Image

കവിത എഴുതുന്നത് എന്തിനാണ് ? : താഹാ ജമാൽ

Published on 03 February, 2024
കവിത എഴുതുന്നത് എന്തിനാണ് ? : താഹാ ജമാൽ

നീ
എന്തിനാണ്
കവിത എഴുതുന്നത്


നിന്നെ
കുറ്റപ്പെടുത്തി
എന്തെങ്കിലും പറയാൻ

നീ
എന്തിനാണ് എന്നെ 
കുറ്റപ്പെടുത്തുന്നത്?

നിൻ്റെ
കുറവുകൾ
തിരിച്ചറിയാൻ

അപ്പോൾ
നിനക്ക് കുറവുകൾ
ഒന്നുമില്ലേ

എൻ്റെ കുറവുകൾ
മറച്ച് പിടിക്കുന്നതിനാൽ
കവിത
നിൻ്റെ കുറവുകൾ
വരാതെ എന്നെ
സംരക്ഷിക്കുന്നു.

ഓ....
കുറവില്ലാത്ത 
ഒരാള് വന്നിരിക്കുന്നു
ഒന്നു പോ സാറേ

കുറവുകൾ
തോന്നുമ്പോൾ
കെറുവുകൾ
ഉണ്ടാകുമെന്ന്
പറയേണ്ടതില്ലല്ലോ....?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക