കാലമെത്ര ചെന്നാലും കാണാതിരിക്കുവാന്‍
കഴിയുമോ നീ എന്റെ സ്വന്തമല്ലെ ...
കനവിലായ് നമ്മള് കണ്ടൊരാ സ്വപ്നങ്ങള്‍
കതിര് വീശിയാടും നിലാവുപോലെ .....
പുലരിതുടുപ്പായ് നീ വന്നുചേരാനായ് ..
പുലരിതന്‍ വരവു ഞാന്‍ കാത്തിരുന്നു ..
മഴയെ പ്രണയിച്ച വേഴാമ്പലെന്നും ....
മുകിലിന് വരവു കാത്തിരുന്ന പോലെ ..
പ്രണയദിനങ്ങള്‍ മറഞ്ഞു പോയോ നമ്മില്‍
കാലം മറവിതന്‍ കൂടു തീര്‍ത്തോ ...
മഴയില്‍ നനഞ്ഞതും മയിലായ് പറന്നതും
മറവിതന്‍ കയത്തിലായ് മാഞ്ഞുപോയോ ...
ആദ്യമായ് തമ്മില്‍ കണ്ടതോര്ക്കുന്നിന്നും
ആദ്യത്തെ ചുബനം കുളിരാര്ന്നതും ..
മാറിലായ് തലചേര്‍ത്ത് കാതോട് കാതോരം
കളിചിരി ചൊല്ലി നാം കഴിഞ്ഞ നാളും ..
കാലങ്ങളെത്ര നാം അറിയാതെ മാഞ്ഞുപോയ്
കനവിലായ് വര്‍ണ്ണങ്ങള്‍ ബാക്കിയായി...
അലയാഴി പൊലെ നാം തിരയുന്നു നമ്മിലായ്
പ്രണയാര്ദ്ധമായൊരാ ദിനമൊക്കെയും ...
ആദ്യമായ് പ്രണയത്തിന് വിത്തു വിതച്ചൊരെന്
ആദ്യാനുരാഗ പ്രിയ പുഷ്പമേ.....
കാലങ്ങളെത്രയോ കടന്നു പോയെന്നാലും
ഹൃത്തിലായ് നിന് രൂപം തെളിഞ്ഞു നില്ക്കും ....