Image

ഒരുമ (കവിത: രാജീവൻ കാഞ്ഞങ്ങാട്)

Published on 31 January, 2026
ഒരുമ (കവിത: രാജീവൻ കാഞ്ഞങ്ങാട്)

ഒരുമയാണ് ജീവിതത്തിന്റെ ശ്വാസം,
ഒഴുകുന്ന സ്നേഹമാണ് അതിന്റെ ഭാഷ...
ഒറ്റക്കെട്ടായി ചേർന്ന കൈകൾ,
ഒളിവിടമില്ലാത്ത വിശ്വാസം തീർക്കുന്നു... '

ഒരിക്കലും പിരിയാത്ത മനസ്സുകൾ,
ഒടിയാത്ത ബന്ധമായി വളരുന്നു...
ഒറ്റചുവടിൽ മുന്നേറുന്നവർ,
ഒരുനാൾ ചരിത്രമായി മാറുന്നു....?

ഒറ്റപ്പെട്ട വേദനകൾ,
ഒരുമയിൽ ലയിക്കുമ്പോൾ,
ഒരുപിടി പ്രതീക്ഷകൾ
ഒഴിയാതെ തെളിഞ്ഞു നിൽക്കുന്നു....!

ഒറ്റശബ്ദമായി ഉയരുന്ന സ്വപ്നങ്ങൾ,
ഒടുവിൽ യാഥാർത്ഥ്യമാകുന്നു...
ഒരുമയെ കരുതുന്നവർ,
ഒരിക്കലും തോൽക്കുന്നില്ല.....!!

ഒറ്റജീവിതം പങ്കിട്ടാൽ,
ഒഴിയാത്ത സന്തോഷമാകുന്നു...
ഒരുമയുടെ വെളിച്ചം
ഒലിക്കുന്നു ലോകമാകെ... "!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക