Image

ഇരട്ട പൗരത്വം നിർത്താനുളള ബിൽ റിപ്പബ്ലിക്കൻ സെനറ്റർ കൊണ്ടുവരുന്നു (പിപിഎം)

Published on 02 December, 2025
ഇരട്ട പൗരത്വം നിർത്താനുളള ബിൽ റിപ്പബ്ലിക്കൻ സെനറ്റർ കൊണ്ടുവരുന്നു  (പിപിഎം)

ഇരട്ട പൗരത്വം അവസാനിപ്പിക്കാനുള്ള നിയമനിർമാണത്തിനു മുൻകൈയെടുത്തു റിപ്പബ്ലിക്കൻ സെനറ്റർ ബെർണി മൊറേനോ (ഒഹായോ). വിദേശത്തു കൂടി പൗരത്വമുളളവർക്കു കൂറ് ഭാഗിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇരട്ട പൗരത്വം ഉള്ളവർ യുഎസ് പൗരത്വം ഉപേക്ഷിക്കാം എന്ന സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊളംബിയയിൽ ജനിച്ച താൻ അവിടത്തെ പൗരത്വം ഉപേക്ഷിക്കയുണ്ടായെന്നു മൊറേനോ ഫോക്സ് ന്യൂസിൽ പറഞ്ഞു.

"18 വയസിൽ അമേരിക്കൻ പൗരനായപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് എനിക്കു സ്വന്തമായി. അമേരിക്കൻ പൗരനാവുന്നത് ബഹുമതിയും പ്രത്യേകാവകാശവുമാണ്.

"ഇരട്ട പൗരത്വം അവസാനിപ്പിക്കേണ്ട കാലമായി."

അതിനു മൊറേനോ കൊണ്ടുവന്ന Exclusive Citizenship Act 2025 കുടിയേറ്റ നിയമം തന്നെ തിരുത്തുന്നു. അമേരിക്കൻ പൗരത്വം ലഭിച്ചാൽ ഒരു വർഷത്തിനകം വിദേശ പൗരത്വം ഉപേക്ഷിക്കണം എന്നാണ് വ്യവസ്ഥ. അതല്ലെങ്കിൽ യുഎസ് പൗരത്വം ഉപേക്ഷിക്കാം. ഒരു വർഷത്തിനകം വിദേശ പൗരത്വം ഉപേക്ഷിച്ചില്ലെങ്കിൽ യുഎസ് പൗരത്വം നഷ്ടമാവും.

പ്രസിഡന്റ് ട്രംപിന്റെ നയങ്ങളോടു യോജിച്ചു പോകുമെങ്കിലും ഈ നിയമ നിർമാണം കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.


US Senator seeks to end dual citizenship

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക