
നവാഗതനായ ജിത്തു സതീശൻ മംഗലത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ ചിത്രം ‘സംഭവം അദ്ധ്യായം ഒന്ന്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അസ്‌കർ അലി, വിനീത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
നേരത്തെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സംഭവം’ എന്ന ഹ്രസ്വചിത്രത്തിന്റെ സിനിമാ ആവിഷ്കാരമാണ് ഈ ചിത്രം. കേരള-തമിഴ്‌നാട് അതിർത്തിയിലെ നിഗൂഢതകൾ നിറഞ്ഞ ഒരു വനവും അവിടെ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം.
വനത്തിനുള്ളിൽ അകപ്പെടുന്നവർ പിന്നീട് പുറംലോകം കാണുന്നില്ല എന്ന ഭീതിജനകമായ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.