Image

ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രൊഫ. ഗോപിനാഥ് മുതുകാട് ഈ ശനിയാഴ്ച നിർവഹിക്കും

ശ്രീകുമാർ ഉണ്ണിത്താൻ Published on 20 November, 2025
ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രൊഫ. ഗോപിനാഥ് മുതുകാട് ഈ  ശനിയാഴ്ച  നിർവഹിക്കും

 ന്യൂ യോർക്ക് : ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ . ഗോപിനാഥ് മുതുകാട്  നവംബർ  22, ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച്  ഓഡിറ്റോറിയത്തിൽ (408 Getty Avenue, Paterson, NJ 07503)  ഉൽഘാടനം ചെയ്യുന്നതാണ് എന്ന്    പ്രസിഡന്റ് സജിമോൻ ആന്റണി  അറിയിച്ചു.

 ഫൊക്കാനയിൽ ഉള്ള   യുവ ജനങ്ങളുടെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും സഹായകമാകുന്ന പദ്ധതികൾക്ക് രൂപം നലകി നടപ്പിലാക്കുകയും,  അവരുടെ അഭിരുചികളെ   പ്രോത്സാഹിപ്പിക്കുന്നതിനുമായി  ഫൊക്കാന  മെൻസ് ക്ലബ്  രൂപീകരിക്കുന്നത്.  മെൻസ് ഫോറം ഭാരവാഹികൾ ആയി   ചെയർ ലിജോ ജോൺ, വൈസ്  ചെയെർസ് ആയ കൃഷ്ണരാജ് മോഹൻ, കോചെയർ ജിൻസ് മാത്യു, കോർഡിനേറ്റേഴ്‌സ് ആയ സുബിൻ മാത്യു, ഫോബി പോൾ എന്നിവരെ നിയമിച്ചു.  

 ചരിത്രത്തിൽ ഫൊക്കാന വീണ്ടും വീണ്ടും ചരിത്രങ്ങൾ മാറ്റി മറിക്കുകയാണ്  . ഫൊക്കാന യുവാക്കളുടെ കൈലേക്ക്  എത്തിയപ്പോൾ  ഇത് വരെയുള്ള ഒരു പ്രവർത്തന ശൈലിവിട്ട്  പുതിയ പുതിയ പരിപാടികൾ  നടപ്പിലാകുബോൾ അത് യുവാക്കളുടെയോ യുവതികളുടെയോ  പരിപാടികൾ ആയി മാറി  എന്നതാണ് സത്യം . യുവാക്കളുടെയും യുവതികളുടെയും  സാന്നിധ്യം കൊണ്ട്   തികച്ചും  വ്യത്യസ്ത പുലർത്തുന്നതാണ് ഇന്ന്  ഫൊക്കാനയുടെ പ്രവർത്തനം.

ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ളതകുബോൾ  നാം അത്  ഒത്തൊരുമയോട്  ആഘോഷിക്കും , ചില ആഘോഷങ്ങൾ സ്ത്രികൾക്കും പുരുഷൻ മാർക്കും വെവ്വേറെ ആഘോഷിക്കേണ്ടുന്നത് ഉണ്ട്. ഫൊക്കാനയിൽ  വിമെൻസ് ഫോറം വളരെ ആക്റ്റീവ് ആണ് അതിനോടൊപ്പം മെൻസ് ക്ലബ് കുടി ആകുബോൾ ആഘോഷങ്ങൾക്ക്  ഒരു കുറവും ഉണ്ടാകരുത് എന്നതാണ് ഫൊക്കാന കമ്മിറ്റിയുടെ തീരുമാനം.   

Join WhatsApp News
Mathen Celebriti 2025-11-20 20:21:08
അമേരിക്കൻ മലയാളി, അല്ലെങ്കിൽ മലയാളി സംഘടനകൾ അവർക്കൊക്കെ വേണ്ടത് അവരുടെ പരിപാടികളിൽ കേരളത്തിൽനിന്ന് നാട്ടിൽ നിന്ന് എത്തുന്ന രാഷ്ട്രീയ, മത, സാഹിത്യ, സെലിബ്രിറ്റികൾ മാത്രം മതി അവരുടെ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ. അവരെ പൊക്കിക്കൊണ്ട് നടക്കാനാണ്, ഇത്തരക്കാർക്ക് ഇത്തരം സംഘടനക്കാർക്കും താല്പര്യമില്ല. അമേരിക്കയിൽ തന്നെ, നമ്മുടെ ചുറ്റും കാണുന്ന, നല്ല അറിവുള്ള, നല്ല പ്രവർത്തന പാരമ്പര്യമുള്ള വളരെ സീനിയർ ആയ ആൾക്കാരെ എന്തുകൊണ്ട് നിങ്ങൾ തഴയുന്നു, ഒഴിവാക്കുന്നു. പിന്നെയുള്ളത്, നിങ്ങൾക്ക് വേണ്ടത്, മതനേതാക്കളെയും, മെത്രാന്മാരേയും, പൂജാരികളെയും, സിനിമാതാരങ്ങളെയും, അതും ഒരു സിനിമയിൽ തല കാണിച്ചാൽ മാത്രം മതി. ഇതെന്തൊരു കാലമാണ്?. എല്ലാവരുടെയും മുറ്റത്തെ മുല്ലക്ക് യാതൊരു മണവുമില്ല. നാട്ടിൽ നിന്ന് ഇന്ത്യയിൽ നിന്ന് എത്തുന്ന, ഏതു മുല്ലയും ഒരു വാസനേം ഇല്ലെങ്കിലും, നിങ്ങൾ പൊക്കിക്കൊണ്ട് നടക്കും, അതിനെ എടുത്ത്, തോളത്ത് മറ്റെ എല്ലായിടത്തും വയ്ക്കും. ഇത്തരം സ്വഭാവങ്ങൾക്കെതിരെ, ഇവിടത്തെ, എഴുത്തുകാര്യം സംഘാടകരും, വലിയ നേതാക്കൾ ആണെന്ന് പറഞ്ഞു പൊങ്ങി നടക്കുന്നവരും, പിന്നെ ഇവിടെ സ്ഥിരം പ്രതികരണത്തിൽ കുത്തിയിരുന്ന് എഴുതുന്ന റെജിസ് നെടുങ്ങാട പള്ളി തുടങ്ങിയവരും പ്രതികരിക്കണം. നിങ്ങൾ മനസ്സിലാക്കുക, നിങ്ങളാണ് സെലിബ്രിറ്റി, അല്ലാതെ നാട്ടിൽ നിന്ന് എത്തുന്ന ആരുമല്ല സെലിബ്രിറ്റി.
Kunchilochan 2025-11-21 00:50:16
നാട്ടിൽനിന്ന് എത്തുന്ന, ഏതു പീറ രാഷ്ട്രീയക്കാരനെയും, ഏതു പീറ മതം നേതാക്കളെയും, ഏത് ചെതുക്ക് സിനിമ താരങ്ങളെയും നിങ്ങൾ പൊക്കിക്കൊണ്ട് നടക്കും. നിന്നെ അമേരിക്കൻ പൊളിറ്റിക്കൽ രംഗത്ത് ആരെങ്കിലും കൗൺസിൽമാൻ, മേയർ, ജഡ്ജി, ഒക്കെ ആയിക്കഴിഞ്ഞാൽ പിന്നെ അവരെയും നിങ്ങൾ തോളത്ത് എടുത്തു പൊക്കിക്കൊണ്ട് സ്റ്റേജിൽ ഇരുത്തി അവരുടെ ആവർത്തനവിരസമായ ബോറടി പ്രസംഗങ്ങളും കേൾപ്പിച്ച് യോഗത്തിൽ വരുന്നവരെ നിങ്ങൾ ബോറടിപ്പിച്ചു കഷ്ടപ്പെടുത്തി വിടും. ഇതിൽനിന്നെല്ലാം ഒരു വിടുതല, മാറ്റം ആവശ്യമാണ്. ഇതൊന്നും മെയിൻ സ്ട്രീമിലുള്ള അമേരിക്കക്കാർ ചെയ്യുകയില്ല. അമേരിക്കയിൽ ജീവിക്കുന്ന നിങ്ങൾ ഇത്തരം അമേരിക്കയിലെ പഴമക്കാരെ കണ്ടുപഠിക്കണം. മുകളിൽ മത്തൻ സെലിബ്രിറ്റി എഴുതിയതിൽ കഴമ്പുണ്ട്.
George Neduvelil 2025-11-21 03:24:59
കേരളസമാജത്തിൻറെ പരിപാടിയാണെങ്കിലും, ഓണാഘോഷമാണെങ്കിലും, ഒരു വ്യക്തിയെ ആദരിക്കുന്ന വേദിയാണെങ്കിലും, മറ്റെന്തുപരിപാടിയാണെങ്കിലും സ്ഥലത്തെ വിവിധപള്ളികളിലെ കത്തനാരന്മാരും, കന്യാസ്‌ത്രിമാരും, മത നേതാക്കളു മായിരിക്കും മുൻനിരയിൽ ഇരിക്കാൻ അർഹർ. കേരളത്തിലെ തമ്പ്രാൻ ആരാധനയുടെ തനിയാവർത്തനം. കൊട്ടിക്കൽ പാടുന്നത് കോയിക്കലും പാടുമെന്ന് പറയാറില്ലേ! മലയാളിക്ക് എവിടെ ചെന്നാലും പൊക്കിക്കൊണ്ടുനടക്കാൻ ചിലരെ വേണം. അതവൻറെ സംസ്കാരത്തിൻറെ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഭാഗമാണ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-21 04:35:08
17-18 മണിക്കൂർ വിമാന യാത്രയ്ക്ക് എങ്ങനെയാണു ഒരുവന്റെ ചിന്താ ഗതിയെ മാറ്റി മറിക്കാനാവുക.?? കേരളത്തിൽ വച്ച്, അവന്റെ കുഞ്ഞിന്നാളിൽ അവന്റെ മസ്‌തിഷ്ക്കത്തിൽ കയറികൂടിയ വൈറസ് ആണ് ദൈവപ്പേടി. അച്ചനെയോ, കന്യക ആയ സ്ത്രീയെയോ അവന്റെ മരണം വരെ അവന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ അവനു കഴിയില്ല. അതിനു അവനെ കുറ്റപ്പെടുത്താൻ സാധിക്കില്ല.സ്വർഗ്ഗക്കൊതിയും നരകപ്പേടിയും ഇങ്ങനെ നില നിൽക്കുന്നിടത്തോളം കാലം അവൻ പള്ളീലച്ചനെയും കന്യക ആയ സ്ത്രീയെയും എഴുന്നെള്ളിച്ചു കൊണ്ടു നടക്കുക തന്നേ ചെയ്യും. അവന്റെ പിള്ളാരും അവന്റെ ഭാര്യയും അത് തുടരുകയും ചെയ്യും. അല്ലെങ്കിൽ അവൻ സമൂഹത്തിൽ നിന്നും ബഹിഷ്‌ക്രിതനാവും - സ്വന്തം വീട്ടിൽ നിന്നും. ഇതൊക്കെ ഇവിടെ പ്രതികരണ കോളത്തിൽ എഴുതാൻ കൊള്ളാം. എൽമോന്റിലെ കേരളാ സെന്ററിൽ മാസത്തിൽ ഒരു വൈകുന്നേരം ഒരു നാല് മണിക്കൂർ ചെഗുവേരയുടെ വിപ്ലവം അഭിനയിക്കും , തിരികെ വീട്ടിൽ ചെന്ന് കയറുമ്പോൾ മുതൽ മരം ചുറ്റി പ്രേംനസീറും നല്ല പയ്യൻ ദിലീപും.. ഞായറാഴ്ചകളിൽ 9 മണി എന്നൊരു സമയം ഉണ്ടെങ്കിൽ അവൻ ഏതെങ്കിലും ഒരു പള്ളിക്കു ചുറ്റും കറങ്ങി നടക്കും ആന മുട്ട പുഴുങ്ങിയതു കിട്ടുമെന്നും കൊതിച്ച്. E. മലയാളിക്ക് വേണമെങ്കിൽ ഒരു സർവ്വേ നടത്താമായിരുന്നു. Rejice
Laxmi 2025-11-30 01:09:08
All jokers are back again with gimmicks under the banner phony Fokana. Throw the crap out of the pathway.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക