Image

പ്രിൻസ് ജോൺസണ് 2026–ലെ ന്യൂയോർക്ക് സ്റ്റേറ്റ് “ടീച്ചർ ഓഫ് ദി ഇയർ” പുരസ്കാരം

Published on 16 November, 2025
പ്രിൻസ് ജോൺസണ്   2026–ലെ ന്യൂയോർക്ക് സ്റ്റേറ്റ് “ടീച്ചർ ഓഫ് ദി ഇയർ” പുരസ്കാരം

ന്യൂയോർക്ക് : മാൻഹട്ടനിലെ ഫുഡ് ആൻഡ് ഫിനാൻസ് ഹൈസ്കൂളിലെ സോഷ്യൽ സ്റ്റഡീസ് അധ്യാപകനായ പ്രിൻസ് ജോൺസൺ 2026-ലെ ന്യൂയോർക്ക് സ്റ്റേറ്റ് 'ടീച്ചർ ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹനായി.

 തന്റെ വിദ്യാർത്ഥികളെ വിദ്യ പകരുന്നതിലൂടെ നല്ല വ്യക്തികളായി വളർത്തുകയും, അവരുടെ ആവേശങ്ങളും കഴിവുകളും ഉണർത്തുകയും, പഠനത്തിൽ ആഴത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്ന സമർപ്പണത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. 27 വർഷമായി അദ്ദേഹം അധ്യാപനരംഗത്തുണ്ട്. ഈ നേട്ടം കൈവരിക്കാൻ തന്റെ വിദ്യാർഥികൾ നൽകിയ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു എന്ന് ജോൺസൺ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് അവരുടെ അധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും എത്രയാണെന്ന് ഇതിലൂടെ മനസ്സിലായെന്നും അതൊരിക്കലും അധ്യാപകർ മറക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീച്ചർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ, പ്രിൻസ് ജോൺസൺ ഇനി മുഴുവൻ ന്യൂയോർക്ക് സംസ്ഥാന അധ്യാപക സമൂഹത്തിന്റെയും ആംബാസഡറായി പ്രവർത്തിക്കും.  നാഷണൽ ടീച്ചർ ഓഫ് ദി ഇയർ അവാർഡിനുള്ള സംസ്ഥാന സ്ഥാനാർഥിയുമാണ് അദ്ദേഹം.

വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ഭാവിക്കുമുള്ള തന്റേതായ അധ്യാപനദർശനവും പ്രതിബദ്ധതയും കൊണ്ട് വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷയുടെ ദീപമായി നിലനിൽക്കുന്ന പ്രിൻസ് ജോൺസൺ സാറിന് ന്യൂയോർക്കുകാർ അഭിനന്ദനങ്ങൾ നേർന്നു.

Join WhatsApp News
Thomas abraham 2025-11-16 14:33:37
Congratulations,Prince. Remember me ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക