Image

സംഘടനകളുടെ ദേശീയ സമ്മേളനങ്ങളും വിശിഷ്ടാതിഥി കളും പങ്കെടുക്കുന്നവരും: ഒരു ത്വാതിക അവലോകനം (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 18 October, 2025
സംഘടനകളുടെ ദേശീയ സമ്മേളനങ്ങളും വിശിഷ്ടാതിഥി കളും പങ്കെടുക്കുന്നവരും: ഒരു ത്വാതിക അവലോകനം (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ലോകത്തിൽ ഏറ്റവും കൂടുതൽ കൺവൻഷനുകൾ വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുള്ളത് മലയാളികളാണെന്നു പറയാം. അതിൽ മുൻപന്തിയിൽ നിൽക്കുന്നവർ അമേരിക്കൻ മലയാളി സംഘാടകരോ സംഘടനയോ ആകാം. സംഘടനയെന്നു പറഞ്ഞാൽ പോരാ സംഘടനയുടെ സംഘടനയെന്നോ ദേശീയ സംഘടനയെന്നോ പറയണം. സാദാ സംഘടനയുടെ ആൾബലമേ ഉള്ളെങ്കിലും അങ്ങനെ പറഞ്ഞെങ്കിലെ ഒരു ഗമയൊള്ളു. ഈർക്കിൽ പാർട്ടിയാണെങ്കിലും ഒരു പഞ്ചായത്തിൽ പോലും മത്സരിച്ചാൽ ജയിക്കത്തില്ലെങ്കിലും ദേശീയ പ്രസിഡന്റ് എന്ന് പറയുന്നതല്ലേ ഒരു ഗാമ. നമ്മുടെ വെള്ളിമൂങ്ങയിലെ മാമച്ചൻ ഡി എൻ സിയുടെ ദേശീയ ജനറൽ സെക്രട്ടറിയെന്ന് പറയുന്നപോലെ. അതുപോലെയാണ് ഈ സംഘടനകളുടെ സംഘടനകളും ദേശീയ സംഘടനകളും അമേരിക്ക ഉൾപ്പെടെയുള്ളിടത്ത് എന്ന് സാരം. 

ഇവരെല്ലാം വര്ഷം തോറും കൺവെൻഷനുകളും ദേശീയ അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്തറുണ്ട്. അതെന്തിനാണെന്ന് ചോദിച്ചാൽ ജി ഉച്ചകോടിയേക്കാൾ വലിയ സംഭവമാണെന്നേ അവർ പറയു. അവരുടെ ഭാവവും അതാണെന്നും പറയാം. ഈ മഹാ സമ്മേളങ്ങൾ എന്തിനുവേണ്ടി എന്ന് ചോദിക്കുമ്പോൾ അതിൽ ഒരു ഉള്ളി പൊളിച്ച കാര്യമേ കാണു എന്നാൽ ആർക്കുവേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം ജനങ്ങൾക്ക് വേണ്ടി എന്നതാണെങ്കിലും ഇതിൽ ഒരു ശതമാനം പോലും ജനങ്ങൾ ഇല്ലായെന്നതാണ് സത്യം. എന്നാലും പറയുബോൾ ഒരു ചേലുവേണ്ടേ അതുകൊണ്ടു പറയുന്നുയെന്നുയെങ്കിലും ഇത് ജ്ഞ്ങ്ങൾക്ക്‌ കുറെ പേർക്ക് വേണ്ടി യെന്നതാണ് സത്യം. അത് അവരെക്കാൾ അറിയുന്നത് ജനങ്ങൾക്കാണ്. അമേരിക്കൻ മലയാളികളുടെ നിലനിൽപ്പ് തന്നെ ആ കുറേപ്പേരുണ്ടായതുകൊണ്ടാണെന്നാണ് കുറച്ചുപേരുടെ ചിന്ത. ഈ മഹാ സമ്മേളങ്ങളിൽ എല്ലാം പങ്കെടുക്കുന്നത് ഒരേ ആൾക്കാർ തന്നെയെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. കാണികളും വേദിയിലിക്കുന്നവരും പങ്കെടുക്കുന്നവരും എല്ലാം ഒരേ വ്യക്തികൾ തന്നെ ദേശീയ സംഘടനയുടെ കൺവെൻഷനും പത്രക്കാരുടെ മഹാ സമ്മേളനത്തിനും രാഷ്ട്രീയപാർട്ടികളുടെതിനും ഇവരെല്ലാവരുമുണ്ടാകും ഇവരെ കാണു. അത് ഒരു ദിവസം നടത്തിയാലും ഒരാഴ്ച്ച കഴിഞ് നടത്തിയാലും ഇവരൊക്കെത്തന്നെയാണ് വേദിയിലും സദസ്സിലും കാണുക. നന്ദനം സിനിമയിലെ കുമ്പിടിയാണ് ഇവരെന്ന് പറയാം. ഒരേ സമയം നാലിടത്ത് വരെ ഇവരെ കാണാം. അല്ല കണ്ടിട്ടുണ്ട്. ഇടുന്ന വസ്ത്രത്തിന് മാത്രമേ മാറ്റമുള്ളൂ. ആദരിക്കലും അതുപോലെ തന്നെയാണ്. ഇവരുടെ പരിപാടിയിൽ അവരെ ആദരിക്കുമ്പോൾ അവരുടെ പരിപാടിയിൽ ഇവരെ ആദരിക്കും. ഒരു പാലമിട്ട് അങ്ങോട്ടും ഇങ്ങോട്ടും ആദരിക്കുന്നുയെന്നതാണ് അതിലെ സത്യം. ഇക്കാര്യത്തിൽ ഇവരുടെ സമത്വവും സഹകരണവും കണ്ടുപഠിക്കേണ്ടതാണ്. മലയാളികളുടെ ഇടയിൽ സഹകരണവും സമത്വവും ഉള്ള രണ്ട് സ്ഥലങ്ങളാണ് ഇവിടെയും നാട്ടിലെ കള്ള് ഷാപ്പിലുമേ കാണാൻ സാധിക്കു. ഒരു തരത്തിലുമുള്ള ഏറ്റ കുറച്ചിലുകൾ ഇവിടെയില്ലായെന്നു തന്നെ പറയാം. അതാണ് ഈ സമ്മേളങ്ങളുടെ മനോഹാരിതയെന്നു തന്ന് പറയാം. ചുരുക്കത്തിൽ വെള്ളം ഒന്ന് തന്നെ കുപ്പിയെ മാറുന്നുള്ളു. 

ഈ മഹാ സമ്മേളനങ്ങളിൽ കൊണ്ടുവരുന്ന വിശിഷ്ടാഥിതികളുടെ കാര്യത്തിലും ഈ സമത്വമുണ്ട്. പ്രമുഖരായ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളെയും പാർലമെന്റ് നിയമസഭാ പ്രതിനിധികളെയും ക്ഷണിക്കുന്നതും ഒരുപോലെയാണ്. ചാനൽ അവതാരകരെയും അങ്ങനെയാണ്. എല്ലാ പ്രമുഖ ചാനൽ അവതാരകരെയും ക്ഷണിക്കും. കഥയൊന്നുമില്ലെങ്കിലും ഇവരെ കൊണ്ടുവരുന്നതിന്റെ ക്രെഡിറ്റ് സംഘാടകർക്ക് മാത്രമായിരിക്കും. ആരെയും പിണക്കാതെ ആർക്കും പരിഭവമില്ലാത്ത രീതിയിൽ എല്ലാ പാർട്ടിയിലും പെട്ട ഓരോരുത്തരെയാണ് കൊണ്ടുവരുന്നത്. നാട്ടിൽ കണ്ടാൽ മിണ്ടാത്ത ഇവർ ഇവിടെ ഏകോദരസഹോദരങ്ങളെപോലെ ഒരു പങ്കിടും. പരസ്പ്പരം പോരടിക്കുന്നവർ ഈ വേദിയിലിരുന്ന് ചെവിയോടെ ചേർത്ത് രഹസ്യം പറയുന്നതും ഊറി ചിരിക്കുന്നതും കാണുമ്പോൾ താങ്കളൊരു സംഭവമാണെന്ന് സ്വയം ചിന്തിക്കുന്നതിൽ കുറ്റം പറയാൻ കഴിയില്ല. സംഘാടകരുടെ പൊങ്ങച്ചത്തെ ഇവർ കളിയാക്കുകയാണോ എന്നുപോലും ചിന്ത വന്നിട്ടുണ്ട്. ഈയൊരു സമത്വം കണ്ടിട്ടുള്ളത് നാട്ടിലെ അബ്കാരി മുതലാളിമാരിൽ മാത്രമാണ്. ഒരു രാഷ്ട്രീയപാർട്ടികളെയും പിണക്കാതെ എല്ലാവര്ക്കും തുല്ല്യമായി സംഭാവന എന്ന പരാദ്യമായ കൈക്കൂലി നൽകാറുണ്ട്. അതാണ് ഇപ്പോൾ ഓർമ്മവരുന്നത്. അങ്ങനെ സദ്യ പലതാണെങ്കിലും വിളമ്പുന്ന വിഭവങ്ങൾ ഒന്നുതന്നെയെന്ന് പറയാം. അതാണ് ഈ സംഘടനകളുടെ മഹാ സമ്മേളനങ്ങളും. ഇതുകൊണ്ട് ആർക്ക് എന്ത് പ്രയോജനമെന്ന് ചോദിച്ചാൽ കലാഭവൻ മാണി പറയുന്നപോലെ തമ്പുരാനറിയാം എന്നെ പറയാൻ കഴിയു.

 

Join WhatsApp News
Anurathen Vazhathottam 2025-10-18 17:54:21
ഇവിടെ ബ്ലസൻ ഹ്യൂസ്റ്റൺ എഴുതിയിരിക്കുന്നത് ശരിയാണ്. ഞാൻ അതിനോട് യോജിക്കുന്നു. എന്നാൽ ഈ സംഘടനകളുടെയും, കൂടാതെ മറ്റനവധി തട്ടിക്കൂട്ട് സംഘടനകളുടെയും, അവരുടെയൊക്കെ സ്വയം നിർമ്മിത നേതാക്കളെയും, സ്വയം പ്രഖ്യാപിത ഭാരവാഹികളെയും, അവരുടെ തട്ടിക്കൂട്ട് യോഗങ്ങളെ പറ്റിയും, അതിൽ അജ്ഞത കലർന്ന, വിഷയം വിട്ടുള്ള തല്ലിപ്പൊളി പ്രസംഗങ്ങളെ പറ്റിയും ഒന്ന് വിശദമായി വിമർശിച്ച് തൊലിയുരിച്ച് എഴുതിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. പെട്ടെന്ന് എവിടെ നിന്നോ തകരമാതിരി മുളച്ച് ചാടി വന്ന് നേതാവ് കളിക്കുന്നതും ഒക്കെ എഴുതി വായനക്കാരെ ബോധവൽക്കരിക്കുന്നത് എപ്പോഴും നല്ലതാണ്. പിന്നീട് ആവക തട്ടിക്കൂട്ട് യോഗങ്ങളെ പറ്റിയുള്ള, റിപ്പോർട്ടുകളും, പടങ്ങളും, അവരുടെ ചില വീഡിയോകളും ഈ വായനക്കാരൻ സ്ഥിരം കാണുന്നതിന്റെ വെളിച്ചത്തിൽ പറയട്ടെ?. ഹലോ ബ്ലസൻ Houston, നിങ്ങളുടെ അവിടെ ആണല്ലോ ഒത്തിരി മലയാളി Elected Malayali judges, മേയർ ഒക്കെ ഉള്ളത്. അവരൊക്കെ എന്തിനാണ് നിങ്ങളുടെ എല്ലാ സമ്മേളനത്തിലേക്ക് വിളിക്കുന്നത്, അതോ അവർ സ്വയം അവിടെയൊക്കെ കേറി വന്നു മുഖ്യ അതിഥികളായി ചുമ്മാ വിഷയത്തിന് യോജ്യമല്ലാത്ത നീണ്ട പ്രസംഗങ്ങൾ നടത്തുന്നത് അവരുടെ സ്വയം ഇഷ്ട പ്രകാരമാണോ?. അവർക്ക് വേറെ പണിയൊന്നുമില്ലേ?. പിന്നെ നിങ്ങടെയൊക്കെ ഏത് യോഗത്തിൽ നോക്കിയാലും, Blesson എഴുതിയ മാതിരി തന്നെ ദ്രാവകം ഒന്ന് തന്നെ എന്നാൽ വിവിധ സംഘടന എന്ന കുപ്പികളിൽ മാറിമാറി ഒഴിക്കുന്നു എന്ന് മാത്രം. . ഏതാ ഒരു പ്രായംചെന്ന ലേഡി അവിടെ നിങ്ങളുടെയൊക്കെ എല്ലാ മീറ്റിങ്ങിലെങ്കിലും കേറി സ്ഥിരം പറഞ്ഞ അതേ പൊങ്ങച്ചം ആവർത്തിച്ചാവർത്തിച്ച് മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നു. എന്തിനാ അവരെ സ്ഥിരം പൊക്കിക്കൊണ്ട് നടക്കുന്നത്?. ഇതു ചെയ്തു, അത് ചെയ്തു, അവിടെ കൊടുത്തു, തനിക്ക് ഡോക്ടറേറ്റ് ഉണ്ട്. തനിക്ക് നൂറുകണക്കിന് പൊന്നാട കിട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് മനുഷ്യനെ സ്ഥിരം ബോറടിപ്പിക്കുന്നത്?. ഇത്തരം വീഡിയോകൾ ധാരാളമായി കാണുന്നതിന്റെ വെളിച്ചത്തിൽ ഇതൊക്കെ ഞാനൊന്ന് എഴുതി എന്ന് മാത്രം. എന്നാൽ ഇവിടെ ഈ ന്യൂ ജേഴ്സിയിൽ അത്തരം രോഗങ്ങൾ ഉണ്ടെങ്കിലും, അവിടെ hustan ഭാഗത്തുള്ള മാതിരി അത്ര കലശലായിട്ടില്ല. ഇവിടെ സ്ഥിരമായി പ്രതികരിക്കുന്ന, രജീഷ് നെടുങ്ങാടപള്ളി, നൈനാൻ mathulla തുടങ്ങിയവർ എന്തേ ഇതിനെതിരെ പ്രതികരിക്കുന്നില്ല?. പിന്നെ fokana ഫോമാക്കാരുടെ ശല്യം ഏത് യോഗത്തിലും എവിടെയും കാണാവുന്നതാണ്. അതിനെതിരെയും ദയവായി ബ്ലസൻ തൂലിക ചലിപ്പിക്കണം. പ്രായം ചെന്ന മുതിർന്ന മാധ്യമപ്രവർത്തകർക്കും ഇതിനെയൊക്കെ എതിരെ വല്ലപ്പോഴും ഒന്ന് പ്രതികരിച്ചാൽ നന്നായിരുന്നു. ഇത്തരം വില കുറഞ്ഞ പരിഹാസ്യമായ കാര്യങ്ങളെപ്പറ്റി എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക