സുന്ദരിയായ യുവതി വിധവയാകുന്നതോടെ ഒരു പോരാളിയായിത്തീരുന്നു.
യൗവനം പൊട്ടിമുളച്ച് തളിര്‍ക്കുന്നവര്‍.
വാര്‍ധക്യത്തിന്റെ നരച്ച മഞ്ഞ പരന്ന വൃദ്ധക്കൂട്ടം.
അരയ്ക്കുതാഴെ ശേഷിയില്ലാതെ ഇഴയുന്നവര്‍ - അങ്ങനെ സകല ആണുങ്ങളുടെയും
കണ്ണുകള്‍ ഈച്ചകളെപ്പോലെ അകം വെന്തുകിടക്കുന്ന അവളുടെ ശരീരത്തിനുമേല്‍
അരിച്ചുനടക്കുന്നു. ചുറ്റും പറക്കുന്നു. തുറിച്ചു നോക്കുന്ന രാത്രിക്കു
താഴെ കിടന്നു ഞരങ്ങുമ്പോള്‍ പകലിന്റെ ഈ ക്ഷുദ്ര ജീവികളാല്‍ അവള്‍ക്കു
ചൊറിച്ചിലുണ്ടാകുന്നു. പൊറുതിമുട്ടുന്നു. അവയോട് പൊരുതിപ്പൊരുതി
ഒഴിവുനേരങ്ങളില്‍ അവളൊരു യുദ്ധക്കളമായിത്തീരുന്നു.