Image

ഓർമാ ഇൻ്റർനാഷണൽ പ്രസംഗമത്സരത്തിൽ ഇരുനൂറു യുവവാഗ്മികൾ വിജയികളായി

(പി ഡി ജോർജ് നടവയൽ) Published on 16 March, 2024
ഓർമാ ഇൻ്റർനാഷണൽ പ്രസംഗമത്സരത്തിൽ ഇരുനൂറു യുവവാഗ്മികൾ വിജയികളായി

ഫിലഡൽഫിയ/ തിരുവനന്തപുരം: ഭൂഗോളത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് പങ്കെടുത്ത, ആയിരത്തി ഇരുനൂറ്റി എൺപത്തി മൂന്നു പ്രസംഗകരിൽ നിന്ന്,  വിജയക്കൊടി പാറിച്ച,  ഇരുനൂറു യുവവാഗ്മികളുമായി,  ഓർമാ ഇൻ്റർനാഷണൽ പ്രസംഗമത്സരം, ആശയ മുഴക്കങ്ങളുടെ ഉത്തമ ദിനങ്ങളിലേയ്ക്ക് തേരോട്ടം കുറിച്ചു.

പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള ഓർമ്മാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷന് സീസണ്‍ രണ്ടിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നാണ് ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും, മലയാളം ഭാഷയിലും ഇംഗ്ളീഷ് ഭാഷയിലും  അമ്പത് വീതം ഇരുനൂറു യുവ പ്രസംഗകരെ  ശ്രമകരമായ വിധിനിർണ്ണയ  മാനദണ്ഡങ്ങൾ പാലിച്ച് കണ്ടെത്തിയത്.   വിജയികളുടെ പേരും വിദ്യാലങ്ങളുടെ പേരും അന്യത്ര ചേർത്തിട്ടുണ്ട്. ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന്‍ ഇൻറർനാഷണലിൻ്റെ (ഓർമ്മ ഇന്റർനാഷണൽ ) ഘടകമായ ഓർമ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറമാണ്  അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്. പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അദ്ധ്യാപകനായ  ജോസ് തോമസ്സാണ് ഓർമ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറം ചെയർമാൻ.

പ്രസംഗമത്സര ഇംഗ്ലീഷ് വിഭാഗം വിജയികളെ തിരുവനന്തപുരത്ത് , കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും, മലയാള വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ടാലെൻ്റ് പ്രെമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് നേതൃത്വം നൽകി. ആർ അജിരാജ്കുമാർ, സാംജി പഴേപറമ്പിൽ, കുര്യാത്തി ഷാജി, ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.


പ്രസംഗമത്സര ഇംഗ്ലീഷ് വിഭാഗം വിജയികളെ ഫിലഡൽഫിയയിൽ , ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ്, ജോർജ് നടവയലും,  മലയാള വിഭാഗം വിജയികളെ ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറവും പ്രഖ്യാ പിച്ചു. ടാലെൻ്റ് പ്രെമോഷൻ ഫോറം ചെയർ ജോസ് തോമസ് നേതൃത്വം നൽകി. വിൻസൻ്റ് ഇമ്മാനുവേൽ, ജോ തോമസ്, സജി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

 വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്‌സ്, കരിയര്‍ ഹൈറ്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇൻ്റർനാഷണൽ സീസണ്‍ 2 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ ഇങ്ങനെ : ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികകളും  പങ്കെടുത്തു. 2023 ഡിസംബര്‍ 10 മുതല്‍ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലാണ് മത്സരം. 2024  ജൂലൈ 12, 13 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ.

 രണ്ടാം ഘട്ട മത്സരത്തിൽ പ്രസംഗ പരിശീലന ക്ളാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രശസ്ത വാഗ്മികൾ  പ്രസംഗ പരിശീലനം നൽകുന്നതാണ്.

 സീനിയര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ 'സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളില്‍-The influence of social media on young generation' എന്ന വിഷയത്തിലും;  ജൂനിയര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ 'കുട്ടികളുടെ സാമൂഹിക വളര്‍ച്ചയില്‍ മൂല്യങ്ങളുടെ പങ്ക്. - The role of values in the social development of children' എന്ന വിഷയത്തിലും മൂന്നു മിനിട്ടില്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ ഗൂഗിള്‍ഫോമിലൂടെ അയച്ചു നൽകിയിരുന്നു.

 2024 മാര്‍ച്ച് 20  മുതല്‍ മെയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടക്കുന്നത്. രണ്ടാം റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുന്നതിന് മുന്‍പ് മത്സരാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പബ്ലിക് സ്പീക്കിംഗ് പരിശീലനം നൽകും. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍,  മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളില്‍ നിന്നും വിജയികളാകുന്ന 50 വീതം വിദ്യാര്‍ത്ഥികള്‍,  ജൂലൈ 13ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായില്‍ വെച്ച് മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്.

 ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ 'ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും യഥാക്രമം നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ഇംഗ്ലീഷ്-മലയാളം ഭാഷ വിഭാഗ വിജയികൾക്ക് ലഭിക്കും.

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ മുരളി തുമ്മാരുകുടി, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ. ജാന്‍സി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡി ജി പി ഡോ. ബി. സന്ധ്യ, ചലച്ചിത്ര സം വിധായകൻ ലാല്‍ ജോസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ് പ്രദീപ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സര സമിതീ അഡ്വൈസറി ബോർഡ് അംഗങ്ങൾ. അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്.

ഷാജി അഗസ്റ്റിന്‍ (ഓര്‍മ്മ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി), , റോഷിന്‍ പ്ളാമൂട്ടില്‍ (ട്രഷറര്‍), വിൻസെന്റ് ഇമ്മാനുവേൽ (പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ്  ചെയർ), കുര്യാക്കോസ് മണിവയലില്‍ (ഓര്‍മ കേരള ചാപ്റ്റര്‍പ്രസിഡന്റ്) എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലാഡല്‍ഫിയ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് എം.ഡി , എം എം ഐ , എഫ് എ സി സി (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഷൈന്‍ ജോണ്‍സണ്‍ (റിട്ട. എച്ച് എം , എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), മാത്യു അലക്സാണ്ടര്‍ (മാനേജിംഗ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യു.എസ്.പി.എസ് & ഡയറക്ടര്‍ എസ്&എസ് കണ്‍സള്‍ട്ടന്‍സി)-ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എമിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.

 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മാ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മയ്ക്ക്ശാഖകള്‍ഉണ്ട്. സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കു ഓർമ്മ ഇൻ്റർനാഷണൽ സ്കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

Join WhatsApp News
Raju Mylapra 2024-03-16 16:35:36
Amazing. This type of competitions are admirable. Congratulations to the winners and hats off to the organizers.
Bavitha sreejith 2024-03-17 07:12:28
Can you inform the registration time
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക