വാര്‍ത്തയും ഈച്ചയും
വാര്‍ത്തയാം വാറ്റു ചാരായത്തില്‍
മുങ്ങിച്ചത്തു
മലച്ചോരീച്ചയാണിന്നു മര്‍ത്ത്യന്‍.
മുടിയും
മുഖവും
പെണ്ണേതാണേതെന്നറിയാന്‍പണ്ട്
മുടിയും മുഖവും മുലയും
മതിയായിരുന്നൂ
പെണ്ണേതാണേതെന്നറിയാന്‍ ഇന്ന്
പടച്ചോനോടു ചോദിക്കുന്നതും
വെറുതേ.
പ്രണയവും പൂമണവും
പണ്ടത്തെ
പ്രണയത്തിലിലഞ്ഞിപ്പൂമണമുണ്ടായിരുന്നൂ
ഇന്നത്തെ പ്രണയത്തില്‍
വഴിയോരവില്‌പ്പനപ്പൂമണവും.