നോ? തോക്കിൽ വിരലടയാളം ആരുടേത്? ഇതൊക്കെ ഫോറൻസിക് പരിശോധന ആവശ്യമായി വരും . കർണാടക പോലീസ് ഇതു തെളിയിക്കും . അതുപോലെ രണ്ടു ഹോസ്‌പിറ്റലുകൾ അടുത്തുണ്ടായിട്ടും അൽപം ദൂരെയുള്ള ഹോസ്‌പിറ്റലിൽ കൊണ്ടുപോയത് എന്തിന്? ഇതൊക്കെ ചോദ്യം ചെയ്യപ്പെടേ ണ്ടകാര്യ ങ്ങളാണ് . 

മരിക്കുന്നതിന് മുൻപ് ഇദ്ദേഹത്തെ വാഴ്‌ത്തി പ്പാടിയവർ തന്നെ മരണ ശേഷം കുറ്റപ്പെടുത്തു ന്ന കാഴ്ച ദയനീയം തന്നെ . ബ്രാഹ്മണരുടെ ശാപമാണെ ന്നും ക്രിസ്റ്റൽ ഗ്രൂപ്പിനെ പറ്റിച്ച് നേടിയെടുത്ത താണ് ഈ സ്വത്തുക്ക ളെന്നും പറഞ്ഞ് അപവാദം പരത്തുന്നുണ്ട് . അങ്ങനെ ഒരു തട്ടിപ്പിൽ ക്കൂടി പണമുണ്ടാക്കിയ വ്യക്തിയാണെ ന്നു ണ്ടായിരുന്നെ ങ്കിൽ കേസ് നേരത്തേ കൊടുക്കാമായി രുന്നല്ലോ . മരണശേഷം ചില ചാനലുകാരും സോഷ്യൽ മീഡിയക്കാരും റീച്ച് കിട്ടുവാൻ കഥകൾ വളച്ചൊടി ക്കുന്നത് ലജ്ജാകരം .

പണ്ടൊരു കപ്പൽ ജോയി ദുബായിലെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു . അതുപിന്നെ അനധികൃത മായി ഓയിൽ കടത്തിയ കേസാണ് എന്ന് പറയുന്നു . 

പിന്നെ ഒരു വിജയമല്യ 6000 കോടിയുമായി മുങ്ങി ഇപ്പോൾ വിദേശത്ത് സഖികളു മായി സുഖിച്ച് വാഴുന്നു . ആർക്കും ഒരു പരിഭവു മില്ല . റോയിക്ക് വേണമായിരു ന്നെങ്കിൽ ബില്യൺ കണക്കിന് രൂപയുമായി മുങ്ങാമായി രുന്നില്ലേ? എന്നാൽ അഭിമാനത്തി നേറ്റ ക്ഷതം സഹിക്കാൻ ഒരു പക്ഷേ കഴിഞ്ഞില്ലായിരി ക്കാം .കോൺഫിഡൻ സിൻ്റെ ഉടമക്ക്  കോൺഫിഡൻ സ്  നഷ്ടപ്പെട്ടുവോ ? ഇദ്ദേഹം തൻ്റെ കുടുംബ വുമായി ഇതൊക്കെ ചർച്ച ചെയ്യുകയും ആരെങ്കിലും ആശ്വസിപ്പിക്കു കയും നല്ല വഴികൾ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നെ ങ്കിൽ ആത്മഹത്യ ചെയ്യി ല്ലായിരുന്നു .മാസങ്ങൾക്കു മുൻപേ അദ്ദേഹം ഭാര്യയോട് ചോദിച്ചിരു ന്നു പോലും ഞാൻ മരിച്ചാൽ നിങ്ങൾ എങ്ങനെ ബിസിനസ്സ് കാര്യങ്ങളൊക്കെ നടത്തുമെന്ന് . അപ്പോൾ നേരത്തേ ഇതൊക്കെ അദ്ദേഹം തയ്യാറെടു ത്തതാണോ? അതോ അദ്ദേഹത്തിനെ ആരെങ്കിലും വകവരുത്തു മെന്ന് ഭയപ്പെട്ടി രുന്നോ? എല്ലാം ഫോറൻസിക് പരിശോധന യിൽ തെളിയട്ടെ . അതിന് മുൻപ് സത്യം അറിയാതെ  അദ്ദേഹം മയക്കു മരുന്നു കാരനാണെ ന്നും തട്ടിപ്പുകാര നാണെന്നും ഇതെല്ലാം ശാപമാണെ ന്നും ഒന്നും പറഞ്ഞ് കൊണ്ട്  നാം രസിക്കരുത് .ആരെങ്കിലും അൽപം പണമുണ്ടാക്കു മ്പോൾ അസൂയ മൂലം രാഷ്ട്രീയ ക്കാരും ശത്രുക്കളും അവരെ ഇല്ലാതാക്കു വാൻ Edയെ ക്കൊണ്ടും ഒക്കെ നശിപ്പിക്കുന്ന കാഴ്ച ഇന്ത്യയിൽ കണ്ടു വരാറുണ്ടല്ലോ . അതിൽ ഒരു ഇരയാണ് കിറ്റെക്സ് സാബുജേക്കബ് .കോൺഗ്രസ്സും CPM -ഉം കൂടി അദ്ദേഹത്തെ നശിപ്പിക്കുവാൻ ശ്രമിച്ചു . അതിനാലാണ് അദ്ദേഹം BJPയിൽ അഭയം തേടിയത് . അല്ലെങ്കിൽ അദ്ദേഹവും ഈ ഗതിയി ലേക്ക് വരുമായിരിക്കാം . പക്ഷെ സി.ജെ റോയിയുടെ അഭിമാനം അതിനനു വദിച്ചില്ല . അതിനാൽ സ്വന്തം കൈകൊണ്ട് തോക്കിനാൽ ജീവൻ ത്യജിക്കേണ്ടി വന്നു .എന്തായാലും സത്യം തെളിയട്ടെ . ത്രിശൂരിലെ അദ്ദേഹത്തിൻ്റെ ഭവനം മൂകത തളം കെട്ടി നിൽക്കുന്ന ഒരു കണ്ണീർ സ്മാരക മായി മാറിയതിൽ ദുഃഖിക്കുന്നു .എൻ്റെ മകനേ എന്ന് വിതുമ്പി ക്കരയുന്ന സ്വന്തം അമ്മയുടെ കണ്ണുനീർ നമ്മുടെ ഹൃദയത്തെ നൊമ്പര പ്പെടുത്തുന്നത് സ്വഭാവികം . പാവങ്ങളുടെ കണ്ണുനിർ തുടക്കുന്ന ആർക്കും ഈ ഗതി വരുത്തരുതേ യെന്നു പ്രാർത്ഥിക്കാം . പ്രണാമം

Join WhatsApp News
Peter Basil 2026-02-02 18:15:12
It’s a deeply disturbing incident that he had to pass away in this manner… hope and pray that he gets a fair investigation and we can come to know the real reason behind his death.. May Lord provide him a good abode in heaven for all the good deeds he has done.. he will surely be remembered by many around the world.. I express my sadness and grief in his sudden demise.. May the Lord provide strength, support and comfort to his grieving family!! 🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക